FLASH NEWS
Breaking News
എം വിൻസന്‍റ് എംഎൽഎയ്ക്ക് ജാമ്യമില്ല
Literature

ഓ​ട്ടൊ​ക്കാ​ര​ന്‍റെ എഴുത്തുലോകം

Sunday, May 7, 2017,13:09 IST By ടി.​എ​സ്. നൗ​ഫി​യ A A A

പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി കു​റ്റി​പ്പു​റം ടൗ​ണി​ൽ ഓ​ട്ടൊ ഓ​ടി​ക്കു​ന്ന ഒ​രു സാ​ധ​ര​ണ ഓ​ട്ടൊ​ക്കാ​ര​നാ​ണ് ഞാ​ൻ… ഞാ​നൊ​രു ക​ഥാ​കാ​ര​നോ സാ​ഹി​ത്യ​കാ​ര​നോ അ​ല്ല. ക​ഥ എ​ഴു​താ​നു​ള്ള ആ​ധി​കാ​രി​ക​മാ​യ ഒ​ര​റി​വും എ​നി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു ക​ഥാ​കൃ​ത്തു​ക്ക​ളേ​യോ സാ​ഹി​ത്യ​കാ​ര​ൻ​മാ​രെ​യോ അ​നു​ക​രി​ക്കാ​തെ എ​നി​ക്ക​റി​യു​ന്ന ഞാ​ൻ സം​സാ​രി​ക്കു​ന്ന എ​ന്‍റെ നാ​ട​ൻ ഭാ​ഷ​യി​ൽ എ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും ഭാ​വ​ന​ക​ളും ആ​ശ​യ​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തി ഒ​രു കു​ഞ്ഞു പു​സ്ത​കം പു​റ​ത്തി​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഞാ​നും എ​ന്‍റെ ഓ​ട്ടൊ കൂ​ട്ടം ച​ങ്കു​ക​ളും….

