FLASH NEWS
Breaking News
എം വിൻസന്‍റ് എംഎൽഎയ്ക്ക് ജാമ്യമില്ല
Art-culture

താ​ള​മേ​ള​ത്തി​ന്‍റെ പ്ര​മാ​ണി​മാ​ര്‍

Friday, May 5, 2017,10:11 IST By സ​ച്ചി​ന്‍ വ​ള്ളി​ക്കാ​ട് A A A

ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പൂ​ര​ങ്ങ​ളു​ടെ​യും മേ​ള വി​സ്മ​യ​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​രു​ന്ന​വ​രാ​ണു മാ​ന​വ​ര്‍. പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ അ​ല​ച്ചു​വ​രു​ന്ന വാ​ദ്യ​മ​ഴ പി​ന്നെ അ​ല​റി​പ്പെ​യ്യും. ക​ട​ലി​ര​മ്പം​പോ​ലെ തി​മി​ര്‍ത്തു​പെ​യ്യു​ന്ന വാ​ദ്യ​ത്തി​ന്‍റെ മ​ഴ​യി​ല്‍ കു​തി​രു​ന്ന ആ​സ്വാ​ദ​ക​ര്‍. താ​ള​ത്തി​നൊ​ത്ത് ആ​കാ​ശ​ത്തേ​ക്കു​യ​രു​ന്ന കൈ​ക​ള്‍, താ​ള​മി​ടു​ന്ന വി​ര​ലു​ക​ള്‍, ചൂ​ളം​വി​ളി​യും ആ​ര്‍പ്പു​വി​ളി​യും മേ​ള​ത്തി​ന്‍റെ പ്ര​ക​മ്പ​ന​മാ​ണു കാ​ഴ്ച​വ​യ്ക്കാ​റ്. ചെ​ണ്ട​യും കു​ഴ​ലും ഇ​ല​ത്താ​ള​വും ഒ​ന്നി​ക്കു​മ്പോ​ള്‍ മാ​ധു​ര്യ​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കാ​ണ് ശ്രോ​താ​ക്ക​ളെ​യും കാ​ഴ്ച്ച​ക്കാ​രെ​യു​മെ​ത്തി​ക്കു​ന്ന​ത്. പൂ​ര​ങ്ങ​ളു​ടെ പൂ​രം തൃ​ശൂ​രാ​ണെ​ങ്കി​ല്‍ മേ​ള​ങ്ങ​ളു​ടെ മേ​ള​വും തൃ​ശൂ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. മേ​ള​ക​ല​യു​ടെ അ​മ​ര​ക്കാ​ര​നാ​യ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ര്‍ പാ​റ​മേ​ക്കാ​വി​നു വേ​ണ്ടി​യും പ​ഞ്ച​വാ​ദ്യ​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ടെ പ്ര​മാ​ണി കോ​ങ്ങാ​ട് മ​ധു തി​രു​വ​മ്പാ​ടി​ക്കു വേ​ണ്ടി​യും ഇ​ന്ന് താ​ള​മേ​ള​ങ്ങ​ളു​ടെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കും.
മേ​ള​ത്തെ ലോ​ക പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച വ്യ​ക്തി​ത്വം കു​ട്ട​ൻ മാ​രാ​ർ. പെ​രു​വ​നം ഗ്രാ​മ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട് ഇ​വി​ടു​ത്തെ വാ​ദ്യ​വി​ദ​ഗ്ധ​രു​ടെ ത​ല​മു​റ​യ്ക്കും. ഇ​ന്ന​ത്തെ വാ​ദ്യ​പ്ര​മാ​ണി, പ​ത്മ​ശ്രീ നേ​ടി​യ കു​ട്ട​ൻ മാ​രാ​ര്‍ പെ​രു​വ​നം ഗ്രാ​മ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. പൂ​ര​ത്തി​ന്‍റെ മേ​ള കു​ല​പ​തി. അ​റു​പ​ത്തി​മൂ​ന്നു വ​യ​സു​കാ​ര​നാ​യ പെ​രു​വ​നം പാ​റ​മേ​ക്കാ​വി​ല്‍ തു​ട​ര്‍ച്ച​യാ​യി പ​ത്തൊ​മ്പ​താ​മ​ത് പ്ര​മാ​ണ​ത്തി​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. നാ​ൽ​പ്പ​ത്തി​യൊ​ന്നാം വ​ര്‍ഷ​മാ​ണ് പാ​റ​മേ​ക്കാ​വി​നാ​യി ചെ​ണ്ട​യേ​ന്തു​ന്ന​ത്. ഇ​ല​ഞ്ഞി​ച്ചോ​ട്ടി​ല്‍ 250ല്‍പ്പ​രം ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി അ​ണു​വി​ട പി​ഴ​യ്ക്കാ​തെ മേ​ള​ക​ല​യെ വി​ശ്വോ​ത്ത​ര സിം​ഫ​ണി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലെ അ​ഭി​മാ​ന​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന​ത്. ആ​സ്വാ​ദ​ക​രു​ടെ മ​ന​മ​റി​ഞ്ഞ് ചെ​ണ്ട​ക്കോ​ലി​ടു​ന്ന കു​ട്ട​ൻ മാ​രാ​ര്‍ക്ക് ഇ​ല​ഞ്ഞി​ത്ത​റ മേ​ളം ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ക്കാ​ത്ത​തി​ല്‍ അ​ദ്ഭു​തം. ഇ​ത്ര​യ​ധി​കം ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​മി​ച്ചു നി​ന്ന് ഒ​രേ താ​ള​ത്തി​ല്‍ കൊ​ട്ടു​ന്ന​തു ലോ​ക​ത്തു മ​റ്റെ​വി​ടെ​യു​മി​ല്ല​ല്ലോ.
ക​ലാ​മ​ണ്ഡ​ലം തി​മി​ല അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച കോ​ങ്ങാ​ട് മ​ധു, പ​രി​ച​യ സ​മ്പ​ന്ന​ത​യു​ടെ മി​ക​വ് പ​ഞ്ച​വാ​ദ്യ​ത്തി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മ​ഠ​ത്തി​ല്‍ വ​ര​വി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ മ​ധു​വി​ന്‍റെ പ്ര​മാ​ണം ആ​ദ്യ​മാ​യാ​ണ്. പു​ലാ​പെ​റ്റ രാ​മ​ന്‍ മാ​രാ​ര്‍, തി​രു​വി​ല്വാ​മ​ല അ​പ്പു​ണ്ണി പൊ​തു​വാ​ള്‍ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ കൂ​ടി ക​ട​ന്നു​വ​ന്ന ബാ​ല്യം. അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​ന്‍ മാ​രാ​രു​ടെ​യ​ടു​ത്തും പ​ല്ലാ​വൂ​ര്‍ ക​ള​രി​യി​ലും തു​ട​ര്‍പ​ഠ​നം. 36 വ​ര്‍ഷ​മാ​യി മ​ഠ​ത്തി​ല്‍വ​ര​വി​ന് മ​ധു​വി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്.

