FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
kerala

മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല;റവന്യുമന്ത്രി

Friday, Apr 21, 2017,11:25 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ . കുരിശ് പൊളിച്ച് മാറ്റിയ നടപടി സ്വഭാവികമാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ല. കയ്യേറ്റത്തിനെതിരെ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും റവന്യുമന്ത്രി പറഞ്ഞു.

കുരിശും കെട്ടിടവും പൊളിച്ച് മാറ്റിയതിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. ആരോട‌് ചോദിച്ചിട്ടാണ് കുരിശിൽ തൊട്ടതെന്നും ഇവിടെ ഒരു സർക്കാരുണ്ടെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.