FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തി വച്ചേക്കും ; മുഖ്യമന്ത്രി കടുത്ത നിലപാടിൽ

Friday, Apr 21, 2017,18:17 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിലപാടിലുറച്ച് മുഖ്യമന്ത്രിയും സിപിഐയും. ഇരുകൂട്ടരും തമ്മിൽ എൽഡിഎഫ് യോഗത്തിൽ കൊമ്പ് കോർത്തതായാണ് സൂചന,  നടപടി ക്രമം പാലിക്കാതെയാണ് കുരിശ് പൊളിച്ചതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ കുരിശ് പൊളിച്ച് നടപടി ക്രമങ്ങള്‍ പാലിച്ച് തന്നെയാണെന്ന് സിപിഐ നിലപാട് എടുക്കുകയായിരുന്നു.

പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ച മാറ്റിയതിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി നേരത്തെയും പ്രതികരിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശിൽ തൊട്ടതെന്നും ഇവിടെ ഒരു സർക്കാർ ഉള്ള കാര്യം മറക്കരുതെന്നുമാണ് മുഖ്യമന്ത്രി നിലപാട് കൈക്കൊണ്ടത്.