FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Art-culture

ഏ​കാ​ന്തം വ​രു​ന്നു…

Friday, Apr 28, 2017,8:34 IST By ടി.​എ​സ്. നൗ​ഫി​യ A A A

കൊ​ച്ചി​യു​ടെ സാ​യാ​ഹ്‌നങ്ങ​ളി​ലേ​ക്ക് വീ​ണ്ടു​മൊ​രു നാ​ട​കം കൂ​ടി.. മ​നു​ഷ്യ​ന്‍റെ വി​ഭ്രാ​ത്മ​ക​മാ​യ ജീ​വി​താ​വ​സ്ഥ​ക​ളു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് കാ​ഴ്ച​ക്കാ​ര​നെ​യെ​ത്തി​ക്കു​ന്ന ഏ​കാ​ന്തം ഇ​ന്ന് കൊ​ച്ചി​യെ​ന്ന മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ അ​ര​ങ്ങി​ലെ​ത്തു​ക​യാ​ണ്. വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ നി​ത്യ​വി​സ്മ​യം ആ​ന്‍റ​ൺ ചെ​ക്കോ​വി​ന്‍റെ ദി ​ബെ​റ്റ് എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ത്ത ഏ ​കാ​ന്തം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത് കൊ​ല്ല​ത്തെ പ്ര​കാ​ശ് ക​ലാ​കേ​ന്ദ്ര​മാ​ണ്. ഏ​കാ​ന്ത​ത​യും ക​യ​ങ്ങ​ളി​ൽ പ​തി​ക്കു​ക​യും ഒ​ടു​വി​ൽ സ്വ​യം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന മ​നു​ഷ്യ​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഏ​കാ​ന്തം സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ര​ങ്ങി​ലും അ​ഭ്ര​പാ​ളി​യി​ലും മ​ല​യാ​ളി​ക​ളെ വി​സ്മ​യി​പ്പി​ച്ച ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ​യാ​ണ് ഏ​കാ​ന്ത​ത്തി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ഏ​കാ​ന്ത​ത്തെ​ക്കു​റി​ച്ചും പു​തു​സി​നി​മ​ക​ളെ​ക്കു​റി​ച്ചും രാ​ജേ​ഷ് പ​റ​ഞ്ഞു തു​ട​ങ്ങു​ക​യാ​ണ്.
അ​റി​വാ​ണ് വ​ലു​ത്
15 വ​ർ​ഷം പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ത​ട​വ​റ​യി​ൽ കി​ട​ക്കാ​ൻ, കോ​ടീ​ശ്വ​ര​നാ​യ ബാ​ങ്ക​റോ​ട് ഒ​രു നി​ശാ​പാ​ർ​ട്ടി​യി​ൽ വെ​ച്ച് പ​ന്ത​യം വെ​ച്ച് അ​തി​നു വേ​ണ്ടി ത​യാ​റാ​വു​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ ഒ​റ്റ​യ്ക്കു​ള്ള ജീ​വി​ത​മാ​ണ് ഏ​കാ​ന്ത​മെ​ന്ന നാ​ട​കം. അ​ഞ്ചു വ​ർ​ഷം ഏ​കാ​ന്ത​ത​യി​ൽ ക​ഴി​യാ​മെ​ങ്കി​ൽ അ​ഞ്ചു കോ​ടി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ബാ​ങ്ക​റോ​ട് 15 വ​ർ​ഷം ക​ഴി​യാ​മെ​ന്നു എ​ട്ടു കോ​ടി​യ്ക്ക് പ​ന്ത​യം വ​യ്ക്കു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ. സ​മ​യം പ​ണ​മാ​ണെ​ന്നും കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന സ​മ​യ​ത്തെ പ​ണ​മാ​ക്കി മാ​റ്റാ​ത്ത​വ​ൻ വി​ഡ്ഢി​യാ​ണെ​ന്ന് ബാ​ങ്ക​ർ പ​റ​യു​മ്പോ​ൾ സ​മ​യം അ​റി​വാ​ണെ​ന്ന് ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ഭാ​ഷ​ക​ൻ.
