FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Art-culture

​ഖസാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ലേ​ക്ക്

Friday, Apr 21, 2017,5:32 IST By ടി.​എ​സ്. നൗ​ഫി​യ A A A

പ​ണ്ട് പ​ണ്ട് ഓ​ന്തു​ക​ൾ​ക്കും ദി​നോ​സ​റു​ക​ൾ​ക്കും മു​ൻ​പ്‌ ഒ​രു സാ​യാ​ഹ്ന​ത്തി​ൽ ര​ണ്ട് ജീ​വ​ബി​ന്ദു​ക്ക​ൾ ന​ട​ക്കാ​നി​റ​ങ്ങി. അ​സ്ത​മ​യ​ത്തി​ലാ​റാ​ടി നി​ന്ന ഒ​രു താ​ഴ്‌വര​യി​ലെ​ത്തി. ഇ​തി​ന്‍റെ അ​പ്പു​റം കാ​ണ​ണ്ടേ? ചെ​റി​യ ബി​ന്ദു വ​ലി​യ​തി​നോ​ട് ചോ​ദി​ച്ചു. പ​ച്ച​പി​ടി​ച്ച താ​ഴ്‌വര, ഏ​ട്ട​ത്തി പ​റ​ഞ്ഞു. ഞാ​നി​വി​ടെ ത​ന്നെ നി​ൽ​ക്ക​ട്ടെ. എ​നി​ക്കു പോ​ക​ണം, അ​നു​ജ​ത്തി പ​റ​ഞ്ഞു… ഇ​ങ്ങ​നെ എ​ത്ര​യെ​ത്ര മോ​ഹി​പ്പി​ച്ച അ​ക്ഷ​ര​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ് ആ ​നോ​വ​ൽ. ര​വി​യും മൈ​മൂ​ന​യും നൈ​സാ​മ​ലി​യും അ​പ്പു​ക്കി​ളി​യും അ​ള്ളാ​പ്പി​ച്ചാ മൊ​ല്ലാ​ക്ക​യും… മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ന്നും ജീ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.. ക​ഥാ​കാ​ര​നും ക​ഥാ​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ​യും ഭൂ​ത​കാ​ല ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യെ​ങ്കി​ലും അ​വ​ർ പു​ന​ർ​ജ​നി​ക്കു​ക​യാ​ണ്.. ഈ ​നാ​ട​ക​ത്തി​ലൂ​ടെ. ഒ.​വി. വി​ജ​യ​ന്‍റെ തൂ​ലി​ക​യി​ൽ പി​റ​ന്ന ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന നോ​വ​ലി​ന്‍റെ നാ​ട​കാ​വി​ഷ്ക്കാ​ര​ത്തി​ലൂ​ടെ ര​വി​യും നൈ​സാ​മ​ലി​യും മൈ​മൂ​ന​യു​മൊ​ക്കെ പു​ന​ർ​ജ​നി​ച്ചി​രി​ക്കു​ന്നു.. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​ത്തി​ലെ ആ​ൽ​മ​ര​ച്ചോ​ട്ടി​ൽ പി​റ​വി​യെ​ടു​ത്ത ആ ​നാ​ട​കം ഇ​ന്ന് മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ദീ​പ​ൻ ശി​വ​രാ​മ​ൻ ത​ന്നെ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ്.

