FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Art-culture

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും

Saturday, Apr 29, 2017,9:26 IST By സ്വന്തം ലേഖകൻ A A A

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11.30 നും 12 ​നു​മി​ട​യി​ലും പാ​റ​മേ​ക്കാ​വി​ല്‍ 12.15 നു​മാ​ണു കൊ​ടി​യേ​റ്റ്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ ത​ന്ത്രി പു​ലി​യ​ന്നൂ​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട്, പു​ലി​യ​ന്നൂ​ര്‍ കു​ട്ട​ന്‍ ന​മ്പൂ​തി​രി​പ്പാ​ട്, മേ​ല്‍ശാ​ന്തി മൂ​ത്തേ​ട​ത്ത് സു​കു​മാ​ര​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ താ​ഴ​ത്തു​പു​ര​യ്ക്ക​ല്‍ ആ​ചാ​രി ഗൃ​ഹ​ത്തി​ല്‍ സു​ന്ദ​ര​ന് പു​ല​യാ​യ​തി​നാ​ല്‍ ക​ണി​മം​ഗ​ലം മേ​ല്‍വീ​ട്ടി​ല്‍ സ​തീ​ശ​നാ​ണ് ഇ​ത്ത​വ​ണ കൊ​ടി​മ​രം ത​യാ​റാ​ക്കു​ന്ന​ത്. ഭൂ​മി പൂ​ജ​യ്ക്ക് ശേ​ഷം ശ്രീ​കോ​വി​ലി​ല്‍ പൂ​ജി​ച്ച കൊ​ടി​ക്കൂ​റ കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി​യാ​ണു കൊ​ടി​യേ​റ്റ ച​ട​ങ്ങ്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പൂ​രം പു​റ​പ്പാ​ടി​നു തി​രു​വ​മ്പാ​ടി ശി​വ​സു​ന്ദ​ർ തി​ട​മ്പേ​റ്റും. ഭ​ഗ​വ​തി നാ​യ്ക്ക​നാ​ലി​ല്‍ എ​ത്തു​ന്ന​തോ​ടെ നാ​യ്ക്ക​നാ​ലി​ലും ന​ടു​വി​ലാ​ലി​ലും പൂ​ര​പ്പ​താ​ക​ക​ള്‍ ഉ​യ​രും. ആ​ചാ​ര​വെ​ടി​ക്ക് സേ​ഷം ശ്രീ​മൂ​ല​സ്ഥാ​ന​ത്തു മേ​ളം കൊ​ട്ടി ക​ലാ​ശം. ന​ടു​വി​ല്‍ മ​ഠ​ത്തി​ലെ​ത്തി ആ​റാ​ട്ടി​നു ശേ​ഷം പ​റ​യെ​ടു​പ്പ് ആ​രം​ഭി​ക്കും.
പാ​റ​മേ​ക്കാ​വി​ലെ കൊ​ടി​യേ​റ്റ​ത്തി​നു ശേ​ഷം അ​ഞ്ചാ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മ​ണി​ക​ണ്ഠ​നാ​ലി​ലും പ​താ​ക ഉ​യ​ര്‍ത്തും. നെ​യ്ത​ല​ക്കാ​വ്, പ​ന​മു​ക്കും​പി​ള്ളി, ചൂ​ര​ക്കോ​ട്ടു​കാ​വ്, ക​ണി​മം​ഗ​ലം, ലാ​ലൂ​ര്‍, അ​യ്യ​ന്തോ​ള്‍, കാ​ര​മു​ക്ക്, ചെ​മ്പൂ​ക്കാ​വ് തു​ട​ങ്ങി​യ എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലെ കൊ​ടി​യേ​റ്റം കാ​ല​ത്തു മു​ത​ല്‍ തു​ട​ങ്ങും.