ജീ​വി​തം ആ​ഘോ​ഷ​മാ​ക്കേ​ണ്ട നാ​ളു​ക​ളി​ൽ ഒ​രു പ​ന്ത​യ​ത്തി​ന്‍റെ പേ​രി​ൽ നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ർ സ്വ​യം ബ​ന്ധി​ത​നാ​യ യു​വാ​വി​ന്‍റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ഏ​കാ​ന്ത​വാ​സം അ​ര​ങ്ങി​ൽ ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് രാ​ജേ​ഷ് ശ​ർ​മ. ഏ​കാ​ന്ത​ത ന​ൽ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ളെ​യും സ​ങ്ക​ട​ങ്ങ​ളെ​യും വാ​യ​ന​യി​ലൂ​ടെ മ​റി​ക​ട​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ അ​ഭി​ഭാ​ഷ​ക​ൻ. മ​നു​ഷ്യ​നെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും വി​ല​യ്ക്കു വാ​ങ്ങാ‍ൻ ശ്ര​മി​ക്കു​ന്ന സ​മ്പ​ത്തി​ന്‍റെ ഗ​ർ​വും അ​ധി​കാ​ര​വും അ​റി​വി​ന്‍റെ സൂ​ര്യ​പ്ര​ഭ​യ്ക്കു​മു​ന്നി​ൽ നി​ഷ്പ്ര​ഭ​മാ​യി പോ​കു​ന്ന കാ​ഴ്ച​യി​ലേ​ക്കാ​ണു നാ​ട​കം കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തെ​ന്നു രാ​ജേ​ഷ് പ​റ​യു​ന്നു.
ബെ​റ്റി​ന്‍റെ രം​ഗ​രൂ​പം
ക്ലാ​സി​ക്കാ​ണ് ബെ​റ്റ്. എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​സ​ക്തി​യു​ള്ള​താ​ണി​ന്‍റെ ക​ഥാ​ത​ന്തു. വ​ധ​ശി​ക്ഷ​യാ​ണോ ജീ​വ​പ​ര്യ​ന്ത​മാ​ണോ ഒ​രു മ​നു​ഷ്യ​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും ക​ഠി​ന​മാ​യ ശി​ക്ഷ.. ഈ ​ചോ​ദ്യം ഒ​ടു​വി​ൽ ത​ർ​ക്ക​ത്തി​ലേ​ക്ക്. പി​ന്നെ പ​ന്ത​യ​ത്തി​ലേ​ക്കു​മെ​ത്തു​ന്നു. സ​മ്പ​ന്ന​ൻ വ​ധ​ശി​ക്ഷ​യെ അ​നു​കൂ​ലി​ക്കു​ക​യും അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്നു. സ​മ​യ​വും വി​ഞ്ജാ​ന​വു​മാ​ണ് വ​ലു​തെ​ന്നും പ​ണം കൊ​ണ്ട് നേ​ടു​ന്ന​ത് ന​ശി​ക്കു​മെ​ന്നു​മാ​ണ് അ‍ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ ജ​യി​ൽ മു​റി​യു​ടെ നാ​ലു​ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ജീ​വി​ച്ചു​കാ​ണി​ക്കു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഏ​കാ​ന്ത​ത്തി​ലൂ​ടെ. ഏ​കാ​ന്ത​ത നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ വാ​യ​ന​യി​ലൂ​ടെ ആ​ത്മ​സ​ത്ത​യി​ലേ​ക്കു ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ന​വും അ​തു തെ​ളി​ച്ചെ​ടു​ക്കു​ന്ന പു​തി​യ ബോ​ധ്യ​ങ്ങ​ളും പ​രി​വ​ർ​ത്ത​ന​ങ്ങ​ളും യു​ക്തി​യും അ​യു​ക്തി​യും ബോ​ധ​വും ഭ്ര​മ​ക​ൽ​പ്പ​ന​ക​ളും ചേ​രു​ന്നി​ട​മാ​യി ഏ​കാ​ന്തം വി​ക​സി​ക്കു​ന്നു. മ​നു​ഷ്യ​നെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും വി​ല​യ്ക്കു വാ​ങ്ങാ‍ൻ ശ്ര​മി​ക്കു​ന്ന സ​മ്പ​ത്തി​ന്‍റെ ഗ​ർ​വും അ​ധി​കാ​ര​വും അ​റി​വി​ന്‍റെ പ്ര​ഭ​യ്ക്കു​മു​ന്നി​ൽ നി​ഷ്പ്ര​ഭ​മാ​യി പോ​കു​ന്ന കാ​ഴ്ച​യി​ലേ​ക്കാ​ണു നാ​ട​കം കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്.
