FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
India

ആന്ധ്രയിൽ കർഷകസമരത്തിലേക്ക് ലോറി പാഞ്ഞ് കയറി 20 പേർ മരിച്ചു

Friday, Apr 21, 2017,17:08 IST By മെട്രൊ വാർത്ത A A A

ചിറ്റൂർ: മണൽമാഫിയ്ക്ക് എതിരെ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി 20 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ട്രക്ക് ഒരു ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്യുകയായിരുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്.

ശ്രീകലഹസ്തിയിൽ നിന്നും തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് കർഷകറാലിയിലേക്ക് ഇരച്ച് കയറിയത്. പരുക്കേറ്റവരെ എസ്‌വിആർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.