FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Editorial

മൂ​​ന്നാ​​റി​​നെ ഇ​​നി​​യും വ​​സ്ത്രാ​​ക്ഷേ​​പം ചെ​​യ്യ​​രു​​ത്

Friday, Apr 21, 2017,9:59 IST By മെട്രൊ വാർത്ത A A A

യു​​ദ്ധ​​സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ണു കേ​​ര​​ള​​ത്തി​​ന്‍റെ മ​​ല​​യോ​​ര സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ മൂ​​ന്നാ​​റി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​സ്ഥി​​തി പ്ര​​ശ്ന​​ങ്ങ​​ളും അ​​ത്ര​​യും ത​​ന്നെ ആ​​പ​​ത്ക​​ര​​മാ​​യ കൈ​​യേ​​റ്റ ഭീ​​ഷ​​ണി​​യു​​മു​​ള്ള മൂ​​ന്നാ​​റി​​ൽ റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​രും പൊ​​ലീ​​സും ജ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ൾ പു​​തി​​യ​​ത​​ല്ല. 2006-07ൽ ​​വി​.​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ, തു​​ട​​ങ്ങി​വ​​ച്ച മൂ​​ന്നാ​​ർ ഒ​​ഴി​​പ്പി​​ക്ക​​ൽ വ​​ള​​രെ വ​​ലി​​യ ഒ​​ച്ച​​പ്പാ​​ടു​​ക​​ൾ​​ക്കും ബ​​ഹ​​ള​​ങ്ങ​​ൾ​​ക്കും നി​​യ​​മ ന​​ട​​പ​​ടി​​ക​​ൾ​​ക്കും വ​​ഴി​വ​​ച്ചി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​രി​​നു വ​​ലി​​യ തോ​​തി​​ൽ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യും വ​​രു​​ത്തി​വ​​ച്ചു. ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തും കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നെ​​ങ്കി​​ലും പൊ​​ളി​​ച്ച​​ടു​​ക്ക​​ൽ ഉ​​ണ്ടാ​​യി​​ല്ല. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ഇ​​ട​​തു​പ​​ക്ഷ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി​​ക​​ൾ മൂ​​ന്നാ​​ർ വി​​ഷ​​യം കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​ക്കി​​യി​​രി​​ക്ക​​യാ​​ണ്. ഇ​​ട​​തു മു​​ന്ന​​ണി​​യി​​ലെ പ്ര​​ധാ​​ന ഘ​​ട​​ക​ക​​ക്ഷി​​ക​​ൾ ത​​മ്മി​​ൽ മാ​​ത്ര​​മ​​ല്ല, സ​​ർ​​ക്കാ​​രി​​ന്‍റെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളും മ​​ന്ത്രി​​മാ​​ർ ത​​മ്മി​​ൽ​​പ്പോ​​ലും ഭി​​ന്നാ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ തു​​ട​​രു​​ന്നു. അ​​തി​​നി​​ടെ, ന​​ട​​പ​​ടി​​ക​​ളു​​മാ​​യി വ​​രു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കൈ​​യേ​​റ്റം ചെ​​യ്യാ​​ൻ കൂ​​ടി ഭ​​ര​​ണ​​പ​​ക്ഷ നേ​​താ​​ക്ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ആ​​ഹ്വാ​​നം ചെ​​യ്യു​​മ്പോ​​ൾ സ്ഫോ​​ട​​നാ​​ത്മ​​ക​​മാ​​യ നി​​ല​​യി​​ലേ​​ക്കാ​​ണു കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​ത്.
