FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Featured

കാ​ർ​ട്ടൂ​ണി​സ്റ്റി​ന്‍റെ വ​ര​വി​ശേ​ഷ​ങ്ങ​ൾ

Friday, May 5, 2017,14:01 IST By ടി.​എ​സ്. നൗ​ഫി​യ A A A

നി​ല​മ്പൂ​ർ കാ​ടു​ക​ളി​ൽ നി​ന്നു മാ​വൂ​ർ ഗ്വാ​ളി​യാ​ർ റ​യോ​ൺ​സി​ലേ​ക്ക് പോ​കു​ന്ന ലോ​റി​ക​ൾ.. മു​ള​യും ക​യ​റ്റി പോ​കു​ന്ന ആ ​വ​ലി​യ ലോ​റി​ക​ളൊ​ക്കെ​യും നി​റ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു. പേ​ര​റി​യാ​ത്ത ഏ​തോ ചി​ത്ര​കാ​ര​ൻ​മാ​ർ വ​ര​ച്ച ന​ല്ല ക​ള​ർ പ​ട​ങ്ങ​ൾ നി​റ​ഞ്ഞ ലോ​റി​ക​ൾ വി​സ്മ​യ​ത്തോ​ടെ നോ​ക്കി​നി​ന്നൊ​രു കു​ട്ടി​യു​ണ്ട്. അ​ഴീ​ക്കോ​ട്ട് കാ​വ​നൂ​രി​ൽ മൂ​ഴി​പ്പാ​ട​ത്ത് കി​ഴ​ക്കെ​പ്പു​റ​ത്ത് രാ​മ​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൻ ഗി​രീ​ഷാ​ണ് ആ ​ചി​ത്ര​ങ്ങ​ളൊ​ക്കെ​യും ക​ണ്ട് മോ​ഹി​ച്ച​ത്.. ആ ​മോ​ഹം പോ​ലെ നാ​ളു​ക​ൾ​ക്കി​പ്പു​റം പ​ഴ​യ ആ ​എ​ൽ​പി ക്ലാ​സു​കാ​ര​നി​ന്ന് വ​ര​യു​ടെ ലോ​ക​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്.
ഗി​രീ​ഷ് മൂ​ഴി​പ്പാ​ടം… ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ്, കാ​രി​ക്കേ​ച്ച​റി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ല​യാ​ളി​ക​ൾ​ക്ക് ചി​ര​പ​രി​ചി​ത​നാ​ണ് ഇ​ദ്ദേ​ഹം. അ​റു​നൂ​റി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ​ക്ക് ചി​ത്രീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ള്ള ഗി​രീ​ഷ് നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ കാ​രി​ക്കേ​ച്ച​റും കാ​ർ​ട്ടൂ​ണും പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണു​ക​ളും പെ​യ്ന്‍റി​ങ്ങു​മൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. ലോ​ക​കാ​ർ​ട്ടൂ​ണി​സ്റ്റ് ഡേ​യി​ൽ വ​ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ഗി​രീ​ഷ് മൂ​ഴി​പ്പാ​ടം.

പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണി​സ്റ്റാ​കാ​ൻ
മോ​ഹി​ച്ച ബാ​ല്യം
സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ൾ തൊ​ട്ടേ ചി​ത്ര​ക​ല​യോ​ട് ക​മ്പ​മു​ണ്ടാ​യി​രു​ന്നു.. ത​ച്ച​ൻ കു​ടും​ബ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. അ​ച്ഛ​ൻ വാ​സ്തു​ശി​ൽ​പ്പി​യാ​ണ്.. അ​ച്ഛ​ന്‍റെ വാ​സ്തു​സം​ബ​ന്ധ​മാ​യ വ​ര​ക​ൾ ക​ണ്ടാ​ണ് വ​ള​രു​ന്ന​ത്. കൗ​തു​കം തോ​ന്നി​യ ആ ​വ​ര​ക​ൾ പി​ന്നീ​ട് ജീ​വി​ത​ത്തി​നൊ​പ്പം കൂ​ടി. പ​ഠ​ന​കാ​ല​ത്ത് ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലൊ​ക്കെ പ​ങ്കെ​ടു​ത്തു നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹൈ​സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ത്ര​ക​ല പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രാ​ണ് വ​ര​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​റ​ഞ്ഞു ത​രു​ന്ന​ത്. ആ​ഴ്ച്ച​പ​തി​പ്പു​ക​ളി​ലെ ഇ​ല്ലു​സ്ട്രേ​ഷ​ൻ ക​ണ്ട് ആ​ക​ർ​ഷ​ണം തോ​ന്നി വ​ര​ച്ചി​ട്ടു​ണ്ട്. പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങാ​ണ് ആ​ദ്യ​നാ​ളു​ക​ളി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. പെ​യ്ന്‍റി​ങ് വ​ള​രെ ചെ​ല​വേ​റി​യ​താ​ണ്, മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​നാ​കി​ല്ല.. അ​ങ്ങ​നെ​യാ​ണ് കാ​ർ​ട്ടൂ​ൺ വ​ര​യ്ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ നാ​ളു​ക​ളി​ൽ ത​ന്നെ കാ​ർ​ട്ടൂ​ൺ സ്വ​ന്തം മേ​ഖ​ല​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി. പ്ര​കാ​ശ് ഷെ​ട്ടി​യും ബി.​എം. ഗ​ഫൂ​റു​മൊ​ക്കെ​യാ​ണ് സ്വാ​ധീ​നി​ച്ച​ത്. ഗ​ഫൂ​റി​ന്‍റെ കു​ഞ്ഞ​മ്മാ​ൻ എ​ന്ന പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ൺ എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. പ​ഠി​ച്ച് വ​ലു​താ​കു​മ്പോ​ൾ ആ​രാ​ക​ണ​മെ​ന്നു ചോ​ദി​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണി​സ്റ്റാ​ക​ണ​മെ​ന്നു പ​റ​യു​ന്ന​തി​നു പി​ന്നി​ൽ ഗ​ഫൂ​റാ​ണെ​ന്നും ഗി​രീ​ഷ് പ​റ​യു​ന്നു.

മ​ല​ബാ​ർ റ്റു​ഡേ​യി​ൽ തു​ട​ങ്ങി​യ വ​ര​ജീ​വി​തം

മ​ല​പ്പു​റ​ത്തു​നി​ന്ന് നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന മ​ല​ബാ​ർ ടു​ഡേ എ​ന്ന സാ​യാ​ഹ്ന പ​ത്ര​ത്തി​ന്‍റെ പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണി​സ്റ്റാ​യി ​രം​ഗ​പ്ര​വേ​ശം. അ​തി​ൽ വ​ല്യേ​ട്ട​ന്‍റെ ലോ​കം എ​ന്ന കാ​ർ​ട്ടൂ​ൺ കോ​ളം അ​ഞ്ച് വ​ർ​ഷ​ത്തോ​ളം കൈ​കാ​ര്യം ചെ​യ്തു. ഈ ​കോ​ള​ത്തി​ന് പു​ര​സ്‌​കാ​ര​ങ്ങ​ളും ഗി​രീ​ഷി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം വോ​യ്‌​സ് മാ​ഗ​സി​നി​ൽ കു​ഞ്ഞാ​ലി​ക്ക, ത​ത്ത​മ്മ മാ​സി​ക​യി​ൽ ഉ​റു​മ്പും ആ​ന​യും, യു​റീ​ക്ക​യി​ൽ എ​ങ്ങ​നെ കാ​ർ​ട്ടൂ​ൺ വ​ര​യ്ക്കാം തു​ട​ങ്ങി നി​ര​വ​ധി ജ​ന​പ്രി​യ കോ​ള​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​രു​ന്നു. വ്യ​ത്യ​സ്ത പ​ബ്ലി​ക്കേ​ഷ​നു​ക​ളി​ലാ​യി 625 പു​സ്ത​ക​ങ്ങ​ൾ​ക്ക് ഇ​ല്ലു​സ്ട്രേ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യി കു​റേ പു​സ്ത​ക​ങ്ങ​ൾ​ക്ക് ഇല്ലുസ്ട്രേഷൻ ചെ​യ്തി​ന്‍റെ സ​ന്തോ​ഷ​മു​ണ്ട് ഗീരിഷിന്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​വ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴി​പ്പാ​ടം എ​ന്ന ഗ്രാ​മം ഇ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ഗി​രീ​ഷ് മൂ​ഴി​പ്പാ​ടം എ​ന്ന കാ​ർ​ട്ടൂ​ണി​സ്റ്റി​ലൂ​ടെ​യാ​ണ്. എ​ടു​ത്തു പ​റ​യ​ത്ത​ക്ക സ​വി​ശേ​ഷ​ത​ക​ളൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത മൂ​ഴി​പ്പാ​ടം ഗി​രീ​ഷി​ന്‍റെ വ​ര​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​മാ​യ​ത്. മൂ​ഴി​പ്പാ​ടം എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ പേ​ര് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ഗി​രീ​ഷി​നാ​യി. കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ച്ച ചി​രി​വ​ര​സ​ഭ എ​ന്ന പ​രി​പാ​ടി​യി​ൽ നാ​ല് എം​എ​ൽ​എ​മാ​രു​ടെ കാ​രി​ക്കേ​ച്ച​ർ തീ​ർ​ത്ത​ത് ഗി​രീ​ഷി​ന്‍റെ കൈ​ക​ളാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ചി​ല നി​മി​ഷ​ങ്ങ​ളാ​ണ് ചി​രി​വ​ര സ​മ്മാ​നി​ച്ച​ത്. വ​ര​ക​ളി​ലൂ​ടെ ഞ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ളി​യാ​ക്കു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രെ​യാ​ണ്, അ​വ​രെ അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​തു വ​ലി​യ കാ​ര്യ​മാ​ണെ​ന്നു ഗി​രീ​ഷ് പ​റ​യു​ന്നു. നി​ര​വ​ധി കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഒ​രേ​സ​മ​യം ര​ണ്ടു പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ പൊ​ളി​റ്റി​ക്ക​ൽ പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണു​ക​ൾ ചെ​യ്യു​ന്ന അ​പൂ​ർ​വം കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​ണ് ഗി​രീ​ഷ് മൂ​ഴി​പ്പാ​ടം.