 

മ​റ്റെ​വി​ടെ കാ​ണും ഈ ​കാ​ഴ്ച: പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ര്‍

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ മ​ഹ​ത്വം ലോ​ക ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു ക​ഴി​ഞ്ഞു. മേ​ളം, പ​ഞ്ച​വാ​ദ്യം, കു​ട​മാ​റ്റം, ആ​ന,വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യു​ടെ ഒ​ത്തു​ചേ​ര​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ലോ​ക​ത്തെ​വി​ടെ​യും കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ഴ്ച​യാ​ണി​ത്. പൂ​ര​ത്തി​ന്‍റെ മ​ഹ​ത്വം പ​റ​ഞ്ഞ​റി​യി​ക്കാ​തെ, ക​ണ്ട​റി​ഞ്ഞ​വ​രാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​ര്‍. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി മേ​ള​ങ്ങ​ള്‍ക്കു പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ പൂ​ര​ത്തി​ന്‍റെ ആ​രം​ഭ​മെ​ന്ന നി​ല​യി​ല്‍ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍ നൈ​തി​ല​ക്കാ​വി​ല​മ്മ​യെ​യും ശി​ര​സി​ലേ​റ്റി തെ​ക്കേ ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന​തി​ല്‍ മേ​ള​പ്ര​മാ​ണി​യാ​യി പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ച്ചു. പൂ​ര​പ്രേ​മി​ക​ള്‍ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ് ഈ ​ച​ട​ങ്ങി​നൊ​ക്കെ​യും വ​ര​വേ​ൽ​പ്പു ന​ൽ​കി​യ​ത്. മേ​ള​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു വ​രു​ക​യാ​ണ്. 36 മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന പൂ​ര​ത്തി​ന് ആ​സ്വാ​ദ​ക​രു​ടെ പ്ര​വാ​ഹം വ​ര്‍ഷാ​വ​ര്‍ഷം കൂ​ടി​വ​രു​ന്നു. ഇ​ത് മേ​ള​ക​ല​യോ​ടു​ള്ള ആ​ക​ര്‍ഷ​ണ​മാ​ണു പ്ര​ക​ട​മാ​ക്കു​ന്ന​ത്. മേ​ള​ക​ലാ​കാ​ര​ന്മാ​രു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള അ​നു​മ​തി ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ നി​ന്നും ഇ​ത്ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ന​യെ​ഴു​ന്ന​ള്ളി​പ്പും വെ​ടി​ക്കെ​ട്ടും

