FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Articles

ദൈ​വ​ത്തി​ന്‍റെ പു​ഞ്ചി​രി​ക്ക് നൂ​റ​ഴ​ക്

Thursday, Apr 27, 2017,8:47 IST By ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ A A A

ദൈ​വ​സ്നേ​ഹ​ത്തി​​​ന്‍റെ അ​ട​യാ​ള​മാ​യി ന​ർ​മ​ത്തെ മാ​റ്റി​യ മ​ഹാ ഇ​ട​യ​നു മു​ന്നി​ൽ കാ​ലം ക​ണ​ക്കു​പ​റ​യാ​തെ വ​ണ​ങ്ങി​നി​ൽ​ക്കു​ന്നു. ഒ​രി​ക്ക​ലും ക​ണ​ക്കു​കൂ​ട്ടാ​ത്ത ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ർ​ഷ​ങ്ങ​ളു​ടെ ക​ണ​ക്കും കൂ​ട്ടു​ന്നു​ണ്ടാ​വി​ല്ല. അ​ദ്ദേ​ഹ​ത്തി​​​ന്‍റെ സ​വി​ധ​ത്തി​ൽ നി​മി​ഷ​സൂ​ചി​ക സ്വ​യം മ​റ​ക്കും. കാ​ലം നി​ശ്ച​ല​മാ​കും. ഉ​പ​ചാ​ര​ങ്ങ​ൾ കൂ​ടാ​തെ ആ​ർ​ക്കും അ​ഭ​യം തേ​ടാ​വു​ന്ന അ​നു​പ​മ സ​ന്നി​ധി. അ​വി​ടെ ചി​രി​യാ​ണു മ​രു​ന്ന്. ആ ​ചി​രി​യി​ലൂ​ടെ ദൈ​വം നേ​രി​ട്ടു സം​സാ​രി​ക്കു​ന്നു.

ചു​മ​ത​ല​ക​ളു​ടെ ഭാ​രം പ​ണ്ടേ അ​ഴി​ച്ചു​വ​ച്ച​താ​ണ്. പ​മ്പ​യു​ടെ തീ​ര​ത്തു മാ​രാ​മ​ണ്ണി​ലെ മാ​ർ​തോ​മാ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന മാ​ർ ക്രി​സോ​സ്റ്റം വി​ശ്ര​മം അ​റി​യാ​റി​ല്ല. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ന​ട​ന്നു​വ​രു​ന്ന ജ​ന്മ​ശ​താ​ബ്ദി പ​രി​പാ​ടി​ക​ൾ ക്ലേ​ശ​ക​ര​മാ​ണെ​ങ്കി​ലും ആ​രെ​യും നി​രാ​ശ​രാ​ക്കു​ന്നി​ല്ല. ചി​രി​ച്ചു​കൊ​ണ്ടു ത​ന്നെ അ​വ​രു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങും. വി​നീ​ത​നാ​യി മ​ന​സു തു​റ​ക്കും. ന​ല്ല വാ​ക്കു​ക​ൾ​ക്ക് അ​തി​ലേ​റെ മ​ധു​ര​മാ​യ വാ​ക്കു​ക​ളാ​ൽ ന​ന്ദി​യോ​തും. ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ വാ​ഴ്​​ത്തും.
വി​ശ്വാ​സ​ത്തി​ന്‍റെ മാ​ർ​ഗ​ദീ​പ​മാ​യ യേ​ശു​ക്രി​സ്തു​വി​നെ​പ്പോ​ലെ പ്രി​യ​ങ്ക​ര​നാ​ണ് ബാ​ല്യ​ത്തി​ന്‍റെ നാ​ട്ടു​വ​ഴി​ക​ളി​ൽ പ​രി​ചി​ത​നാ​യ കൃ​ഷ്ണ​ൻ. റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ ഭി​ത്തി​യെ അ​ല​ങ്ക​രി​ക്കു​ന്ന​വ​യി​ൽ യേ​ശു ചി​രി​ക്കു​ന്ന അ​പൂ​ർ​വ​മാ​യൊ​രു ചി​ത്ര​മു​ണ്ട്. അ​തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ദൈ​വം സ​ന്തോ​ഷ​മാ​ണ്. യേ​ശു​ക്രി​സ്തു ദുഃ​ഖി​ത​ന​ല്ല,​ സ​ന്തോ​ഷി​ക്കു​ന്ന​വ​നാ​ണെ​ന്നു കാ​ണി​ക്കാ​നാ​യാ​ണ് ഈ ​ചി​ത്രം ഇ​വി​ടെ​വ​ച്ച​ത്. ദൈ​വം ജീ​വി​ത​ത്തി​ൽ​നി​ന്ന് അ​ക​ലു​ന്ന​താ​ണു ദുഃ​ഖ​ക​ര​മാ​യ അ​വ​സ്ഥ.
