FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
Top News

കാടിന്‍റെ ടീസർ

Sunday, Apr 30, 2017,11:32 IST By വി.​കെ. സ​ഞ്ജു A A A

വേ​ന​ലി​ന്‍റെ പ്ര​ണ​യം ആ​ദ്യ​നാ​ളു​ക​ളി​ല്‍ കാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ വ​ന്നു തൊ​ടു​മ്പോ​ള്‍ കാ​ട് വ​ല്ലാ​തെ നാ​ണി​ച്ചു പോ​കും. വൃ​ക്ഷ​ങ്ങ​ളി​ലെ ഇ​ല​ക​ളെ​ല്ലാം കൂ​മ്പി​പ്പോ​കും. ഉ​ട​യാ​ട​ക​ളൊ​ക്കെ അ​ഴി​ഞ്ഞു വീ​ഴു​ന്ന ക​ണ​ക്കേ ഇ​ല​ക​ള്‍ കൊ​ഴി​ഞ്ഞു വീ​ഴും. പോ​കെ​പ്പോ​കെ പ്ര​ണ​യം തീ​വ്ര​മാ​കു​ക​യാ​ണ്, ചു​റ്റു​പാ​ടു​ക​ളെ​യൊ​ക്കെ വി​സ്മ​രി​ച്ച് വേ​ന​ല്‍ കാ​ടി​നെ ആ​ലിം​ഗ​നം ചെ​യ്യും. ഒ​ടു​വി​ല്‍ തീ​നാ​ള​മാ​യി തീ​യി​ലേ​ക്കു ല​യി​ക്കു​മ്പോ​ള്‍ വേ​ന​ലും കാ​ടും ഒ​ന്നാ​യി​ത്തീ​രു​ന്നു. ഒ​രേ മ​ന​സും ഒ​രേ ശ​രീ​ര​വു​മാ​യി ഒ​ടു​വി​ല്‍ ഒ​ന്നും അ​വ​ശേ​ഷി​പ്പി​ക്കാ​തെ ക​ത്തി​യ​മ​രു​ന്ന പ്ര​ണ​യം….

എ​ന്‍.​എ. ന​സീ​ര്‍ (കാ​ടി​നെ ചെ​ന്നു തൊ​ടു​മ്പോ​ള്‍)

അ​ങ്ങ​നെ​യൊ​രു വേ​ന​ലി​ന്‍റെ മ​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ണി​യേ​ലി പോ​രി​ലെ കാ​ട​നു​ഭ​വം. കാ​ടോ​ര​ത്ത് അ​വ​സാ​നി​ച്ച യാ​ത്ര​യെ അ​പൂ​ര്‍ണ​മാ​യൊ​രു തീ​ര്‍ഥ​യാ​ത്ര​യെ​ന്നോ, അ​തോ പൂ​ര്‍ണ​മാ​യൊ​രു വി​നോ​ദ​യാ​ത്ര​യെ​ന്നോ വി​ളി​ക്കേ​ണ്ട​ത്? കാ​ട്ടി​ലേ​ക്കൊ​രു ക്ഷ​ണ​ക്ക​ത്താ​ണി​വി​ടം. കാ​ടു ക​യ​റാ​ന്‍ മോ​ഹി​ക്കു​ന്ന​വ​ര്‍ അ​ങ്ങോ​ട്ടു പോ​ക​രു​ത്, മോ​ഹി​പ്പി​ക്കു​ന്ന ഒ​രു ടീ​സ​റോ ട്രെ​യ്‌​ല​റോ ഒ​ക്കെ വേ​ലി​ക്കി​പ്പു​റം നി​ന്നു ക​ണ്ട് ന​ഷ്ട​ബോ​ധ​ത്തോ​ടെ മ​ട​ങ്ങേ​ണ്ടി വ​രും. വെ​ള്ള​ത്തി​ല്‍ വ​രെ വേ​ലി കെ​ട്ടി​യ കാ​ട്. അ​തി​ല്ലാ​തെ പ​റ്റി​ല്ല. അ​ത്ര​യേ​റെ വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന കാ​ന്തി​ക സൗ​ന്ദ​ര്യ​മാ​ണ് അ​വി​ട​ത്തെ ക​ര​യി​ലും വെ​ള്ള​ത്തി​ലും, എ​ന്തി​ന്, ആ​കാ​ശ​ത്തി​നു പോ​ലും. പ്ര​ലോ​ഭ​ന​ത്തി​ല്‍പ്പെ​ട്ടു പോ​യി മ​ട​ങ്ങി​വ​രാ​നാ​വാ​ത്ത​വ​രു​ടെ ക​ഥ​ക​ളും കെ​ട്ടു​ക​ഥ​ക​ളും ഇ​വി​ട​ത്തെ കാ​റ്റി​ല്‍ അ​ല​യ​ടി​ക്കു​ന്നു​ണ്ട്. വ​ന്യ​വി​ശു​ദ്ധി​ക്ക് മ​നു​ഷ്യ​ന്‍ ക​ള​ങ്ക​മാ​കാ​തി​രി​ക്കാ​ന്‍ മെ​ന​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​മാ​കാം അ​വ​യി​ല്‍ ചി​ല​ത്.
അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള മ​നു​ഷ്യ​ന്‍റെ പോ​രാ​ണ് പാ​ണി​യേ​ലി​യെ പോ​രാ​ക്കി മാ​റ്റി​യ​ത്. പി​ന്നെ പെ​രി​യാ​റി​ല്‍ വ​ന്നു ചേ​രു​ന്ന കാ​ട്ട​രു​വി​ക​ള്‍ പോ​ര​ടി​ച്ചു​ണ്ടാ​ക്കു​ന്ന നി​ര​ന്ത​ര​മാ​യ ഹു​ങ്കാ​ര​ങ്ങ​ളും. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ജ​ല​പ്ര​വാ​ഹ​ങ്ങ​ളി​ലൊ​ന്ന്. പ​ക്ഷേ, ഇ​ന്ന​വി​ട​ത്തെ പോ​ര് മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങു​ന്ന മ​നു​ഷ്യ​നും മ​ല​മു​ക​ളി​ല്‍ നി​ന്ന് മ​യ​മി​ല്ലാ​തെ ആ​ര്‍ത്ത​ല​ച്ചൊ​ഴു​കി പാ​ണി​യേ​ലി​യി​ല്‍ കൂ​ട്ടി​ത്ത​ല്ലി സം​ഗ​മി​ക്കു​ന്ന മൂ​ന്ന് കാ​ട്ട​രു​വി​ക​ളും ത​മ്മി​ല​ല്ല. കാ​ടും പു​ഴ​യും ത​മ്മി​ല്‍; പു​ഴ​യും മ​ല​യും ത​മ്മി​ല്‍; മ​ല​യും മ​ര​ങ്ങ​ളും ത​മ്മി​ല്‍, ച​ന്തം കൂ​ടു​ത​ല്‍ ആ​ര്‍ക്കെ​ന്ന പോ​ര്. കൂ​റ്റ​ന്‍ മ​ര​ത്തൂ​ണു​ക​ള്‍ കൊ​ണ്ടു​ണ്ടാ​ക്കി​യ വ​ലി​യ ക​വാ​ട​വും, ക​ല്ലു പാ​കി​യ കാ​ട്ടു​വ​ഴി​യും ന​യി​ക്കു​ന്ന​ത് ആ ​ഭൗ​മ സൗ​ന്ദ​ര്യ​ത്തി​നു ന​ടു​വി​ലേ​ക്കാ​ണ്; അ​ഭൗ​മ​മ​ല്ല, ഈ ​ഭൂ​മി​ക്കു മാ​ത്രം സ്വ​ന്ത​മാ​യ കാ​ടി​ന്‍റെ സൗ​ന്ദ​ര്യം.

ന​ഗ​ര​പ്രാ​ന്ത​ത്തി​ലേ​ക്കൊ​രു ടൂ​ര്‍ പാ​ക്കെ​ജ്

മെ​ട്രൊ റെ​യ്‌​ലും ഷോ​പ്പി​ങ് മാ​ളു​ക​ളും മ​ള്‍ട്ടി​പ്ല​ക്സു​ക​ളും തീം ​പാ​ര്‍ക്കു​ക​ളും ചൂ​ടു കാ​റ്റു വീ​ശു​ന്ന ക​ട​ല്‍ത്തീ​ര​വു​മൊ​ക്കെ​യാ​യി അ​ര്‍ബ​ന്‍ ടൂ​റി​സ​ത്തി​നു കേ​ര​ള​ത്തി​ലെ അ​വ​സാ​ന വാ​ക്കാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ത​ന്നെ​യാ​ണ് ഈ ​കാ​ന​ന ഭം​ഗി. ന​ഗ​ര മ​ധ്യ​ത്തി​ല്‍നി​ന്ന് അ​മ്പ​ത് കി​ലോ​മീ​റ്റ​റോ​ളം മാ​റി, പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത്. മ​ല​യാ​റ്റൂ​രും കോ​ട​നാ​ടു​മൊ​ക്കെ ഉ​ള്‍പ്പെ​ടു​ത്തി സ​മൃ​ദ്ധ​മാ​ക്കാ​വു​ന്ന ഒ​ന്നാ​ന്ത​രം വ​ണ്‍ഡേ ടൂ​ര്‍ പാ​ക്കേ​ജ്. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ല​യാ​റ്റൂ​ര്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ലാ​ണ് പാ​ണി​യേ​ലി പോ​ര്. പ്ര​വേ​ശ​നം ചെ​റി​യ തു​ക​യ്ക്കു​ള്ള പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു വ​നം വ​കു​പ്പ്. ക​വാ​ടം മു​ത​ല​ങ്ങോ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ക്കു പ്ര​വേ​ശ​ന​മി​ല്ല, പ്ലാ​സ്റ്റി​ക്കി​നും.
