FLASH NEWS
Breaking News
സംവിധായകൻ ഐ.വി. ശശി അന്തരിച്ചു
Bollywood

സെക്കന്‍ഡില്‍ വിറ്റുപോയത് 12 ടിക്കറ്റുകള്‍..! ബുക്ക് മൈ ഷോയിലും ബാഹുബലിയുടെ പടയോട്ടം

Saturday, Apr 29, 2017,11:50 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്‍ക്ലൂഷന്റെ ടിക്കറ്റ് വില്‍പ്പനയിലും റെക്കോര്‍ഡ്. ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ സെക്കന്‍ഡില്‍ 12 ബാഹുബലി 2 കണ്‍ക്ലൂഷന്‍ ടിക്കറ്റുകള്‍ വിറ്റുപോയി. റീലിസിന് തൊട്ടുമുമ്പുള്ള ദിവസത്തെ കണക്കുകളാണിത്. ബുക്ക് മൈ ഷോയിലൂടെ മാത്രം ഇതുവരെ 33 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. ബാഹുബലി ഒന്നിനെ അപേക്ഷിച്ച് ബാഹുബലി രണ്ടിന്റെ മുന്‍കൂര്‍ ബുക്കിങ്ങില്‍ 350 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധനവമാണ് ബുക്ക് മൈ ഷോയില്‍ ഉണ്ടായിരിക്കുന്നത്. ബാഹുബലി 2ന്റെ മുന്‍കൂര്‍ ബുക്കിങ്ങിന് ഇതുവരെ കാണാത്ത ഇടിയാണ് ഓണ്‍ ലൈനില്‍ ഉണ്ടായതെന്ന് ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന പ്രതികരിച്ചു.

വെള്ളിയാഴ്ച്ച ആറായിരം സ്‌ക്രീനുകളിലായിരുന്നു ബാഹുബലി രണ്ടിന്റെ റിലീസ്.