FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
Life-style

ത​ങ്ക​ത്തി​ൽ തീ​ർ​ത്ത മാ​ല​ക​ൾ

Friday, Apr 28, 2017,8:56 IST By മെട്രൊ വാർത്ത A A A

പ​തി​വാ​യി ക​ഴു​ത്തി​ലൊ​രു സ്വ​ർ​ണ​മാ​ല അ​ണി​യാ​നി​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് സ്ത്രീ​ക​ൾ. നീ​ള​മു​ള്ള​തും ക​നം കു​റ​ഞ്ഞ​തും അ​ത്ര നീ​ള​മി​ല്ലാ​ത്ത​തു​മാ​യ സ്വ​ർ​ണ​മാ​ല​ക​ളാ​യി​രി​ക്കും നി​ത്യേ​ന അ​ണി​യു​ന്ന​തി​ലേ​റെ​യും. പ​ക്ഷേ ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലോ സ​ത്ക്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ദി​ന​ങ്ങ​ളി​ലോ ആ​ഭ​ര​ണ​വി​ഭൂ​ഷി​ത​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങാ​നു​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്കി​ഷ്ടം. അ​ത്ത​രം ദി​ന​ങ്ങ​ളി​ൽ മാ​ല​യു​ടെ വ​ലി​പ്പം കൂ​ടു​ന്ന​തി​നോ എ​ണ്ണം കൂ​ട്ടു​ന്ന​തി​നോ അ​വ​ർ​ക്കൊ​ട്ടു വി​രോ​ധ​വു​മി​ല്ല. കൈ​യി​ൽ അ​ത്ര​യേ​റെ പ​ണ​മി​ല്ലെ​ങ്കി​ലും പ​ണം സ്വ​രൂ​പി​ച്ച് സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. സ്വ​ർ​ണ​മാ​ലാ​മോ​ഹി​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ത​ങ്കാ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാം.  ശ​ര​പൊ​ളി​യും  കു​ഴ​ൽ​മോ​തി​ര​വും നി​ത്യം ധ​രി​ക്കാ​നു​ള്ള പ​ല​ത​രം മാ​ല​ക​ളി​ല്‍ പ​ണി​കൊ​ണ്ട് മു​ന്‍നി​ര​യി​ല്‍ നി​ല്‍ക്കു​ന്ന താ​ര​മാ​ണ് ശ​ര​പൊ​ളി മാ​ല. ശ​ര​ത്തി​ന്‍റെ ത​ല​ഭാ​ഗം പി​ള​ര്‍ന്നാ​ലെ​ന്ന പോ​ലെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ നേ​ര്‍മ​യോ​ടെ കൊ​രു​ത്തു കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന​താ​ണ് ശ​ര​പൊ​ളി മാ​ല, താ​ര ചെ​യി​ന്‍, മി​നി​മി​നി മാ​ല, ചെ​ത്ത് ചെ​യി​ന്‍, ക​യ​റു​പി​രി, അ​വി​ല്‍ മാ​ല, ഉ​ലു​വ മാ​ല എ​ന്നി​വ​യെ​ല്ലാം ശ​ര​പൊ​ളി മാ​ല​യോ​ളം പോ​ന്ന മാ​ല​ക​ളാ​ണ്. ക​ട്ടി കൂ​ട്ടി​യും കു​റ​ച്ചും നി​ര്‍മി​ക്കാ​വു​ന്ന നി​ത്യോ​പ​യോ​ഗ മാ​ല​ക​ളാ​ണ് ഇ​വ​യെ​ല്ലാം. താ​ലി​ക്കൂ​ട്ടം പോ​ലെ ല​ളി​ത​മാ​യി അ​ണി​യാ​വു​ന്ന ആ​ഭ​ര​ണ​മാ​ണ് കു​ഴ​ല്‍മോ​തി​രം. പേ​രി​ല്‍ മോ​തി​ര​മു​ണ്ടെ​ങ്കി​ലും മാ​ല​യാ​ണ് ഇ​ത്. ന​ടു​ക്ക് പാ​ല​യ്ക്ക​യു​ടെ രീ​തി​യു​ള്ള പ​ച്ച​ക്ക​ല്ല് പ​ത​ക്കം ഉ​ണ്ടാ​കും. സ്വ​ര്‍ണ നൂ​ലി​ഴ​യി​ല്‍ കൊ​രു​ത്ത കു​ഴ​ലു​ക​ളും പ​ത​ക്ക​വും ചേ​ര്‍ന്ന് മി​ഴി​വേ​കു​ന്ന​താ​ണ് കു​ഴ​ല്‍മോ​തി​രം മാ​ല. ക​ഴു​ത്തി​നോ​ട് ചേ​ര്‍ത്തോ, നീ​ളം കൂ​ട്ടി​യോ കു​ഴ​ല്‍മോ​തി​രം മാ​ത്രം നി​ര്‍മി​ക്കാം. മ​ണി​മാ​ല​യും  കു​രു​മു​ള​കു​മാ​ല​യും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ​ട്ടു​ചേ​ല​യ്ക്കും ക​സ​വു​സാ​രി​യ്ക്കും ഒ​രു​പോ​ലെ ചേ​രു​ന്ന മാ​ല​യാ​ണ് അ​ടു​ക്കു കാ​ശു​മാ​ല. പൊ​ലി​പ്പി​ലും പ​വ​നി​ലും അ​ത്യാ​വ​ശ്യം കേ​മ​നാ​ണ് അ​ടു​ക്കു​കാ​ശ്. പ​വ​ന്‍ കു​റ​യ്ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ ഒ​റ്റ​ക്കാ​ശാ​യും ചെ​യ്യാം. അ​ടു​ക്കു കാ​ശി​ന് പ​ത്ത് പ​വ​ന്‍ എ​ങ്കി​ലും വേ​ണം. ഒ​റ്റ​ക്കാ​ശാ​ണെ​ങ്കി​ല്‍ ആ​റു പ​വ​ന്‍ മ​തി​യാ​കും. പൊ​തു​വേ ല​ക്ഷ്മി ദേ​വി​യെ​യാ​ണ് ക​ശ് മാ​ല​യി​ല്‍ ആ​ലേ​ഖ​നം ചെ​യ്യു​ന്ന​ത്. ആ​വ​ശ്യാ​നു​സ​ര​ണം ഡി​സൈ​നു​ക​ള്‍ മാ​റ്റി ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്. ക​നം കു​റ​ച്ചും അ​ടു​ക്കു​ക കാ​ശ് മാ​ല നി​ര്‍മി​ക്കാ​റു​ണ്ട്. യു​വ​ജ​ന​ത​യ്ക്ക് മാ​ത്ര​മ​ല്ല പ്രാ​യ​മ​യ​വ​രു​ടെ താ​ത്പ്പ​ര്യ​ങ്ങ​ൾ​ക്കും യോ​ജി​ക്കു​ന്ന മാ​ല​ക​ളു​ണ്ട്. പ്രാ​യ​മാ​യ​വ​രു​ടെ ഇ​ഷ്ട​മാ​ല​യാ​ണ് മ​ണി​മാ​ല. ര​ണ്ട് വ​രി​യാ​യി മ​ണി​മാ​ല​യ​ണി​യു​വാ​നാ​ണ് കൂ​ടു​ത​ല്‍ പേ​രും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും സു​ഖ​ക​ര​മാ​യി കി​ട​ക്കു​മെ​ന്ന​തി​നാ​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ക്കും പ്രാ​യ​മാ​യ​വ​ര്‍ക്കും മ​ണി​മാ​ല​യാ​യി​രി​ക്കും കൂ​ടു​ത​ല്‍ ഇ​ണ​ങ്ങു​ക. കു​ഞ്ഞു​ങ്ങ​ള്‍ക്കാ​യി ഒ​റ്റ​വ​രി​യി​ല്‍ നീ​ളം കു​റ​ച്ചാ​ണ് നി​ര്‍മി​ക്കു​ക. സ്ത്രീ​ക​ളും നി​ത്യോ​പ​യോ​ഗ​ത്തി​ന് മ​ണി​മാ​ല അ​ണി​യാ​റു​ണ്ട്. മ​ണി​യി​ല്‍ കു​രു​മു​ള​കി​ന്‍റെ ഡി​സൈ​നോ​ടെ​യു​ള്ള കു​രു​മു​ള​ക് മാ​ല​യും ഈ ​ഗ​ണ​ത്തി​ല്‍ വ​രും. മു​ക്കാ​ല്‍ പ​വ​ന്‍ കൊ​ണ്ട് അ​ത്യാ​വ​ശ്യം പൊ​ലി​മ തോ​ന്നി​ക്കു​ന്ന വി​ധ​ത്തി​ല്‍ മ​ണി​മാ​ല പ​ണി​യാം.  മാ​ല​ക​ൾ മാ​ത്ര​മ​ല്ല  വ​ള​ക​ളും താ​രം മാ​ല​യി​ലെ ഡി​സൈ​നി​നോ​ട് സാ​മ്യ​മു​ള്ള ത​ര​ത്തി​ൽ വ​ള​ക​ളും നി​ർ​മി​ക്കാ​റു​ണ്ട്. രാ​മാ​യ​ണം വ​ള, ദ​ശാ​വ​താ​രം വ​ള, അ​ഷ്ട​ല​ക്ഷ്മി വ​ള, കാ​ശു​വ​ള, പാ​ല​യ്ക്കാ വ​ള, നാ​ഗ​പ​ടം വ​ള ഒ​ക്കെ മാ​ല​ക​ള്‍ക്ക് കൂ​ട്ടാ​കും. ഇ​ട​ക്കാ​ല​ത്ത് ഡി​മാ​ന്‍ഡ് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും പ​ഴ​യ ഡി​സൈ​നു​ക​ളെ​ല്ലാം വീ​ണ്ടും ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ മു​ന്‍ നി​ര​യി​ലു​ണ്ട്. ക​നം കൂ​ട്ടി​യും കു​റ​ച്ചും പ​ണി​യാം എ​ന്ന​താ​ണ് കേ​ര​ള പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​ത്യേ​ക​ത. സ്റ്റൈ​ലി​ഷ് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ട്ര​ഡീ​ഷ​ണ​ൽ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​വ​രാ​ണ് യു​വ​ത​ല​മു​റ​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ. ക​ല്യാ​ണ​ത്തി​നും സാ​രി​യു​ടു​ക്കു​മ്പോ​ഴും ട്ര​ഡീ​ഷ​ണ​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മാ​ത്രം അ​ണി​യു​ന്ന​വ​രു​ണ്ട്. അ​ഴ​കും ആ​ഢ്യ​ത്വ​വും നി​റ​ഞ്ഞ അ​ഷ്ട​ല​ക്ഷ്മി മാ​ല​യ്ക്കും ആ​വ​ശ്യ​ക്കാ​രേ​റെ. എ​ട്ട് ആ​ലി​ല​യി​ല്‍ ആ​ലേ​ഖ​നം ചെ​യ്ത അ​ഷ്ട​ല​ക്ഷ്മി രൂ​പം പ​ത്ത് പ​വ​നി​ലാ​ണ് തീ​ർ​ക്കു​ന്ന​ത്.