FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
kerala

പപ്പാത്തിമലയിലെ കയ്യേറ്റം; വെള്ളൂക്കുന്നേൽ ടോമി സഖറിയക്കെതിരെ അന്വേഷണം

Friday, Apr 21, 2017,14:02 IST By സ്വന്തം ലേഖകൻ A A A

മൂന്നാർ:പപ്പാത്തിച്ചോലയിലെ ഭൂമിയ കൈയറ്റത്തിൽ സ്പ്‌രിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയക്കെതിരെ അന്വേഷണം.  റവന്യുവകുപ്പിന്‍റെ നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുരിശു നീക്കാൻ വന്ന റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ പൊറുഞ്ചുവിനെതിരെയും കേസുണ്ട്.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും മൂന്ന് ഷെഡുകളുമാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് പൊളിച്ച് നീക്കിയത്.

ഒരു ടണ്‍ ഭാരമുള്ള ഇരുമ്പ് കുരിശ് നീക്കം ചെയ്യുകയും ഷെഡുകള്‍ പൊളിച്ച് കത്തിക്കുകയും ചെയ്തിരുന്നു. ടോം സക്കറിയ എന്നയാള്‍ സ്പിരിറ്റ് ഇന്‍ ജീസസിന്‍റെ പേരില്‍ 30 ഏക്കര്‍ ഭൂമി കയ്യേറിയെന്ന റവന്യു റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി . കുരീശ് നീക്കിയ നടപടിക്ക് പിന്തുണയേറുമ്പോഴും പ്രതിഷേധവുമായി കെസിബിസിയും , താമരശേരി രൂപതയും രംഗത്ത് എത്തിയിട്ടുണ്ട്.