തൃ​ക്ക​രി​പ്പൂ​രു​കാ​രു​ടെ ഖ​സാ​ക്ക്

തൃ​ശൂ​ർ കൊ​ട​ക​ര​യി​ലെ ശി​വ​രാ​മ​ൻ ആ​ചാ​രി​യു​ടെ​യും ന​ന്ദി​നി​യു​ടെ​യും മ​ക​ൻ ദീ​പ​ൻ ശി​വ​രാ​മ​ൻ.. തൃ​ശൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച നാ​ട​ക​പ​ഠ​നം ലണ്ടനും പിന്നിട്ട് ഡ​ൽ​ഹി​യി​ലെ അം​ബേ​ദ്ക്ക​ർ യൂ​നി​വേ​ഴ്സി​റ്റി വ​രെ​യെ​ത്തി നി​ൽ​ക്കു​ന്നു. ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് ഒ​രു ഗ്രാ​മ​ത്തി​ന് വേ​ണ്ടി നാ​ട​ക​മൊ​രു​ക്കു​ന്ന​ത്. ആ ​നാ​ട​ക​മാ​ണി​പ്പോ​ൾ ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ന്ന​ത്.. നാ​ട​ക​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​തും. ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം നാ​ട​ക​മാ​ക്ക​ണ​മെ​ന്നു ക​രു​തി​യ​ല്ല തൃ​ക്ക​രി​പ്പൂ​രി​ലേ​ക്കെ​ത്തു​ന്ന​ത്. ഒ​രു നാ​ട​ക​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്നാ​ട്ടു​കാ​ർ വി​ളി​ക്കു​മ്പോ​ഴാ​ണ് ഖ​സാ​ക്കി​ലേ​ക്കെ​ത്തു​ന്ന​ത്. പി​ന്നെ, ഖ​സാ​ക്ക് എ​ന്ന നോ​വ​ൽ സി​നി​മാ​നാ​ട​ക​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യെ​ല്ലാം മോ​ഹി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. അ​തി​ന്‍റെ​യൊ​രു കാ​വ്യ​ഭം​ഗി​യും സുന്ദരമായ പ്ര​കൃ​തി​യും പ്രേ​താ​ത്മാ​ക്ക​ളു​മൊ​ക്കയും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഖ​സാ​ക്കി​ന്‍റെ നാ​ട​കാ​വി​ഷ്ക്കാ​ര​ത്തി​ന് മാ​സ​ങ്ങ​ളെ​ടു​ത്തു. ആ ​ഗ്രാ​മ​ത്തി​ലെ നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് ഖ​സാ​ക്കി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന​തും. ഇ​വ​രൊ​ക്കെ​യും നാ​ട​ക​പ​രി​ച​യ​മു​ള്ള​വ​രാ​ണ്. പ​ക്ഷേ ഇ​ത്ര​യും വ​ലി​യ പ്രൊ​ജ​ക്റ്റി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു മാ​ത്രം. എ​ന്നാ​ൽ ആ​രും ത​ന്നെ മു​ഴു​വ​ൻ​സ​മ​യ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രൊ​ന്നു​മ​ല്ല. തൃ​ക്ക​രി​പ്പൂ​രി​ലെ പെ​യ്ന്‍റി​ങ് തൊ​ഴി​ലാ​ളി​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​റും ഡോ​ക്റ്റ​റും ക​ർ​ഷ​ക​നും ഓ​ട്ടൊ​റി​ക്ഷ ഡ്രൈ​വ​റു​മൊ​ക്കെ​യാ​ണ് നാ​ട​ക​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. ഇ​വ​രൊ​ന്നും ഏ​തെ​ങ്കി​ലും നാ​ട​ക​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ​വ​രൊ​ന്നു​മ​ല്ലെ​ങ്കി​ലും നാ​ട​ക​ബോ​ധ​മു​ള്ള​വ​രാ​ണ്. തൃ​ക്ക​രി​പ്പൂ​ർ തെ​യ്യ​ത്തി​ന്‍റെ നാ​ടാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ നാ​ട​കം ഇ​ന്നാ​ട്ടു​കാ​രു​ടെ ര​ക്ത​ത്തി​ലു​ണ്ട്. നാ​ട​കം കാ​ണു​മ്പോ​ൾ എ​ങ്ങ​നെ പെ​രു​മാ​റ​ണം, നി​ൽ​ക്ക​ണം, കാ​ണ​ണം എ​ന്നൊ​ക്കെ ഇ​വ​ർ​ക്ക​റി​യാ​മെ​ന്നു തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ദീ​പ​ൻ പ​റ​യു​ന്നു.

തെ​യ്യ​പ്പ​റ​മ്പി​ലേ​ക്കെ​ത്തി​യ നാ​ട​കം

വ​ർ​ഷ​ങ്ങ​ളാ​യി തെ​യ്യം ക​ളി​ക്കു​ന്ന ആ​ൽ​പ്പ​റ​മ്പി​ലാ​ണ് നാ​ട​കം അ​ര​ങ്ങേ​റു​ന്ന​ത്. റി​ഹേ​ഴ്സ​ലും ഈ ​ആ​ൽ​മ​ര​ച്ചോ​ട്ടി​ലാ​യി​രു​ന്നു. വ​ലി​യ മൂ​ന്ന് ആ​ൽ​മ​ര​ങ്ങ​ൾ കൂ​ട ചൂ​ടി നി​ൽ​ക്കു​ന്ന പ​റ​മ്പി​ൽ നാ​ട​കം പ​രി​ശീ​ലി​ക്കു​മ്പോ​ൾ ചു​റ്റും വ​ലി​യ ആ​ൾ​ക്കൂ​ട്ട​മാ​യി​രി​ക്കും. അ​ഭി​ന​യി​ക്കു​ന്ന​വ​രു​ടെ വീ​ട്ടു​കാ​രും കൂ​ട്ടു​കാ​രു​മൊ​ക്കെ​യാ​ണ​ത്. പാ​തി​രാ​നേ​രം പി​ന്നി​ട്ടാ​ലും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് പ​ല​രും നോ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​യ്യം ക​ളി​ക്കു​ന്നി​ട​ത്ത് മോ​ഡേ​ൺ തി​യെ​റ്റ​ർ വ​രു​ന്ന​ത് വ​ലി​യ ആ​ഘോ​ഷ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നാ​ല​ഞ്ച് ദി​വ​സം ഇ​വി​ടെ ക​ളി​ച്ചു. പി​ന്നീ​ട് ചെ​റി​യൊ​രു ഇ​ട​വ​ളേ​യ്ക്ക് ശേ​ഷം വീ​ണ്ടും. അ​ത്ര​യേ​റെ കാ​ഴ്ച​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. പി​ന്നീ​ട് തൃ​ശൂ​രി​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ടു​ങ്ങ​ല്ലൂ​രി​ലും ബെം​ഗ​ളു​രൂ​വി​ലു​മൊ​ക്കെ നാ​ട​ക​ത്തി​ന് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സ്… ഇ​മ തെ​റ്റാ​തെ മൂ​ന്നു മ​ണി​ക്കൂ​ർ നേ​രം ക​ണ്ടി​രു​ന്നു.

