FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
kerala

മെട്രൊ വാർത്ത വി ആർ വിത്ത് യു ക്യാംപെയ്ൻ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

Friday, Apr 21, 2017,12:05 IST By സ്വന്തം ലേഖകൻ A A A

കൊച്ചി : കശ്മീ​രി​ല്‍ ഇ​ന്ത്യ​ൻ സൈ​നി​ക​ര്‍ നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചും സൈ​നി​ക​രെ അ​നു​കൂ​ലി​ച്ചു​മു​ള്ള മെ​ട്രൊ വാ​ര്‍ത്ത വീ ​ആ​ര്‍ വി​ത്ത് യു ​ക്യാം​പെ​യ്ന് സോഷ്യൽ മിഡിയയിൽ മികച്ച പ്രതികരണം.ക്യാംപെയ്ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ വി​മു​ക്ത ഭ​ട​ന്മാ​രും പൊ​തു​ജ​ന​ങ്ങ​ളും മാ​ന​വീ​യം വീ​ഥി​യി​ല്‍ ഒ​ത്തു​ചേ​രും.

വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മെ​ട്രൊ വാ​ര്‍ത്ത സ്ഥാ​പി​ക്കു​ന്ന ഐ​ക്യ​ദാ​ര്‍ഢ്യ മ​തി​ലി​ല്‍ സൈ​നി​ക​രോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​വ​ര്‍ ഒ​പ്പു​രേ​ഖ​പ്പെ​ടു​ത്തും. വി​ദ്യാ​ര്‍ഥി​ക​ളും സാ​മൂ​ഹ്യ- രാ​ഷ്‌​ട്രീ​യ- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മെട്രൊ വാർത്ത നടത്തിയ ക്യാപെയ്ന്‍ അത്യപൂർവ്വനേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

കശ്മീരിലായാലും മറ്റെവിടെയായാലും കല്ലെറിയപ്പെടാനുള്ളവരല്ല, നമ്മുടെ ധീരസൈനികർ.
അപമാനിക്കാനും അവഹേളിക്കാനുമുള്ളവരല്ല. അവർക്ക് ഐക്യദാർഢ്യം എന്ന നിലപാടോടെയാണ് മെട്രൊ വാർത്ത ഈ ക്യാംപെയ്ൻ ആരംഭിച്ചത്.