FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
kerala

സേ​ന​യി​ലേ​ക്ക് കശ്മീ​രി യു​വാ​ക്ക​ളു​ടെ ഒ​ഴു​ക്ക്

Friday, Apr 21, 2017,9:33 IST By മെട്രൊ വാർത്ത A A A

ശ്രീ​ന​ഗ​ർ: ക​ര​സേ​ന​യു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ത്ത​വ​ണ കാ​ശ്മീ​രി യു​വാ​ക്ക​ളു​ടെ തി​ര​ക്കു വ​ർ​ധി​ച്ച​ത് ശു​ഭ​സൂ​ച​ന​യാ​യി സേ​നാ​വൃ​ത്ത​ങ്ങ​ൾ ക​രു​തു​ന്നു. വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഈ ​മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​പേ​ക്ഷി​ച്ച യു​വാ​ക്ക​ൾ 19,​000 വ​രും.
ബാ​രാ​മു​ള്ള ജി​ല്ല​യി​ൽ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ മാ​ത്രം 3000 യു​വാ​ക്ക​ളാ​ണെ​ത്തി​യ​ത്. രാ​ജ്യ​ത്തോ​ടു​ള്ള കൂ​റും ക​ര​സേ​ന​യോ​ടു​ള്ള ആ​ഭി​മു​ഖ്യ​വും കാ​ശ്മീ​ർ ജ​ന​ത​യ്ക്കു പു​ത്ത​രി​യ​ല്ലെ​ന്നാ​ണ് റാ​ലി​യെ​ക്കു​റി​ച്ച് ഉ​ന്ന​ത​നാ​യ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ച​ത്. പാ​ക് അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കു​ന്ന​തി​നു ത​ദ്ദേ​ശ​വാ​സി​ക​ൾ രൂ​പം ന​ൽ​കി​യ സേ​ന​യാ​ണ് പി​ന്നീ​ട് ജ​മ്മു കാ​ശ്മീ​ർ ലൈ​റ്റ് ഇ​ൻ​ഫ​ന്‍റ​റി എ​ന്ന ക​ര​സേ​നാ വി​ഭാ​ഗ​മാ​യി മാ​റി​യ​ത്.

വീ ​ആ​ര്‍ വി​ത്ത് യു ​ക്യാം​പെ​യ്ന്‍ ഇ​ന്ന് മാ​ന​വീ​യം വീ​ഥി​യി​ല്‍ 

തി​രു​വ​ന​ന്ത​പു​രം: ക​ശ്മീ​രി​ല്‍ ഇ​ന്ത്യ​ൻ സൈ​നി​ക​ര്‍ നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചും സൈ​നി​ക​രെ അ​നു​കൂ​ലി​ച്ചു​മു​ള്ള മെ​ട്രൊ വാ​ര്‍ത്ത വീ ​ആ​ര്‍ വി​ത്ത് യു ​ക്യാം​പെ​യ്ന്‍ ന​ട​ത്തു​ന്നു. ഇ​തി​ന്‍റ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ വി​മു​ക്ത ഭ​ട​ന്മാ​രും പൊ​തു​ജ​ന​ങ്ങ​ളും മാ​ന​വീ​യം വീ​ഥി​യി​ല്‍ ഒ​ത്തു​ചേ​രും. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മെ​ട്രൊ വാ​ര്‍ത്ത സ്ഥാ​പി​ക്കു​ന്ന ഐ​ക്യ​ദാ​ര്‍ഢ്യ മ​തി​ലി​ല്‍ സൈ​നി​ക​രോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​വ​ര്‍ ഒ​പ്പു​രേ​ഖ​പ്പെ​ടു​ത്തും. വി​ദ്യാ​ര്‍ഥി​ക​ളും സാ​മൂ​ഹ്യ- രാ​ഷ്‌​ട്രീ​യ- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​മ​ട​ക്കം പ​ങ്കെ​ടു​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്: 8589003176