അരങ്ങിലെ നായകൻ

ഏ​റെ വാ​യി​ച്ചും ച​ർ​ച്ച​ക​ൾ ചെ​യ്തും പ​രി​ചി​ത​മാ​യ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം നാ​ട​ക​മാ​ക്കു​മ്പോ​ൾ ഏ​തു നാ​ട​കം ചെ​യ്യു​മ്പോ​ഴു​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി മാ​ത്ര​മേ​യു​ണ്ടാ​യു​ള്ളൂ.. അ​തി​നു പ​ല കാ​ര​ണ​മു​ണ്ട്. അ​തി​ന്‍റെ സം​ഘാ​ട​നം, രൂ​പ്പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​ത്, തു​ട​ർ​ച്ച​യാ​യു​ള്ള പ്ര​ദ​ർ​ശ​നം ഇ​തൊ​ക്കെ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് വെ​ല്ലു​വി​ളി​യാ​ണ്. ഈ ​നോ​വ​ൽ നാ​ട​ക​മാ​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ന്‍റേ​താ​യ സങ്കീർണതകളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​തൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തൊ​ക്കെ മ​റി​ക​ട​ന്നു. വെ​ല്ലു​വി​ളി എ​ന്ന​ല്ല സാ​ധ്യ​ത​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞാ​ൻ വാ​യി​ച്ച നോ​വ​ലാ​ണി​ത്. നാ​ട​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ഗ​വേ​ഷ​ണ​ങ്ങ​ളൊ​ക്കെ ന​ട​ത്തി​യി​രു​ന്നു. പ​ല​ത​വ​ണ ത​സ്രാ​ക്കി​ൽ പോ​യി​ട്ടു​ണ്ട്. നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​വും ത​സ്രാ​ക്കി​ലെ ഞാ​റ്റു​പു​ര​യും അ​റ​ബി​ക്കു​ള​വും പ​ള്ളി​യുമൊ​ക്കെ പോ​യി കണ്ടു. അ​തൊ​രു വ​ലി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. നാ​ട​ക​ത്തി​ൽ ര​വി​യ​ല്ല നാ​യ​ക​ൻ… അ​ല്ലെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ്ര​ധാ​ന്യ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നു പ​റ​യാം. ര​വി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് സു​നി​ലാ​ണ്. മൈ​നൂ​ന​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ഡോ. ​താ​രി​മ​യും. രാ​ജീ​വ​ൻ വെ​ള്ളൂ​ർ നൈ​സാ​മ​ലി​യാ​യും സു​ധീ​ർ അ​ള്ളാ​പ്പി​ച്ച മൊ​ല്ലാ​ക്ക​യാ​യു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്നു. ഏ​താ​ണ്ട് അ​റു​പ​തോ​ളം ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​മി​ക്കു​ന്നു​ണ്ട്.
ഉ​ത്സ​വ​നാ​ളു​ക​ളി​ൽ അ​മ്പ​ല​പ്പ​റ​മ്പി​ൽ പോ​യി ക​പ്പ​ല​ണ്ടി കൊ​റി​ച്ച് കു​റ​ച്ചു നേ​ര​മി​രി​ക്കാം.. നാ​ട​ക​ത്തെ​ക്കു​റി​ച്ച് പ​ല​രു​ടെ​യും ധാ​ര​ണ​ക​ളൊ​ക്കെ ഇ​ങ്ങ​നെ​യാ​ണ്.. പ​ല മ​ല​യാ​ളി​ക​ളു​ടെ​യും നാ​ട​ക​ബോ​ധ​മി​താ​ണ്. നാ​ട​കം ഘ​ട​നാ​പ​ര​മാ​യി സി​നി​മ​യെ പോ​ലെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നു പ​ല​രും മ​ന​സി​ലാ​ക്കി​യ​ത് ഈ ​അ​ടു​ത്താ​ണ്. വാ​യ​നാ​ശീ​ല​മു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ പ​ക്ഷേ ആ ​ക​രു​ത്ത് നാ​ട​ക​ത്തി​ലും ശി​ൽ​പ​ചി​ത്ര​സി​നി​മാ​ക​ല​ക​ളി​ൽ കാ​ണു​ന്ന​ത് കു​റ​വാ​ണെ​ന്നും ദീ​പ​ൻ പ​റ​യു​ന്നു.