ന​ർ​മ​ത്തി​ലൊ​ളി​പ്പി​ച്ച ജീ​വി​ത സ​ത്യ​ങ്ങ​ളാ​ണ് മെ​ത്രാ​പ്പൊ​ലീ​ത്ത സം​ഭാ​ഷ​ണ​ത്തി​ൽ തു​റ​ന്നു​കാ​ണി​ച്ച​ത്. വ​ലി​യൊ​രു വെ​ള്ള​പ്പൊ​ക്ക​ക്കാ​ല​ത്ത് ക​ല്ലൂ​പ്പാ​റ​യി​ൽ​നി​ന്നു മാ​രാ​മ​ണ്ണി​ലേ​ക്കു കു​ടി​യേ​റി​യ ക​ല​മ​ണ്ണി​ലെ ചാ​ക്കോ ഈ​പ്പ​ന്‍റെ കൊ​ച്ചു​മ​ക​ന് മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ജീ​വി​തം കൈ​ക്കു​ട​ന്ന​യി​ലു​ണ്ട്. അ​തി​നാ​ൽ നൊ​മ്പ​ര​പ്പെ​ടു​ന്ന മ​ന​സു തി​രി​ച്ച​റി​യാ​നും പ്രാ​യോ​ഗി​ക​മാ​യ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നും ക​ണ്ണാ​ടി വേ​ണ്ട.
മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ളെ​ജി​ൽ നി​ന്നു ബി​രു​ദ​മെ​ടു​ത്ത പി​താ​വ് കെ.​ഇ. ഉ​മ്മ​ൻ സു​വി​ശേ​ഷ​വേ​ല തെ​ര​ഞ്ഞെ​ടു​ത്ത ആ​ദ്യ ബി​രു​ദ​ധാ​രി​ക​ളി​ലൊ​രാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​തേ​പാ​ത സ്വീ​ക​രി​ച്ച​തി​നു പി​ന്നി​ലൊ​രു ക​ഥ​യു​ണ്ട്. ദൈ​വ​ത്തി​ന്‍റെ ഉ​ട​മ്പ​ടി​യു​ടെ ക​ഥ. യേ​ശു​വി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ചെ​ന്നു ക​രു​തു​ന്ന പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ സാ​ധു സു​ന്ദ​ർ സി​ങ് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​സം​ഗ​ക​നാ​യെ​ത്തു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ സു​വി​ശേ​ഷ​ദൗ​ത്യ​ത്തി​ന് ആ​ളെ അ​യ​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഹ്വാ​നം സു​വി​ശേ​ഷ​സം​ഘം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കെ.​ഇ. ഉ​മ്മ​നും ഭാ​ര്യ ശോ​ശാ​മ്മ​യും കാ​ര്യ​മാ​യെ​ടു​ത്തു. അ​ടു​ത്തു ജ​നി​ക്കു​ന്ന​ത് ആ​ൺ​കു​ട്ടി​യാ​യാ​ൽ സു​വി​ശേ​ഷ​വേ​ല​യ്ക്ക് അ​യ​യ്ക്കാ​മെ​ന്ന് അ​വ​ർ നേ​ർ​ന്നു. അ​ങ്ങ​നെ ജ​നി​ച്ച കു​ട്ടി​യാ​ണ് ധ​ർ​മി​ഷ്ഠ​ൻ എ​ന്ന വി​ളി​പ്പേ​രു​ള്ള ഫി​ലി​പ്പ് ഉ​മ്മ​ൻ.
സ​ർ​വ​ന്‍റ്സ് ഒ​ഫ് ഇ​ന്ത്യാ സൊ​സൈ​റ്റി​യി​ൽ ചേ​ര​ണ​മെ​ന്ന ചെ​റു​പ്പ​ത്തി​ലെ അ​ഭി​നി​വേ​ശം ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്ത​തി​ന്‍റെ ക്രെ​ഡി​റ്റ് മാ​രാ​മ​ണ്ണി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​ണ് മാ​ർ ക്രി​സോ​സ്റ്റം ന​ൽ​കു​ന്ന​ത്. കൃ​ഷി​ക്കാ​രാ​യ അ​വ​രി​ൽ നി​ന്നു ല​ഭി​ച്ച ന​ന്മ കെ​ടാ​തെ സൂ​ക്ഷി​ക്കു​ക മാ​ത്ര​മോ​ണു താ​ൻ ചെ​യ്ത​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം.