ബെ​റ്റ് എ​ന്ന അ​തി​ഗം​ഭീ​ര​മാ​യ ക​ഥ​യു​ടെ രം​ഗ​രൂ​പ​മാ​ണി​ത്. ശ്രീ​ജി​ത്ത് ര​മ​ണ​നാ​ണ് നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. പി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​ൻ വ​യ്യാ​ട്ടു​മ്മ​ലാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജേ​ഷ് അ​ഭി​ഭാ​ഷ​ക​നാ​യെ​ത്തു​മ്പോ​ൾ ധ​നി​ക​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ശ്രീ​കു​മാ​റാ​ണ്. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും ഏ​കാ​ന്ത​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഏ​താ​ണ്ട് ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഏ​കാ​ന്ത​ത്തി​ന്‍റെ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തോ​ളം നീ​ണ്ട റി​ഹേ​ഴ്സ​ലി​നൊ​ടു​വി​ലാ​ണ് ത​ട്ടി​ൽ ക​യ​റു​ന്ന​ത്. നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു ഏ​കാ​ന്തം. പ​ക്ഷേ മ​ത്സ​ര​ത്തി​ന് പോ​കാ​തെ നാ​ട​കം ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജേ​ഷ്. 58 വ​ർ​ഷം പി​ന്നി​ടു​ന്ന പ്ര​കാ​ശ് ക​ലാ​കേ​ന്ദ്ര​മാ​ണ് നാ​ട​കം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ഫൈ​ൻ​ആ​ർ​ട്സ് ഹാ​ളി​ൽ 29,30 തി​യ​തി​ക​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന്ന​യും റ​സൂ​ലി​ലെ ക​ല്യാ​ണ​ച്ചെ​റു​ക്ക​ൻ

തി​ര​ശ്ശീ​ല​യ്ക്ക് പി​ന്നി​ൽ മാ​ത്ര​മ​ല്ല ക്യാ​മ​റ​യ്ക്ക് മു​ന്നി​ലും ന​ട​ന​വി​സ്മ​യം തീ​ർ​ത്ത ന​ട​നാ​ണ് രാ​ജേ​ഷ് ശ​ർ​മ. അ​ന്ന​യും റ​സൂ​ലും എ​ന്ന ഫ​ഹ​ദ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. നാ​യി​ക​യാ​യ ആ​ൻ​ഡ്രി​യ​യെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തു​ന്ന പാ​ഞ്ചി എ​ന്ന ക​ല്യാ​ണ​ചെ​റു​ക്ക​ന്‍റെ വേ​ഷ​ത്തി​ൽ. ആ ​ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട രാ​ജേ​ഷി​ന് സി​നി​മാ​ലോ​ക​ത്ത് ഒ​രു ബ്രേ​ക്ക് ആ​കു​ന്ന​ത് ഹോം​ലീ മീ​ൽ​സി​ലെ പാ​ലാ​രി​വ​ട്ടം മോ​സ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. പി​ന്നീ​ടു​ള്ള നാ​ളു​ക​ളി​ൽ കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു രാ​ജേ​ഷ്. സി​നി​മ​യു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും നാ​ട​ക​ത്തി​ലും നി​റ​ഞ്ഞു​നി​ന്നു ഈ ​ക​ലാ​കാ​ര​ൻ.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ര​ണ്ടു​ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. പ്രൊ​ഫെ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ കൊ​ല്ലം അ​രീ​ന​യു​ടെ അ​മ്പ​ല​പ്രാ​വ് എ​ന്ന നാ​ട​ക​ത്തി​ന് 2002ലും ​അ​മെ​ച്വ​ര്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ സെ​ഷ​ന്‍ 302 മ​ര്‍ഡ​റി​ലെ അ​ഭി​ന​യ​ത്തി​നു 2013ലും ​അ​വാ​ര്‍ഡ് ല​ഭി​ച്ചു. 