FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

മൊബൈല്‍ വില്‍പ്പനയില്‍ കുതിച്ചുകയറി ഷവോമി

Friday, Apr 28, 2017,18:23 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ചൈനീസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി കുറഞ്ഞ കാലംകൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൊബൈല്‍ നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോ ഷവോമി രണ്ടാം സ്ഥാനംപിടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഷവോമി. സാംസങ്ങാണ് ഒന്നാമത് നില്‍ക്കുന്നത്. സാംസങ്ങ് ഒഴിച്ച് മുന്നില്‍ നില്‍ക്കുന്ന കമ്പനികളെല്ലാം ചൈനയില്‍നിന്നുള്ളവരാണ്. ഷവോമി മാത്രം 4 മില്യണ്‍ യൂണിറ്റാണ് 2017 ആദ്യപാദം വിറ്റഴിച്ചത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിവോ 3 മില്യണ്‍ യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. നാലാം സ്ഥാനത്ത് ലെനെവോയും അഞ്ചാം സ്ഥാനത്ത് ഓപ്പോയുമാണ്. ഇതില്‍ ലെനെവോ ഒഴിച്ച് മറ്റെല്ലാ കമ്പനികളും വളരെ കുറഞ്ഞ കാലം കൊണ്ട് വിപണി പിടിച്ചവരാണ്. റെഡ്മി നോട്ട് 3 ആണ് ഷവോമിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പനയും സല്‍പ്പേരും സമ്മാനിച്ചത്. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ് ഒരുകാലത്ത് വിപണിയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഏറെ പിന്നിലായി.