കാ​ട്ട​രു​വി​ക​ളി​ല്‍ തോ​ന്നി​യ​പോ​ലെ ഇ​റ​ങ്ങി​ക്ക​യ​റാ​മെ​ന്നൊ​ന്നും ക​രു​ത​ണ്ട. ഗാ​ര്‍ഡു​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​മു​ണ്ട് വെ​ള്ള​ത്തി​ലെ അ​പ​ക​ട​ക്ക​യ​ങ്ങ​ളി​ല്‍. സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​രും. മ​റ്റി​ട​ങ്ങ​ള്‍ നി​ഷി​ദ്ധം. പോ​കു​ന്ന വ​ഴി കൂ​റ്റ​ന്‍ ഊ​ഞ്ഞാ​ലു​ക​ളി​ല്‍ ക​യ​റാ​ന്‍ നി​ല്‍ക്ക​ണ​മെ​ന്നി​ല്ല, അ​തി​ലേ​റെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​യു​ടെ ക്യാ​ന്‍വാ​സാ​ണ് ഉ​ള്ളി​ല്‍ വ​ര്‍ണ​ശ​ബ​ള​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പോ​കു​ന്തോ​റും ചെ​റു​താ​കു​ന്ന കാ​ട്ടു​വ​ഴി. അ​പ്പോ​ഴേ​ക്കും പെ​രി​യാ​റി​ന്‍റെ ശാ​ന്ത വി​ശാ​ല​ത കാ​ട്ട​രു​വി​ക​ളു​ടെ കു​സൃ​തി​ക​ള്‍ക്കും കു​ലു​ങ്ങി​ച്ചി​രി​ക​ള്‍ക്കും വ​ഴി മാ​റി​യി​ട്ടു​ണ്ടാ​വും. പാ​ഞ്ഞൊ​ഴു​കു​ന്ന തെ​ളി​നീ​ര് പാ​റ​ക്കൂ​ട്ട​ങ്ങ​ളെ ത​ല്ലി​യും ത​ലോ​ടി​യും ചി​ത​റി​ത്തെ​റി​ച്ചും പ​ത​ഞ്ഞൊ​ഴു​കു​ന്ന​തു കാ​ണു​ന്നു​ണ്ടാ​വും. എ​ന്തു ഭം​ഗി​യാ​ണ​വി​ടെ! ആ​രു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ല്‍ക്കാ​തെ കു​ത​റി​പ്പാ​യു​ന്ന കു​സൃ​തി​ക്കു​ട്ടി​ക​ളെ പോ​ലെ ത​ല​ങ്ങും വി​ല​ങ്ങും തോ​ന്നി​യ​പാ​ട് ഒ​ഴു​കു​ന്ന ചോ​ല​ക​ള്‍. എ​ല്ലാം ചെ​ന്നു ചേ​രാ​ന്‍ അ​മ്മ​യു​ടെ മ​ടി​ത്ത​ട്ട് പോ​ലെ വി​ശാ​ല​മാ​യ പെ​രി​യാ​ര്‍ തൊ​ട്ട​രി​കെ.
