FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Business

ഇൻഡിവുഡ് പരസ്യരംഗത്തെ പ്രതിഭകളെ ആദരിച്ചു

Friday, Apr 21, 2017,12:35 IST By മെട്രൊ വാർത്ത A A A

കൊച്ചി : ഇൻഡിവുഡ് അഡ്വെർടൈസിങ് എക്സെലന്‍സ് അവാർഡ് – 2017 കേരള ചാപ്റ്റർ സംസ്ഥാനത്തെ മുൻനിര പരസ്യ ഏജൻസികളെയും പ്രതിഭകളെയും അവരുടെ സർഗസൃഷ്ടികൾക്കും നൂതനമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ സംയോജിപ്പിച്ച് ആവിഷ്കരിച്ചതിനും ആദരിച്ചു. 10 ബില്യൺ യുഎസ് ഡോളർ പ്രോജെക്ടയ ഇൻഡിവുഡാണ് കൊച്ചിയിലെ ഐഎംസി ഹാളിൽ ചൊവ്വാഴ്‌ച നടന്ന അവാർഡ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇൻഡിവുഡിന്‍റെ ലക്ഷ്യം. 2000 ഇന്ത്യൻ കമ്പനികളാണ് ഇൻഡിവുഡ് കൺസോർഷ്യത്തിൽ ഉള്ളത്.

 

അവാർഡ് ജേതാക്കളും ബന്ധപ്പെട്ട വിഭാഗവും:അനൂപ് (ട്വന്‍റി  ഫോർ ന്യൂസ്) ഒരു ചായക്കെന്താ വില എന്ന പരസ്യത്തിന് (മികച്ച ഓൺലൈൻ പ്രചാരണം), സ്മാർട്പിക്സ് മീഡിയ (മികച്ച ഓൺലൈൻ പ്രചാരകർ) നിഖിൽ ജോയ് റെഡ് എഫ് എമ്മിൽ സംപ്രേക്ഷണം ചെയ്‌ത കൈരളി ടിഎംടിയുടെ പരസ്യത്തിന് (മികച്ച റേഡിയോ പരസ്യം), മൈത്രി അഡ്വെർടൈസിങ് ഗൃഹലക്ഷ്മി വനിതാ ദിന പ്രചാരണം (മികച്ച റേഡിയോ പ്രചാരണം), ഡാലു ഫാഷൻ ഫാക്ടറി (മികച്ച മോഡലിംഗ്/കാസ്റ്റിംഗ് ഏജൻസി), അക്യൂറേറ്റ മീഡിയ (മികച്ച പിആർ ഏജൻസി), ഗ്രീൻ മീഡിയ (മികച്ച ടെക്നോളോജി ദാതാക്കൾ), റോയൽ വിഷൻ ഫ്ലോർ (മികച്ച സ്റ്റുഡിയോ ഫ്ലോർ), റോമി മാത്യൂ, കേരള ക്യാൻ, മനോരമ ന്യൂസ് (മികച്ച സാമൂഹിക പ്രസക്തിയുള്ള പ്രചാരണം), കോളിൻസ് ലിയോഫിൽ (മികച്ച സിനിമ പോസ്റ്റർ ഡിസൈൻ), ജിത് ജോഷി, പുലിമുരുകൻ (മികച്ച തീയേറ്റർ ട്രെയ്‌ലർ), മൈത്രി അഡ്വെർടൈസിങ്,  മാതൃഭൂമി യാത്ര മാസികയ്ക്ക് വേണ്ടി തയ്യാറക്കിയ യാത്രയ്ക്ക് പകരമാവില്ല മറ്റൊന്നും (മികച്ച വാതില്‍പ്പുറ ഡിസൈൻ), വളപ്പില കമ്മ്യൂണിക്കേഷൻ ലോക പരിസ്ഥിതി ദിനം (മികച്ച വാതില്‍പ്പുറ പ്രചാരണം), മാതൃഭൂമി സീഡിന് വേണ്ടി മൈത്രി അഡ്വെർടൈസിങ് തയ്യാറക്കിയ അച്ചടി പരസ്യ പ്രചാരണം (മികച്ച അച്ചടി പരസ്യ പ്രചാരണം), കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് ചെയ്‌ത ബിനാലെ ഡിസൈൻ (മികച്ച അച്ചടി ഡിസൈൻ), രംഗനാഥ് റാവീ സാംസങ് ഇന്ത്യയ്ക്ക് വേണ്ടി തയ്യാറക്കിയ ശബ്‌ദം, മനു രമേശൻ ഓറലിയം, ക്യൂട്ടിക്കൂറ, ഡ്യൂറോഫ്ളെക്സ് തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറക്കിയ ജിംഗിൾസ് (മികച്ച പരസ്യ ജിംഗിൽ), അബിൻ ക്ലീറ്റസ് (മികച്ച വിഎഫ്എക്സ്/ ആനിമേഷൻ), മാമാസ് കെ ചന്ദ്രൻ ഈസ്റ്റേൺ കോണ്ടിമെന്‍റ്സിന്‍റെ ഭൂമിക അവാർഡ്സിനു വേണ്ടി തയ്യാറക്കിയ പരസ്യ പ്രചാരണം (മികച്ച ടിവി പരസ്യ പ്രചാരണം), മഹേഷ് ആർ നായർ ചുങ്കത്ത് ജ്വല്ലറിക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ പ്രചാരണം (മികച്ച ജനപ്രിയ പരസ്യം), സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് കേരളം ടൂറിസത്തിനു വേണ്ടി തയ്യാറക്കിയ പരസ്യം (മികച്ച ജനപ്രിയ ടിവി പരസ്യം), ടിവിസി ഫാക്ടറി (മികച്ച വാണിജ്യ നിർമ്മാണ ഏജൻസി), രാജൻ ഔട്ട്ഡോർ മീഡിയ (മികച്ച വാതില്‍പ്പുറ ഏജൻസി), മൈത്രി അഡ്വെർടൈസിങ് (മികച്ച പരസ്യ ഏജൻസി).