ജൊ​ലാ​ർ​പെ​ട്ടി​ലെ​യും ഇം​ഗ്ല​ണ്ടി​ലെ ബ​ർ​മ്മി​ങ്ങാ​മി​ലെ​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളി​ൽ അ​വ​രി​ലൊ​രാ​ളാ​യി ജോ​ലി ചെ​യ്ത് സ്വ​യം പാ​ക​പ്പെ​ടു​ത്തി. സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തി സ്വ​യം തൃ​പ്തി​പ്പെ​ടു​ന്ന​തി​നു പ​ക​രം അ​തി​ലൂ​ടെ ദൈ​വ​സ്നേ​ഹം പ​ക​രു​ക​യാ​ണു വേ​ണ്ട​തെ​ന്നു പ​ഠി​പ്പി​ച്ച​ത് കാ​ർ​വാ​റി​ലെ ഗ്രാ​മീ​ണ​ർ. ജീ​വി​ത​ത്തെ പൂ​ർ​ണ​ത​യി​ൽ അ​റി​യു​മ്പോ​ൾ സാ​ധ്യ​ത​ക​ളും കു​റ​വു​ക​ളും മ​ന​സി​ലാ​ക്കാ​നാ​കും. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ സ​ന്തോ​ഷി​ക്കാ​നും ദുഃ​ഖ​ത്തി​ൽ ദുഃ​ഖി​ക്കാ​നും പ​ഠി​ക്കും. അ​പ്പോ​ൾ ന​ർ​മ്മ​ത്തി​ലൂ​ടെ മാ​ത്ര​മേ സം​സാ​രി​ക്കാ​നാ​കൂ​വെ​ന്ന് അ​ദ്ദേ​ഹം.
ഓ​രോ വ്യ​ക്തി​യെ​യും മ​ന​സി​ലാ​ക്കേ​ണ്ട​ത് അ​വ​ർ വ​ള​ർ​ന്ന ചു​റ്റു​പാ​ടു​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്ക​ണ​മെ​ന്നു പ​റ​യാ​ൻ അ​ദ്ദേ​ഹം ത​ന്‍റെ ഡ്രൈ​വ​റു​ടെ ക​ഥ ഉ​ദാ​ഹ​രി​ച്ചു. ഏ​ൽ​പ്പി​ക്കു​ന്ന​തെ​ല്ലാം മ​റ​ക്കു​ന്ന ഡ്രൈ​വ​റോ​ട് ചോ​ദി​ച്ചു: ‘‘ എ​ടാ,​ നി​ന​ക്കു ച​ന്ത​യി​ൽ ചെ​ന്ന് അ​ൽ​പ്പം ബു​ദ്ധി മേ​ടി​ച്ചു​കൂ​ടേ? ’’ ഡ്രൈ​വ​റു​ടെ മ​റു​പ​ടി ഉ​ട​ൻ വ​ന്നു: ‘‘ ആ​വ​ശ്യ​ത്തി​നു ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ ഡ്രൈ​വ​റാ​യി വ​രു​മോ?’’
ദൈ​വം ഒ​ന്നേ​യു​ള്ളൂ. ദൈ​വ​ത്തെ പ​ല​രും പ​ല ത​ര​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണു മാ​ർ ക്രി​സോ​സ്റ്റം. ‘‘ എ​ന്‍റെ പി​താ​വും മാ​താ​വും എ​ന്നെ മ​ന​സി​ലാ​ക്കി​യ​തു മ​ക​നാ​യി​ട്ടാ​ണ്; സ​ഹോ​ദ​ര​ൻ അ​നു​ജ​നാ​യി​ട്ടാ​ണ്; വേ​ല​ക്കാ​ര​ൻ മേ​ൽ​വി​ചാ​ര​ക​നാ​യി​ട്ടാ​ണ്. ഇ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്നാ​ൽ ഓ​രോ​ന്നും ശ​രി​യാ​ണ്,​ പ​ക്ഷേ പൂ​ർ​ണ​മ​ല്ല. ഇ​തെ​ല്ലാം ചേ​രു​ന്ന​തി​നെ​ക്കാ​ൾ ഉ​ന്ന​ത​മാ​ണ് പൂ​ർ​ണ​ത.’’