ക​ല്ലു പാ​കി​യ വ​ഴി​യും ക​ഴി​ഞ്ഞാ​ല്‍, പു​ഴ​യോ​ര​വും പാ​റ​ക്കൂ​ട്ട​ങ്ങ​ളു​മൊ​ക്കെ ക​ട​ന്ന്, വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ള്‍ക്ക​ടി​യി​ലൂ​ടെ, വ​ന്‍മ​ര​ങ്ങ​ളു​ടെ ത​ണ​ലു പ​റ്റി മു​ള​ങ്കൂ​ട്ട​ങ്ങ​ളും മ​ര​ത്തെ​ക്കാ​ള്‍ വ​ലി​യ വേ​രു​ക​ളു​മൊ​ക്കെ ക​ട​ന്ന​ങ്ങ​നെ കാ​ട്ട​രു​വി​ക്ക​ര​യി​ലൂ​ടെ ന​ട​ത്തം. ഇ​റ​ങ്ങാ​വു​ന്ന സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​റ​ങ്ങാം, വേ​ണ​മെ​ങ്കി​ല്‍ കു​ളി​ക്കാം. പ​ക്ഷേ, നീ​ന്താ​ന്‍ മാ​ത്രം ആ​ഴ​മു​ള്ളി​ട​ങ്ങ​ളി​ലേ​ക്കു നീ​ങ്ങി​യാ​ല്‍ ഗാ​ര്‍ഡു​മാ​രു​ടെ ജാ​ഗ്ര​ത വി​സി​ല്‍ നാ​ദ​മാ​യി ഉ​യ​രും. ഒ​ഴു​ക്കു കു​റ​വാ​ണെ​ങ്കി​ല്‍ അ​രു​വി​യി​ല്‍ കൂ​ടി ത​ന്നെ മു​ക​ളി​ലേ​ക്കു ന​ട​ത്തം തു​ട​രാം. മു​ള കീ​റി വി​രി​ച്ചു കെ​ട്ടി​യ കൊ​ച്ചു പാ​ലം ക​ട​ന്നാ​ല്‍ മ​ര​ങ്ങ​ളും വ​ള്ളി​ക​ളും ചേ​ര്‍ന്നൊ​രു​ക്കി​യ ചെ​റി​യൊ​രു ഇ​ട​ത്താ​വ​ളം. ന​ട്ടു​ച്ച​യ്ക്കും സൂ​ര്യ​കി​ര​ണ​മേ​ശാ​ത്ത കൊ​ച്ചു കാ​ട​കം. വെ​ള്ള​ത്തി​ല്‍നി​ന്നു മ​സ്ത​ക​മു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന പാ​റ​ക​ളി​ല്‍ എ​ത്ര നേ​രം വേ​ണ​മെ​ങ്കി​ലും വ​ര്‍ത്ത​മാ​നം പ​റ​ഞ്ഞി​രി​ക്കാം, കൂ​ട്ടു​കാ​രു​മാ​യോ കാ​ടു​മാ​യി​ത്ത​ന്നെ​യോ. വെ​ള്ള​വും പാ​റ​യും ക​ട​ന്ന് വ​ള്ളി​ക്കു​ടി​ലി​ന്‍റെ ക​വാ​ടം തു​റ​ക്കു​ന്ന​ത് വി​ശാ​ല​മാ​യ പാ​റ​പ്പു​റ​ത്തേ​ക്ക്. അ​വി​ടെ നി​ന്നാ​ല്‍ വീ​ണ്ടും പെ​രി​യാ​റി​ന്‍റെ വി​ശാ​ല​ത കാ​ണാം ഒ​രു വ​ശ​ത്ത്. മ​റു​വ​ശ​ത്ത് മ​ല​മു​ക​ളി​ല്‍നി​ന്ന് ഒ​ഴു​കി​യി​റ​ങ്ങു​ന്ന കാ​ട്ട​രു​വി. മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ ഒ​ന്നാ​കാ​ന്‍ പോ​കു​ന്ന ര​ണ്ടു ജ​ല പ്ര​വാ​ഹ​ങ്ങ​ളു​ടെ പ്ര​ണ​യ​തീ​വ്ര​ത​യും അ​ക്ഷ​മ​യും അ​നു​ഭ​വി​ച്ച​റി​യാം അ​വ​യ്ക്കു ന​ടു​വി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍; ഓ​രോ തു​ള്ളി​യി​ലും ജീ​വ​ന്‍ തു​ടി​ക്കു​ന്ന അ​വ​യു​ടെ ശ്രു​തി​ശു​ദ്ധ​മാ​യ സം​ഗീ​തം കേ​ള്‍ക്കു​മ്പോ​ള്‍.