മൂ​​ന്നാ​​റി​​ൽ അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റം ഉ​​ണ്ടെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഒ​​രു ത​​ർ​​ക്ക​​വു​​മി​​ല്ല. പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ക്ക​​ർ ഭൂ​​മി സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ൾ കൈ​​യേ​​റി​​യി​​ട്ടു​​ണ്ട്. ഈ ​​കൈ​​യേ​​റ്റ​​ക്കാ​​ർ പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണം ത​​രി​​മ്പു പോ​​ലും പ​​രി​​ഗ​​ണി​​ക്കാ​​തെ കൂ​​റ്റ​​ൻ നി​​ർ​​മി​​തി​​ക​​ൾ തീ​​ർ​​ത്ത് മൂ​​ന്നാ​​റി​​ന്‍റെ പ​​രി​​സ്ഥി​​തി അ​​പ്പാ​​ടെ ത​​ക​​ർ​​ത്തു. പ​​രി​​സ്ഥി​​തി ന​​ശീ​​ക​​ര​​ണ​​ത്തി​​നെ​​തി​​രേ ല​​ഭി​​ച്ച പ​​രാ​​തി​​ക​​ളെ​​ക്കു​​റി​​ച്ചു പ​​ഠി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം മൂ​​ന്നാ​​റി​​ലെ​​ത്തി​​യ കേ​​ന്ദ്ര ഭ​​ക്ഷ്യ​​മ​​ന്ത്രി​​യും പ്ര​​മു​​ഖ പ​​രി​​സ്ഥി​​തി വി​​ദ​​ഗ്ധ​​നു​​മാ​​യ സി.​​ആ​​ർ. ചൗ​​ധ​​രി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കു ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ മൂ​​ന്നാ​​റി​​ന്‍റെ വി​​നാ​​ശം വ​​ള​​രെ അ​​ടു​​ത്താ​​ണെ​​ന്നാ​​ണു ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. സ​​ന്നി​​ഗ്ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ ര​​ക്ഷാ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പോ​​ലും അ​​സാ​​ധ്യ​​മാ​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് അ​​വി​​ടു​​ത്തെ അ​​ശാ​​സ്ത്രീ​​യ നി​​ർ​​മാ​​ണ​​ങ്ങ​​ൾ. മൂ​​ന്നാ​​റി​​ലെ പാ​​രി​​സ്ഥി​​തി​​ക സം​​ര​​ക്ഷ​​ണം ര​​ണ്ടു പ​​തി​​റ്റാ​​ണ്ടു പോ​​ലും നി​​ല​​നി​​ർ​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം റി​​പ്പോ​​ർ‌​​ട്ട് ചെ​​യ്യു​​ന്നു. ഇ​​തു​ത​​ന്നെ​​യാ​​ണ് ഡോ. ​​ക​​സ്തൂ​​രി രം​​ഗ​​നും ഡോ. ​​മാ​​ധ​​വ് ഗാ​​ഡ്ഗി​​ലും പ​​ശ്ചി​​മ​​ഘ​​ട്ട സം​​ര​​ക്ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തും.
ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം പ​​രി​​ഗ​​ണി​​ച്ചാ​​ണ് ദേ​​വി​​കു​​ളം സ​​ബ്ക​​ല​​ക്റ്റ​​ർ വെ​​ങ്കി​​ടേ​​ഷ് ശ്രീ​​റാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​ർ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യാ​​യി മൂ​​ന്നാ​​റി​​ൽ ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. സം​​സ്ഥാ​​ന റ​​വ​​ന്യൂ വ​​കു​​പ്പി​​ന്‍റെ ആ​​ശി​​ർ​​വാ​​ദ​​ത്തോ​​ടെ​​യും ചി​​ല ഭ​​ര​​ണ​​പ​​ക്ഷ ക​​ക്ഷി​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യും ന​​ട​​ത്തു​​ന്ന ഒ​​ഴി​​പ്പി​​ക്ക​​ലി​​നെ​​തി​​രേ പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ൽ വ​​ലി​​യ തോ​​തി​​ലു​​ള്ള എ​​തി​​ർ​​പ്പു​​മു​​ണ്ട്. അ​​തി​​നി​​ടെ ച​​പ്പാ​​ത്തി​​ച്ചോ​​ല​​യി​​ൽ പ്രാ​​ർ​​ഥ​​നാ സം​​ഘം സ്ഥാ​​പി​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്ന കൂ​​റ്റ​​ൻ കു​​രി​​ശ് ഇ​​ന്ന​​ലെ റ​​വ​​ന്യൂ- പൊ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ ചേ​​ർ​​ന്നു പൊ​​ളി​​ച്ചു മാ​​റ്റി​​യ​​താ​​യി പു​​തി​​യ വി​​വാ​​ദം. ച​​പ്പാ​​ത്തി​​ച്ചോ​​ല​​യി​​ൽ സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ര​​ണ്ടാ​​യി​​രം ഏ​​ക്ക​​റോ​​ളം സ്ഥ​​ലം കൈ​​യേ​​റാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ആ​​രാ​​ധ​​ന​​യു​​ടെ പേ​​രി​​ൽ ന​​ട​​ന്ന​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം. അ​​ടു​​ത്തി​​ടെ മാ​​ത്രം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട ഈ ​​കു​​രി​​ശ് നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നു കാ​​ണി​​ച്ച് സം​​ഘ​​ട​​ന​​യ്ക്കും അ​​തി​​ലെ ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട​​വ​​ർ​​ക്കും റ​​വ​​ന്യൂ വ​​കു​​പ്പ് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. അ​ത് ആ​​രും കൈ​​പ്പ​​റ്റാ​​തെ തി​​രി​​കെ ല​​ഭി​​ച്ച​​പ്പോ​​ഴാ​​ണ് പൊ​​ളി​​ച്ചു മാ​​റ്റാ​​നു​​ള്ള തീ​​രു​​മാ​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​യ​​തെ​​ന്നാ​​ണ് റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​ല​​പാ​​ട്. എ​​ന്നാ​​ൽ, ഈ ​​ന​​ട​​പ​​ടി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും സി​​പി​​എം ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തെ​​യും ചൊ​​ടി​​പ്പി​​ച്ചി​​രി​​ക്ക​​യാ​​ണ്. ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു കൊ​​ണ്ട് മു​​ഖ്യ​​മ​​ന്ത്രി ഇ​​ന്നു യോ​​ഗം വി​​ളി​​ച്ചി​​രി​​ക്ക​​യാ​​ണ്.
മൂ​​ന്നാ​​ർ കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​സ്വ​​ത്താ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ഒ​​രു തു​​ണ്ടു ഭൂ​​മി​​യി​​ല്ലാ​​തെ, ത​​ല ചാ​​യ്ക്കാ​​ൻ ഒ​​രു കൂ​​ര​ പോ​​ലു​​മി​​ല്ലാ​​തെ വ​​ല​​യു​​ന്ന നാ​​ടാ​​ണു കേ​​ര​​ളം. അ​​പ്പോ​​ഴാ​​ണു ടാ​​റ്റ ടീ ​​അ​​ട​​ക്കം മൂ​​ന്നാ​​റി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ക്ക​​ർ സ​​ർ​​ക്കാ​​ർ ഭൂ​​മി സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും വ​​ള​​ഞ്ഞു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഇ​​വി​​ടെ താ​​മ​​സി​​ക്കു​​ന്ന പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കു പ​​ട്ട​​യം പോ​​ലു​​മി​​ല്ലാ​​ത്ത​​പ്പോ​​ഴും വ​​ൻ​​കി​​ട കൈ​​യേ​​റ്റ​​ക്കാ​​ർ​​ക്കും മാ​​ഫി​​യ​​ക​​ൾ​​ക്കും അം​​ബ​​ര ചും​​ബി​​ക​​ളാ​​യ മ​​ണി​​മ​​ന്ദി​​ര​​ങ്ങ​​ൾ കെ​​ട്ടി​​പ്പൊ​​ക്കാ​​ൻ ഒ​​രു ത​​ട​​സ​​വു​​മി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​സ്തൂ​​രി രം​​ഗ​​ൻ, ഗാ​​ഡ്ഗി​​ൽ ക​​മ്മി​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടു​​ക​​ളും കേ​​ന്ദ്ര മ​​ന്ത്രി സി.​​ആ​​ർ. ചൗ​​ധ​​രി​​യു​​ടെ റി​​പ്പോ​​ർ​​ട്ടും പ​​രി​​ഗ​​ണി​​ച്ച് ദേ​​ശീ​​യ ഹ​​രി​​ത ട്രൈ​​ബ്യൂ​​ണ​​ലും കേ​​ന്ദ്ര സ​​ർ​​ക്കാ​​രും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും സം​​യു​​ക്ത​​മാ​​യി മൂ​​ന്നാ​​റി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​നു മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണം. ടൂ​​റി​​സ​​ത്തി​​ന്‍റെ​​യും ആ​​രാ​​ധ​​ന​​യു​​ടെ​​യും കൈ​​യേ​​റ്റ​​ങ്ങ​​ളു​​ടെ​​യും മ​​റ്റും പേ​​രി​​ൽ മൂ​​ന്നാ​​റി​​നെ ഇ​​നി​​യും വ​​സ്ത്രാ​​ക്ഷേ​​പ​​ത്തി​​നു വി​​ട്ടു​​കൊ​​ടു​​ക്കാ​​തി​​രി​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.