എ​ല്ലാ ഘ​ട​ക​ങ്ങ​ളും കൂ​ടി​ച്ചേ​രു​മ്പോ​ഴേ പൂ​രം പൂ​ര​മാ​കു​ന്നു​ള്ളൂ. സം​ര​ക്ഷ​ണ​ത്തി​നും സം​ഘാ​ട​ന​ത്തി​നും വി​ധേ​യ​മാ​യി നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം. അ​പ​ക​ട​ങ്ങ​ളോ ദു​ര​ന്ത​ങ്ങ​ളോ ഏ​തു​മാ​യാ​ലും മ​നു​ഷ്യ​നു തി​ന്മ വ​രു​ത്തു​ന്ന ഒ​ന്നും സ​ഹി​ക്കാ​ന്‍ ക​ലാ​കാ​ര​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ആ​ഘോ​ഷ​ങ്ങ​ള്‍ക്കു സം​ര​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തി നി​യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ക​യാ​ണു വേ​ണ്ട​ത്. മേ​ള​ത്തി​ലേ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പാ​ടി​ല്ലാ​ത്ത​തു​ള്ളൂ. വെ​ടി​ക്കെ​ട്ടി​ലാ​കാം. ആ​വ​ശ്യ​ത്തി​നു ശ​ബ്ദ​വും വ​ര്‍ണ​വും വേ​ണം.

 

തൊ​ഴി​ലും അ​പ​ക​ട​ങ്ങ​ളും

അ​പ​ക​ട​ങ്ങ​ള്‍ തൊ​ഴി​ലി​നെ ബാ​ധി​ക്കി​ല്ല. തൃ​ശൂ​ർ പൂ​ര​ത്തി​നു തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​പ​ക​ട​വും ഒ​രു ക​ലാ​കാ​ര​നും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​ന​യാ​യാ​ലും വെ​ടി​ക്കെ​ട്ടാ​യാ​ലും സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ല്‍ നി​ൽ​ക്കാ​ന്‍ ശ്ര​മി​ക്കും. എ​ല്ലാം സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ തൃ​ശൂ​ർ പൂ​രം കൊ​ടി​യി​റ​ങ്ങൂ.

പ​രി​ഷ്ക​ര​ണം

മേ​ളം ഒ​രു ശാ​സ്ത്രീ​യ ക​ല​യാ​ണ്. ശാ​സ്ത്രീ​യ​മാ​യി ചി​ട്ട​പ്പെ​ടു​ത്തി, രൂ​പം ന​ൽ​കി, പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച് പൂ​ര്‍വി​ക​ര്‍ അ​ന്തി​മ​രൂ​പ​വും ന​ൽ​കി ഉ​ന്ന​ത​സ്ഥാ​ന​ത്തെ​ത്തി​ച്ച ക​ല​യാ​ണു മേ​ളം. ഒ​രു കൊ​ട്ടു​പോ​ലും മാ​റ്റി പ​രീ​ക്ഷി​ക്കാ​ന്‍ പ​റ്റാ​ത്ത​വി​ധം അ​വ​ര്‍ അ​തി​നെ ശാ​സ്ത്ര​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ശാ​സ്ത്ര​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്ന്, പ​ഴ​മ നി​ല​നി​ര്‍ത്തി​യും പു​തു​മ​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ഞ​ങ്ങ​ള്‍ക്കു ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്.

മേ​ള​ത്തെ​ക്കു​റി​ച്ച്:

പ്ര​മാ​ണി മേ​ള​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളെ കൃ​ത്യ​മാ​യി മ​ന​സി​ല്‍ കാ​ണു​ന്നു. ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സം​ഘ​മേ​ള​ത്തി​ല്‍ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും കോ​ല്‍ ച​ലി​പ്പി​ക്കു​ക. കാ​ലം എ​ണ്ണി​യി​ട്ട​ല്ല, മ​റി​ച്ച് മ​ന​ക്ക​ണ​ക്കു കൂ​ട്ടി​യാ​ണ് കൊ​ട്ടി​ത്തീ​ര്‍ക്കു​ന്ന​ത്. അ​തി​ന് അ​തി​ന്‍റേ​താ​യ ക​ണ​ക്കു​കൂ​ട്ട​ലു​ണ്ട്. കാ​ലം മാ​റു​ന്ന​തി​നു​ള്ള സം​ജ്ഞ കൂ​ടെ​യു​ള്ള​വ​ര്‍ക്കു ന​ല്‍കു​ന്ന​ത് ആം​ഗ്യ​ത്തി​ലൂ​ടെ​യാ​ണ്.