വ​ന്യ​ത​യു​ടെ അ​തി​ര്‍ത്തി

ഇ​വി​ട​ത്തെ വ​ന്യ​സൗ​ന്ദ​ര്യ​ത്തി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും ഏ​റെ​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യു​ടെ ഒ​ഴു​ക്ക് വ​ന്യ​മാ​യ ക​രു​ത്തോ​ടെ​യാ​കും. വ​ഴു​ക്കു​ന്ന ത​രം പാ​യ​ലു​ക​ളാ​ണ് പാ​റ​ക​ള്‍ നി​റ​യെ, കേ​ര​ള​ത്തി​ല്‍ ക​ണ്ടു​വ​രു​ന്ന മൂ​ന്നി​നം പാ​യ​ലു​ക​ളി​ല്‍ ഏ​റ്റ​വും വ​ഴു​ക്ക​ലു​ള്ള ഇ​നം. ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ടാ​ലും പ്ര​ധാ​ന ന​ദി​യി​ല്‍ വെ​ള്ളം പൊ​ങ്ങും. കാ​ലൊ​ന്നു വ​ഴു​തി​യാ​ല്‍ ഒ​ഴു​ക്കി​ല്‍പ്പെ​ടും, നീ​ന്ത​ല്‍ വി​ദ​ഗ്ധ​രാ​യാ​ലും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​യാ​ലും പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍ ത​ല​യി​ടി​ച്ചാ​ല്‍ പി​ന്നെ ര​ക്ഷ​യി​ല്ല​ല്ലോ! വെ​ള്ള​ത്തി​ന​ടി​യി​ലെ പാ​റ​ക​ളി​ല്‍ ഒ​രാ​ള്‍ മു​ങ്ങി​പ്പോ​കാ​ന്‍ മാ​ത്രം താ​ഴ്ച​യു​ള്ള, ഒ​രാ​ള്‍ക്ക് മു​ങ്ങാ​ന്‍ മാ​ത്രം വാ​യ് വ​ട്ട​മു​ള്ള കു​ഴി​ക​ളു​മു​ണ്ട്. ക​ല്ലാ​ടി​ക്കു​ഴി​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​യി​ല്‍ വീ​ണു പോ​യാ​ല്‍ പി​ന്നെ ആ​ളെ തി​രി​ച്ചു​കി​ട്ടാ​ന്‍ സാ​ധ്യ​ത വി​ര​ളം. വ​ലി​യ പാ​റ​ക​ള്‍ വീ​ണ് ജ​ല​പ്ര​വാ​ഹ​ത്തി​ല്‍ തി​രി​ഞ്ഞ് ഉ​ണ്ടാ​കു​ന്ന കു​ഴി​ക​ളാ​ണി​വ. പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ഇ​ല​ക​ളും മ​റ്റും മൂ​ടി ഒ​റ്റ നോ​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും.
ആ​ന​യും പു​ലി​യു​മൊ​ക്കെ​യു​ള്ള കാ​ടാ​ണ് പാ​ണി​യേ​ലി പോ​രി​ന​ടു​ത്തു​ള്ള​ത്. മ​നു​ഷ്യ​നെ പേ​ടി​ച്ച് അ​വ​യൊ​ന്നും പു​റ​ത്തേ​ക്കു വ​രാ​റി​ല്ല. വ​ന്നാ​ലും പി​ടി​ച്ചു നി​ര്‍ത്താ​ന്‍ വൈ​ദ്യു​തി വേ​ലി​യു​ണ്ട്. മ​നു​ഷ്യ​നു കാ​ണാ​ന്‍ കാ​ടി​നെ വേ​ലി​കെ​ട്ടി​ത്തി​രി​ക്കു​മ്പോ​ള്‍ ഒ​രു നി​മി​ഷം ഓ​ര്‍ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല, വേ​ലി​ക്ക​പ്പു​റ​ത്തെ ജൈ​വ സ​മൃ​ദ്ധി​യെ. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വ​ഴി​യി​ലേ​ക്കി​റ​ങ്ങാ​തി​രി​ക്കാ​ന്‍ വൈ​ദ്യു​തി വേ​ലി! മ​നു​ഷ്യ​ന്‍ കാ​ടു ക​യ​റാ​തി​രി​ക്കു​ക എ​ന്ന​തി​ലു​പ​രി അ​വ​ര്‍ക്ക് മൃ​ഗ​ങ്ങ​ളി​ല്‍നി​ന്നു സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. പു​ഴ​യ്ക്ക​പ്പു​റ​ത്തു​നി​ന്ന് ആ​ന​ക്കൂ​ട്ട​ങ്ങ​ളും ഇ​പ്പോ​ള്‍ നീ​ന്തി വ​രാ​റി​ല്ല.