ബി​ഷ​പ്പാ​കാ​ൻ കാ​ര​ണ​ക്കാ​ര​ൻ വീ​ട്ടി​ൽ തേ​ങ്ങ​യി​ടാ​ൻ വ​ന്നി​രു​ന്ന ശ​ങ്കു​വാ​ണ്. തേ​ങ്ങ വി​റ്റു​കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണ് അ​പ്പ​ച്ച​ൻ എ​ന്നെ പ​ഠി​പ്പി​ച്ച​ത്. ദൈ​വം മ​നു​ഷ്യ​നു വേ​ണ്ടി​യാ​ണു ലോ​ക​ത്തെ സൃ​ഷ്ടി​ച്ച​ത്. ലോ​കം മ​നു​ഷ്യ​ന്‍റെ ആ​വ​ശ്യ​മാ​ണ്. മ​നു​ഷ്യ​നി​ല്ലാ​തെ ഭൂ​മി​ക്കു പ്ര​യോ​ജ​ന​മി​ല്ല. എ​ല്ലാ സൃ​ഷ്ടി​ക​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​പാ​ര​സ്പ​ര്യം ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ണാ​നാ​കും. അ​തി​നാ​ൽ ത​മ്മി​ൽ ത​മ്മി​ൽ സ്നേ​ഹി​ക്കു​ന്ന​വ​രാ​യി മ​നു​ഷ്യ​ർ ജീ​വി​ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ ആ ​നെ​ല്ല് വി​ള​യി​ച്ച ക​ർ​ഷ​ക​ന്‍റെ സാ​ന്നി​ധ്യം കൂ​ടി അ​റി​യു​മ്പോ​ൾ അ​വി​ടെ ഈ​ശ്വ​ര​ന്‍റെ പ്ര​സാ​ദ​മു​ണ്ടാ​കു​ന്നു’’.
എ​ല്ലാ മ​നു​ഷ്യ​രും ദൈ​വ​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. എ​ന്നാ​ൽ ആ​രും പൂ​ർ​ണ​ര​ല്ല. ത​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ മേ​ലെ​യാ​ണെ​ന്ന ധാ​ര​ണ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് ഞാ​ൻ അ​ച്ച​ന്മാ​രെ​യും തി​രു​മേ​നി​മാ​രെ​യും കു​റി​ച്ചു ന​ർ​മ്മം പ​റ​യു​ന്ന​ത്. ന​ർ​മ്മം ആ​രെ​യും മു​റി​വേ​ൽ​പ്പി​ക്കാ​നാ​ക​രു​ത്. ആ ​വ്യ​ക്തി​ത്വ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളെ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ക​ണം. എ​ല്ലാ ചി​രി​യും ചി​ന്ത​യ്ക്കു​ള്ള അ​വ​സ​ര​മാ​ണ്.
മ​ദ്യ​പാ​നം കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല,​ അ​തു വ​ള​രെ​യ​ധി​കം ദോ​ഷ​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ക്കു​ന്ന​തു​മാ​ണ്. ല​ഹ​രി​യോ​ടു​ള്ള അ​ടി​മ​ത്തം മാ​റാ​തെ കേ​ര​ളം ര​ക്ഷ​പെ​ടി​ല്ല. ഞാ​ൻ കു​ടി​യ​ന്മാ​രെ പ​ഴി​ക്കു​ന്നി​ല്ല. ജീ​വി​ത​ത്തി​ന്‍റെ പ​രു​ക്ക​ൻ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​നാ​ണ് പ​ല​രും മ​ദ്യ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ളി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ മ​ടി​ച്ച നാ​മേ​വ​രും കു​റ്റ​ക്കാ​ർ ത​ന്നെ. ഇ​ന്നു കാ​ണി​ക്കു​ന്ന ക​ള്ള​സ്നേ​ഹ​ത്തി​നു പ​ക​രം സ​ത്യ​സ്നേ​ഹം ന​മ്മി​ൽ ശോ​ഭി​ക്കു​ന്ന അ​ന്നു മാ​ത്ര​മേ മ​ഹാ​ബ​ലി​യു​ടെ കാ​ല​ത്തെ ഓ​ണം വീ​ണ്ടു​മു​ണ്ടാ​കൂ.
ശ​രീ​ര​ത്തി​ലെ കേ​ടി​ല്ലാ​ത്ത ഏ​ക അ​വ​യ​വം നാ​വു മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടാ​ണു ജീ​വി​ച്ചു​പോ​കു​ന്ന​ത്. ഈ ​ശ​രീ​ര​ത്തി​ൽ എ​ല്ലാ രോ​ഗ​ങ്ങ​ളു​മു​ണ്ട്. ശ്രീ ​പ​ദ്മ​നാ​ഭ​ന്‍റെ നി​ധി​ശേ​ഖ​രം പോ​ലെ എ​ല്ലാം നി​ല​വ​റ​യി​ൽ വ​ച്ചു പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നു മാ​ത്രം- മാ​ർ ക്രി​സോ​സ്റ്റം ചി​രി​ച്ചു. കൊ​ച്ചു​കു​ട്ടി​യു​ടെ നൈ​ർ​മ​ല്യ​ത്തോ​ടെ,​ ക​ണ്ണു​ക​ളി​ൽ നി​റ​യു​ന്ന സ്വ​ത​സി​ദ്ധ​മാ​യ കു​സൃ​തി​യോ​ടെ.
9020306011