മേ​ള​ത്തി​ന് അ​തി​ന്‍റേ​താ​യ രൂ​പ​രേ​ഖ​യു​ണ്ട്. പ്ര​മാ​ണി അ​തി​ന്‍റെ കാ​ല​ഗ​തി നി​ല​നി​ര്‍ത്തു​ന്നു. മേ​ളം സം​ഘ​താ​ള​മാ​ണ്. പൊ​തു​വാ​യ ചി​ട്ട​യി​ലൂ​ടെ​യാ​ണു രം​ഗം കൊ​ഴു​പ്പി​ക്കു​ന്ന​ത്.

 

കെ​ങ്കേ​മ​മാ​ക്ക​ണം, മ​നോ​ധ​ർ​മം അ​നു​സ​രി​ച്ച്: കോ​ങ്ങാ​ട് മ​ധു

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ഞ്ച​വാ​ദ്യ​ത്തി​നു പ്ര​മാ​ണി​യാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു. കൂ​ടു​ത​ൽ ആ​ക​ര്‍ഷ​ണീ​യ​മാ​ക്കാ​നാ​ണ് എ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത്. പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഭം​ഗി​യോ​ടെ​യും ചി​ട്ട​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കും. വി​ശ്വ​പ്ര​സി​ദ്ധ​മാ​യ വേ​ദി​യി​ലെ​ത്തു​മ്പോ​ള്‍ എ​ല്ലാ ക​ലാ​കാ​ര​ന്മാ​രി​ലും ഒ​രു പ​രി​ഭ്ര​മം കാ​ണും. ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​രു​ന്ന മേ​ള​ക്കാ​ര്‍ പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്; ഒ​രി​ക്ക​ലെ​ങ്കി​ലും മ​ഠ​ത്തി​ല്‍വ​ര​വി​ല്‍ ക​ലാ​കാ​ര​നാ​യി ഉ​ള്‍പ്പെ​ട​ണ​മെ​ന്ന്.

മ​ഠ​ത്തി​ല്‍വ​ര​വി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും പ​രി​ഭ്ര​മ​വും ഉ​ള്‍ക്കൊ​ണ്ട് ന​ല്ല രീ​തി​യി​ല്‍ കൊ​ട്ടു​ക​യെ​ന്ന​താ​ണ് ഏ​ക ല​ക്ഷ്യം. മ​നോ​ധ​ർ​മ​മ​നു​സ​രി​ച്ച് കെ​ങ്കേ​മ​മാ​ക്കു​ക. കൂ​ടെ​യു​ള്ള​വ​രെ​ല്ലാം പ​രി​ച​യ സ​മ്പ​ന്ന​രാ​ണ്. അ​തു ത​ന്നെ​യാ​ണ് മ​ഠ​ത്തി​ല്‍ വ​ര​വി​ലെ​ന്ന വേ​ദി​യി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​ത്.

പ​രി​ഷ്ക​ര​ണം:

പ്ര​ത്യേ​കി​ച്ചു പ​രി​ഷ്ക​ര​ണ​ങ്ങ​ളൊ​ന്നും വ​രു​ത്താ​നി​ല്ല. പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ ഏ​റ്റ​വും സൂ​പ്പ​റാ​യി​ട്ടു​ള്ള​തു ത​ന്നെ​യാ​ണ് ഇ​ന്നു​ക​ളി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. നി​ല​വി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ക്ക് പ​രി​ഷ്ക​ര​ണം വ​രു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ള​ല്ലാ​തെ, മ​റ്റൊ​ന്നും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. അ​മി​ത​മാ​യ പ​രി​ഷ്ക​ര​ണം മൂ​ല്യം ന​ഷ്ട​പ്പെ​ടു​ത്തും. ആ​സ്വാ​ദ​ക​രു​ടെ അ​ഭി​പ്രാ​യം ഉ​ള്‍ക്കൊ​ള്ളി​ക്കാ​റു​ണ്ട്.