പി​ന്തു​ണ​യേ​കി
കു​ടും​ബ​വും
ഗ്രൂ​പ്പ് കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ചി​ല​തി​ൽ ഏ​താ​നും കാ​ർ​ട്ടൂ​ണു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ഒ​ഴി​ച്ചാ​ൽ സ്വ​ന്ത​മാ​യി ഒ​രു പ്ര​ദ​ർ​ശ​നം ഈ ​ക​ലാ​കാ​ര​ൻ ഇ​തു​വ​രെ സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. അ​ധി​കം വൈ​കാ​തെ ഒ​രു കാ​ർ​ട്ടൂ​ൺ കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗി​രീ​ഷ്. ക​ലാ​സ്വാ​ദ​ക​ർ ഏ​റെ​യു​ള്ള കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലു​മാ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​രീ​ക്കോ​ട് മൈ​സ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നാ​ണി​പ്പോ​ൾ ഗി​രീ​ഷ്. ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും വ​ര​യു​ടെ ലോ​ക​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വ​ര​യു​ടെ പാ​ഠ​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ ഞാ​നും ഒ​രു കു​ട്ടി​യാ​കു​ക​യാ​ണ്. അ​വ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ അ​റി​വു​ക​ളും ചി​ന്ത​ക​ളു​മൊ​ക്കെ എ​നി​ക്കും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു ഗി​രീ​ഷ്. ഷൈ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ- ശ്രീ​നു ഗി​രി, സ്വാ​തി ഗി​രി. വീ​ട്ടു​കാ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. മ​ക്ക​ൾ​ക്ക് വ​ര​യ്ക്കാ​നി​ഷ്ട​മു​ണ്ട്. എ​ന്‍റെ വ​ർ​ക്കു​ക​ളു​ടെ പ്രൂ​ഫ് റീ​ഡ​റും ആ​ദ്യ​ക്കാ​ഴ്ച​ക്കാ​രി​യും ഭാ​ര്യ ഷൈ​നി​യാ​ണെ​ന്നും ചി​ത്ര​കാ​ര​ൻ പ​റ​ഞ്ഞു​നി​റു​ത്തു​ന്നു.