യാ​ത്ര​ക​ൾ സ​മ്മാ​നി​ച്ച  വി​ദേ​ശ​നാ​ട​ക​ങ്ങ​ൾ

തൃ​ശൂ​രി​ലെ സ്കൂ​ൾ ഒ​ഫ് ഡ്രാ​മ​യി​ൽ നി​ന്നു തി​യെ​റ്റ​ർ ഡ്രാ​മ, പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു എം​എ തി​യെ​റ്റ​ർ, മ​ഹാ​ത്മ​ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു സ്കൂ​ൾ ഒ​ഫ് ലെ​റ്റേ​ർ​സി​ൽ എം​ഫി​ലും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ല​ണ്ട​നി​ലേ​ക്ക് പോ​കു​ന്ന​ത്. ഏ​താ​ണ്ട് പ​ത്തു​വ​ർ​ഷ​ക്കാ​ലം ല​ണ്ട​നി​ലാ​യി​രു​ന്നു. നാ​ട​ക​ത്തി​ന്‍റെ ദൃ​ശ്യ​ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​യെ​ടു​ക്കു​ന്ന​ത് അ​ന്നാ​ളി​ലാ​ണ്. വി​ദേ​ശ​സി​നി​മ​ക​ൾ കാ​ണാ​നും വി​ദേ​ശ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും സാ​ധി​ക്കു​ന്ന പോ​ലെ വി​ദേ​ശ​നാ​ട​ക​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു… ഇ​ത് ഫി​സി​ക്ക​ൽ ഫോ​മാ​ണ​ല്ലോ.. ല​ണ്ട​ൻ ജീ​വി​തം അ​താ​ണ് ന​ൽ​കി​യ​ത്. കു​റേ യാ​ത്ര​ക​ൾ ചെ​യ്തു… നാ​ട​കം കാ​ണു​ക​യും പ​ഠി​പ്പി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു​വെ​ന്നും ദീ​പ​ൻ പ​റ​യു​ന്നു. ഡൽഹിയിലെ അംബേദ്ക്കർ യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുമുണ്ട് ദീപന്ഡ. പോ​ള​ണ്ടു​കാ​രി​യാ​യ അ​നേ​റ്റ​യാ​ണ് ഭാ​ര്യ. ഡ​ൽ​ഹി​യി​ലെ പോ​ളി​ഷ് ക​ൾ​ച്ച​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ക​ൾ​ച്ച​റ​ൽ പ്രോ​ഗാം സ്പെ​ഷ്യ​ലി​സ്റ്റ് അ​നേ​റ്റ.

കൊ​ച്ചി​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക്

ഇ​ന്ന് മു​ത​ൽ ഞാ​യ​ർ വ​രെ​യാ​ണ് കൊ​ച്ചി​യി​ൽ നാ​ട​കം അ​ര​ങ്ങേ​റു​ന്ന​ത്. തേ​വ​ര​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളെ​ജി​ലെ ഗ്രൗ​ണ്ടാ​ണ് വേ​ദി. കാ​യ​ലി​ന്‍റെ അ​രി​ക​ത്ത് മ​നോ​ഹ​ര​മാ​യ ഗ്രൗ​ണ്ടി​ൽ കാ​യ​ലി​നോ​ട് അ​ഭി​മു​ഖ​മാ​യാ​ണ് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഓ​പ്പ​ൺ എ​യ​റി​ലാ​ണ് നാ​ട​കം. 29, 30 തി​യ​തി​ക​ളി​ലാ​യി പ​ലാ​ക്കാ​ട് നാ​ട​കം അ​ര​ങ്ങേ​റും. വി​ജ​യ​ന്‍റെ കോ​ളെ​ജാ​യ വി​ക്റ്റോ​റി​യ​യി​ൽ. അ​ടു​ത്ത​മാ​സം ക​രി​വെ​ള്ളൂ​രി​ലും നാ​ട​ക​മു​ണ്ടെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് ദീ​പ​ൻ വീ​ണ്ടും നാ​ട​ക​ത്തി​ര​ക്കി​ലേ​ക്ക്.