കാ​ട്ടി​ല്‍ കു​ടി​യേ​റ്റ​വും കൈ​യേ​റ്റ​വും ന​ട​ത്തു​ന്ന​തു ന​മ്മ​ളാ​ണ്. കാ​ടു വെ​ട്ടി കൃ​ഷി​യി​റ​ക്കു​ക​യും ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍ത്തു​ക​യും ചെ​യ്തി​ട്ട്, കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ശ​ല്യ​ക്കാ​രാ​യി ക​ണ്ട് കൊ​ന്നൊ​ടു​ക്കാ​ന്‍ മു​റ​വി​ളി കൂ​ട്ടു​ന്ന​വ​ര്‍. ന​മ്മ​ള്‍ അ​വ​രു​ടെ ഇ​ട​ങ്ങ​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചാ​ല്‍ അ​വ​ര്‍ക്ക് തീ​റ്റ തേ​ടി നാ​ട്ടി​ലി​റ​ങ്ങാ​തെ മ​റ്റു വ​ഴി​യി​ല്ല. പ​ക്ഷേ, കു​റ്റം എ​പ്പോ​ഴും അ​വ​രു​ടേ​തു മാ​ത്രം!
ഇ​ക്കോ ടൂ​റി​സ​ത്തി​ന് മാ​ര്‍ക്ക​റ്റ് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന കാ​ല​മാ​ണ്. പ​ക്ഷേ, ടൂ​റി​സ​ത്തി​ന് ഒ​രി​ക്ക​ലും ഇ​ക്കോ ഫ്ര​ണ്ട്‌​ലി​യാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് ഓ​രോ ഇ​ക്കോ ടൂ​റി​സം സ്പോ​ട്ടു​ക​ളും; അ​വി​ട​ത്തെ വ​ന്യ ജീ​വി​ത​ങ്ങ​ളു​ടെ ശാ​ന്ത​ത കെ​ടു​ത്തു​ന്ന മ​നു​ഷ്യ സാ​മീ​പ്യ​ങ്ങ​ളും മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ളും. വ്യ​ത്യ​സ്ത​മ​ല്ല പാ​ണി​യേ​ലി പോ​രും.
മോ​ഹി​പ്പി​ക്കു​ന്ന കാ​ട​കം
ഉ​ച്ച വെ​യി​ലി​ലും മ​ല​മു​ക​ളി​ലെ നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളു​ടെ കു​ളി​രും​കൊ​ണ്ട് കു​ണു​ങ്ങി​യും കു​റ​മ്പി​യും ഒ​ഴു​കി വ​രു​ന്ന കാ​ട്ട​രു​വി വേ​ന​ലെ​ന്ന ഓ​ര്‍മ​യെ​പ്പോ​ലും കെ​ടു​ത്തി​ക്ക​ള​യു​ക​യാ​യി​രു​ന്നു. തി​രി​ച്ചു പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തെ പി​ടി​ച്ചു​നി​ര്‍ത്തു​ന്ന വ​ശീ​ക​ര​ണ​ത്തി​ന്‍റെ ക​ള​ക​ള മ​ന്ത്ര​ണ​ങ്ങ​ള്‍. കാ​ട് വ​ല്ലാ​തെ മോ​ഹി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വേ​ലി​ക്കെ​ട്ടു​ക​ള്‍ ഭേ​ദി​ക്കാ​ന്‍ തീ​വ്ര​മാ​യ ക്ഷ​ണം കാ​ട​ക​ങ്ങ​ളി​ല്‍ കു​ടി​യി​രി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, വൈ​കി​ട്ട് കൃ​ത്യം 4.45 ആ​യാ​ല്‍ മാ​ര്‍ച്ചി​ങ് ഓ​ര്‍ഡ​ര്‍ ത​രും ഗാ​ര്‍ഡു​മാ​ര്‍. പി​ന്നെ നി​ല്‍ക്കാ​ന്‍ നി​ര്‍വാ​ഹ​മി​ല്ല. അ​ടു​ത്ത പു​ല​രി വ​രെ​യെ​ങ്കി​ലും കാ​ടോ​രം കാ​ട്ടി​ലെ ജീ​വ​ജാ​ല​ങ്ങ​ള്‍ക്കു മാ​ത്ര​മാ​യി വി​ട്ടു​കൊ​ടു​ക്ക​ണ​മ​ല്ലോ.