2012ല്‍ ​സം​സ്ഥാ​ന ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ക​ഥാ​ര്‍സി​സ് എ​ന്ന പ്രൊ​ജ​ക്റ്റി​ല്‍ 50 വി​ദ്യാ​ര്‍ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​വ​ത​രി​പ്പി​ച്ച എ​ന്‍റെ ഗ്രാ​മം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു. ഈ ​നാ​ട​കം ഡ​ല്‍ഹി സ്കൂ​ള്‍ ഒ​ഫ് ഡ്രാ​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
ചെ​റു​തും വ​ലു​തു​മാ​യി അ​മ്പ​തി​ലേ​റെ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തൊ​ണ്ണൂ​റു​ക​ളു​ടെ പ​കു​തി​യി​ലാ​ണ് നാ​ട​ക​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ട​ക​ത്തി​ൽ സു​നി​ൽ ജി.​വ​ക്ക​മാ​ണ് ഗു​രു. കു​റേ​യ​ധി​കം ക്ലാ​സി​ക് നാ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​സ്വ​ഭാ​വ​മു​ള്ള നാ​ട​ക​ങ്ങ​ളി​ലെ പ​തി​വു​സാ​ന്നി​ധ്യ​മാ​ണ്.
മ​റി​യം​മു​ക്ക്, ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി, ലോ​ഹം, ബെ​ൻ, ചാ​ർ​ലി,ആ​ന​ന്ദം, കാ​പ്പി​രി​ത്തു​രു​ത്ത്, എ​സ്ര..​ഇ​ങ്ങ​നെ കു​റേ​യ​ധി​കം സി​നി​മ​ക​ളി​ലൂ​ടെ അ​ഭ്ര​പാ​ളി​ക​ളി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണി​ദ്ദേ​ഹം.
പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് നാ​ട​ക​ത്തി​നോ​ട് ക​മ്പ​മു​ണ്ട്. നാ​ട​കം മ​രി​ച്ചു​വെ​ന്നു പ​റ​യു​ന്ന​വ​ർ നാ​ട​കം കാ​ണാ​ത്ത​വ​രാ​ണ്. ആ​ദ്യ​നാ​ളു​ക​ളി​ൽ നാ​ട​കം ജീ​വി​ത​ത്തോ​ട് അ​ടു​ത്തു​നി​ന്നി​രു​ന്നു. പി​ന്നീ​ട് പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളി​ൽ ക​ച്ച​വ​ട താ​ത്പ്പ​ര്യ​മേ​റി​യ​തോ​ടെ​യാ​ണ് ന​ല്ല​കാ​ല​ത്തി​ന് അ​വ​സാ​നമാകുന്ന​ത്. ആ​ദ്യ​കാ​ല ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ൾ ന​ല്ല​താ​യി​രു​ന്നു. പി​ന്നീ​ട് ക​ച്ച​വ​ട​താ​ത്പ്പ​ര്യ​മെ​ത്തി​യ​തോ​ടെ അ​വ​യ്ക്കും മാ​റ്റ​ങ്ങ​ൾ വ​ന്നു. അ​വ​ത​ര​ണ​ത്തി​നു​ള്ള ചെ​ല​വേ​റി​യ​തും നാ​ട​ക​ങ്ങ​ളു​ടെ പ്ര​താ​പ​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു​വെ​ന്നും രാ​ജേ​ഷ്. എ​ന്നാ​ൽ നാ​ട​കം കാ​ണു​ന്ന​വ​രു​ടെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെയും എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. ഏ​കാ​ന്ത​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു​നി​റു​ത്തി.