FLASH NEWS
Breaking News
ബാബറി മസ്ജിദ് കേസിൽ അദ്വാനിക്ക് ജാമ്യം
kerala

കുരിശ് പൊളിച്ചതിനെ പിണറായി ന്യായീകരിച്ചിരുന്നെങ്കിൽ എല്ലാ പള്ളികളിലും ഇടയലേഖനം വായിക്കുമായിരുന്നു; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ചെറിയാൻ ഫിലിപ്പ്

Friday, Apr 21, 2017,15:49 IST By titto A A A

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ചെറിയാൻ ഫിലിപ്പ് . കയ്യേറ്റമാഫിയ സ്ഥാപിച്ച കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നെങ്കിൽ ഈ ഞായറാഴ്ച എല്ലാ പള്ളികളിലും വത്തിക്കാനിൽ നിന്നുള്ള ഇടയലേഖനം വായിക്കുമായിരുന്നുവെന്ന ആമുഖത്തോടെയാണ് അദേഹം മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

കയ്യേറ്റ മാഫിയ സ്ഥാപിച്ച കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നെങ്കിൽ ഈ ഞായറാഴ്ച എല്ലാ പള്ളികളിലും വത്തിക്കാനിൽ നിന്നുള്ള ഇടയലേഖനം വായിക്കുമായിരുന്നു. എല്ലാ ജാതി മത ശക്തികളും പ്രതിപക്ഷ പാർട്ടികളും അതിനെ പിന്തുണക്കുമായിരുന്നു. രണ്ടാം വിമോചന സമരത്തിന്റെ കാഹളനാദം മുഴക്കി പ്രതിഷേധ ജാഥകൾ നാടെങ്ങും നടന്നേനേ…

കുരിശ് പൊളിച്ചത് അധാർമ്മിക മെന്നാണ് യു ഡി എഫ് നിലപാട്.
കുരിശ് പൊളിച്ചത് പ്രാകൃതമായ രീതിയിലെന്നാണ് കെ സി ബിസി
ഇവരെല്ലാവരും കൂടി മുഖ്യമന്ത്രിയെ കുരിശിലേറ്റു മായിരുന്നു

ഭൂമി കയ്യേറിയതിനു പുറമെ, കുരിശ് സ്ഥാപിച്ചതിന്റെ പേരിലും മൂന്നാറിലെ സഭയുടെ മേധാവികൾക്കെതിരെ പോലീസ് കേസെടുത്തതേ ടെ ഇന്നലെ മുതൽ അലറി വിളിച്ചു കൊണ്ടിരിക്കുന്നവർക്കാർക്കും മിണ്ടാട്ടമില്ല

ജെ.സി.ബി ഉപയോഗിച്ച് ഭീമൻ കുരിശ് പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ 144 പ്രഖ്യാപിച്ച സാഹചര്യത്തിലും മാധ്യമങ്ങൾക്ക് പകർത്താൻ അനുവാദം നൽകിയതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്നു വ്യക്തം. കേരളത്തിൽ ഒരു വർഗീയ സംഘർഷം ഉണ്ടാക്കി സർക്കാരിനെ തകർക്കാനുള്ള നീക്കത്തെയാണ് മുഖ്യമന്ത്രി വിവേകപൂർവം തകർത്തത്.