FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
kerala

പിണറായി മുളയിലെ നുള്ളിയത് രണ്ടാം വിമോചനസമരത്തിനുള്ള നീക്കം

Friday, Apr 21, 2017,14:53 IST By titto A A A

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കുരിശ് പൊളിച്ച് നീക്കിയതിനെതിരെ ഇന്നലെ നടത്തിയത് ശക്തമായ പ്രതികരമാണ്. ഇവിടെ ഉണ്ട് സർക്കാരുണ്ട് എന്ന് ഓർക്കേണ്ടെയെന്ന് കോട്ടയത്ത് അദേഹം പ്രസംഗിക്കുമ്പോൾ പലരും വിമർശനശരങ്ങളുമായി പിണറായിക്ക് നേരെ അമ്പ് തൊടുക്കുകയാണ്.

എന്നാൽ വരാനിരിക്കുന്ന വിപത്ത് മുൻകൂട്ടി കണ്ടുകൊണ്ട്  പിണറായി തന്‍റെ നിലപാട് പരസ്യമായി ഇന്നലെ പ്രഖ്യാപിച്ചതെന്ന് വേണംകരുതാൻ. കുരിശ് പൊളിക്കുന്ന സർക്കാരാണ് ഇതെന്ന് ചിത്രീകരിച്ചാൽ അത് വരാനിരിക്കുന്ന ദിവസങ്ങളിൽ വലിയ നഷ്ടം ഉണ്ടാകുമെന്ന ഉത്തമ ബോധ്യത്തിൽ നിന്നാകണം അദേഹം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

കുരിശ് എന്നത് വിശ്വാസത്തിന്‍റെ അടയാളമായാണ് ക്രൈസ്തവർ കരുതുന്നത്. കുരിശ് വിശുദ്ധമാണെങകിലും അല്ലെങ്കിലും ഓരോന്നിനും അതിന്‍റേതായ മഹിമ ഉണ്ടെന്ന് തിരിച്ചറിയണമെന്നാണ് പിണറായിയുടെ പ്രസംഗത്തിന്‍റെ പൊരുൾ.

ഇന്ന് താമരശേരിരൂപതയും കെസിസിബിസിയും പ്രതിഷേധത്തിന്‍റെ സ്വരം ഉയർത്തുമ്പോൾ സീറോ മലബാർ സഭയുടം യാക്കോബയാസഭാ ബിഷപ്പ് ഗീവർഗ്ഗൂസ് കൂറീലോസും മാത്രമാണ കുരിശ് പൊളിച്ചതിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അതിൽ തന്നെ പൊളിച്ച് നീക്കിയ രീതിയോട് വിയോജിപ്പും സീറോ മലബാർ സഭ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതെല്ലാം മുൻകൂട്ടി കണ്ട് തന്നെയാണ് മുഖ്യമന്ത്രി ഇന്നലെ കോട്ടയത്ത് പ്രസംഗിച്ചതെന്ന് വേണം കരുതാൻ. കതോലിക്കാസഭ ഇടതുപക്ഷവുമായി അടുക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു നീക്കമെന്നതും പിണറായിയെ ചൊടുപ്പിച്ചിട്ടുണ്ടാകണം.  പാർട്ടി സെക്രട്ടറിയുടെ ഭാഷയിൽ അല്ല ഒരു മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്ന തിരിച്ചറിവും ഉണ്ട് അദേഹത്തിന്‍റെ പ്രസ്താവനയിൽ.

പണ്ട് നികൃഷ്ഠജീവി പരാമർശം നടത്തിയ പിണറായി വിജയൻ കുരിശ് അല്ല പള്ളിയും പൊളിക്കാൻ അനുവദിക്കുമെന്ന തരത്തിൽ ഒരു പ്രചരണം ഉണ്ടാകാതിരിക്കാൻ അദേഹം പ്രത്യേകം ശ്രദ്ധിച്ചുവെന്ന് വേണം കരുതാൻ. കയ്യേറ്റഭൂമി തിരിച്ച് പിടിച്ച് സർക്കാർ ഭൂമിയെന്ന ബോർഡ് വയ്ക്കുമ്പോൾ ആത്യന്തികമായി അത് സർക്കാരിന്‍റേതായി മാറുമെന്നതും വാസ്തവമാണ്.

കുരിശ് പൊളിക്കലിലൂടെ സർക്കാരിനെതിരെ നീങ്ങാൻ പുതിയൊരു ആയുധം കിട്ടുമെന്ന് കരുതിയ പ്രതിപക്ഷത്തിനും ഇത് തിരച്ചടിയായി മാറുകയായിരുന്നു. പിണറായി സർക്കാരിനെ മറിച്ചിടാനും കതോലിക്കസഭയിലെ ഒരു വിഭാഗത്തെ സർക്കാരിനെതിരെ തിരിക്കാനും വേണ്ട ആസൂത്രണനീക്കമാണ് നടന്നതെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അദേഹം കോട്ടയത്ത് ഇത്തരത്തിൽ ഒരു പ്രസംഗം നടത്തിയതെന്നാണ് സൂചന