FLASH NEWS
Breaking News
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം: സ്പീക്കര്‍
kerala

വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി എന്തിനാണ് കുരിശുകൃഷി സംരക്ഷിക്കുന്നത് ജോയ് മാത്യു

Friday, Apr 21, 2017,13:26 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: മൂന്നാറിലെ കുരിശു പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയെ വിമർശിച്ച് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് മാത്യു. വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി എന്തിനാണ് കുരിശുകൃഷി സംരക്ഷിക്കുന്നത് ജോയ് മാത്യു.

 ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌കുരിശാകരുത്‌ സ്വയം കുരിശാകുകയാണു വേണ്ടതെന്ന തലവാചകത്തോടെയാണ് ജോയ് മാത്യു തന്‍റെ നിലപാട് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. 


വെഞ്ചരിക്കൽകർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും -ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി-സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണുമതത്തിന്‍റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾകൈവശപ്പെടുത്തുന്നത്‌-അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌-

ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുംബോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?
മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവൺമെന്‍റിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവൺമെന്‍റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനുമതനിരപേക്ഷമായി ചിന്തിക്കുന്ന കേരളജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാത്രുകപിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ
ഓർക്കുക :കൃസ്ത്യാനി മറ്റുള്ളവർക്ക്‌  കുരിശാകരുത്‌ സ്വയം കുരിശാകുകയാണു വേണ്ടത്‌-