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​ങ്ങ​നെ​യൊ​രു ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് കാ​ണു​ന്ന​ത്.. കൈ​നി​റ​യെ ബി​രു​ദ​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളൊ​ന്നു​മി​ല്ലാ​തെ.. എ​ഴു​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​മൊ​ന്നു​മി​ല്ലാ​തെ അ​ക്ഷ​ര​ലോ​ക​ത്തി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്ന ഒ​രു ഓ​ട്ടൊ​റി​ക്ഷ ഡ്രൈ​വ​റു​ടെ എ​ഫ്ബി കു​റി​പ്പാ​ണി​ത്. പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​ടെ​യും ഓ​ട്ടൊ കൂ​ട്ടം സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റു ഓ​ട്ടൊ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​റ്റി​പ്പു​റ​ത്തു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യു​മൊ​ക്കെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ ​പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. കു​റ്റി​പ്പു​റം ടൗ​ണി​ലെ ഓ​ട്ടൊ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടൊ​റി​ക്ഷ ഡ്രൈ​വ​റാ​യ സി.​എം. മു​സ്ത​ഫ​യാ​ണ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​ട്ടോ​ക്കാ​ര​ന്‍ സി​എം എ​ന്ന പു​സ്ത​ക​ത്തി​നി​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.
കു​റ്റി​പ്പു​റം ടൗ​ണി​ല്‍ എ​ട്ട് വ​ര്‍ഷ​ത്തോ​ള​മാ​യി ഓ​ട്ടൊ ഡ്രൈ​വ​റാ​ണ് സി.​എം. മു​സ്ത​ഫ. ഓ​രോ ദി​വ​സ​വും വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് ഓ​ട്ടോ​യി​ല്‍ ക​യ​റു​ന്ന​ത്. ഇ​വ​രു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴും മ​റ്റു​മു​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ സ്ഥി​ര​മാ​യി ഫെ​യ്‌​സ്ബു​ക്കി​ല്‍ എ​ഴു​തു​മാ​യി​രു​ന്നു. സി.​എം. മു​സ്ത​ഫ കു​റ്റി​പ്പു​റം എ​ന്ന പേ​രി​ലാ​ണ് ഫെ​യ്‌​സ്ബു​ക്ക് അ​ക്കൗ​ണ്ട്. ഇ​തു​വാ​യി​ച്ച് സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ച്ചു. അ​നു​ഭ​വ​ങ്ങ​ള്‍ പു​സ്ത​ക​മാ​ക്കാ​ന്‍ പ​ല​രും നി​ര്‍ബ​ന്ധി​ച്ചു. എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ട്ടോ​ക്കാ​ര​ന്‍ സി​എം എ​ന്ന പേ​രി​ല്‍ അ​നു​ഭ​വ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക​മാ​ക്കി. കോ​ട്ട​ക്ക​ലി​ലെ ചി​ത്ര​ര​ശ്മി ബു​ക്ക്‌​സാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 20 അ​ധ്യാ​യ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ ആ​റെ​ണ്ണം റോ​ഡ് സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച ലേ​ഖ​ന​ങ്ങ​ളാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് എ​ഴു​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മ​ല​യാ​ളം സെ​ക്ക​ന്‍ഡി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. അ​ന്നു മു​ത​ലേ ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​താ​ന്‍ ഒ​രു താ​ത്പ​ര്യം തോ​ന്നി​യി​രു​ന്നു. വ​ലി​യ വാ​യ​നാ​ശീ​ല​മൊ​ന്നു​മി​ല്ല. ദി​വ​സ​വും ര​ണ്ടും മൂ​ന്നും പ​ത്ര​ങ്ങ​ള്‍ വാ​യി​ക്കും- മു​സ്ത​ഫ പ​റ​യു​ന്നു.
ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠ​നം നി​ര്‍ത്തി ജീ​വി​ത യ​ഥാ​ര്‍ഥ്യ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ വ്യ​ക്തി​യാ​ണ് മു​സ്ത​ഫ. പ​ഠ​ന​ത്തെ​ക്കാ​ളേ​റെ എ​നി​ക്കി​ഷ്ടം ക്രി​ക്ക​റ്റാ​യി​രു​ന്നു. ഇ​ന്നും ക്രി​ക്ക​റ്റ് ല​ഹ​രി​യാ​ണ്.. ക്രി​ക്ക​റ്റി​ന് പി​ന്നാ​ലെ സ​ഞ്ച​രി​ച്ചാ​ണ് പ​ഠ​ന​ത്തി​ന് മ​ടി​യൊ​ക്കെ തോ​ന്നു​ന്ന​ത്. പ​ഠി​ക്കാ​ൻ അ​ത്ര വ​ലി​യ മി​ടു​ക്ക​നൊ​ന്നു​മാ​യി​രു​ന്നി​ല്ല.. എ​ന്നാ​ൽ മ​ല​യാ​ള​ത്തി​നോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടാ​കും അ​ന്നും ചി​ല​തൊ​ക്കെ നോ​ട്ട്ബു​ക്കി​ൽ എ​ഴു​തി​യി​ട്ടി​ട്ടു​ണ്ട്. സ്കൂ​ളി​ലൊ​ക്കെ വി​നോ​ദ​യാ​ത്ര​യെ​ക്കു​റി​ച്ചൊ​ക്കെ കു​റി​പ്പു​ക​ളൊ​ക്കെ എ​ഴു​തു​മ്പോ​ൾ ടീ​ച്ച​ർ​മാ​രൊ​ക്കെ ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ അ​ന്നൊ​ന്നും എ​ഴു​തു​മെ​ന്നോ എ​ഴു​തു​ന്ന​തൊ​ക്കെ​യും പു​സ്ത​ക​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നോ സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. ഏ​താ​ണ്ട് ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഫെ​യ്സ്ബു​ക്കി​ൽ എ​ഴു​തി​യി​ട്ട​തൊ​ക്കെ​യാ​ണ് പു​സ്ത​ക​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​യ്സ്ബു​ക്കി​ലെ പോ​സ്റ്റു​ക​ൾ ക​ണ്ട് പ​ല​രും ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. നാ​ട്ടി​ലെ ചി​ല മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രും ഓ​ട്ടൊ​സു​ഹൃ​ത്തു​ക്ക​ളും വ​ളാ​ഞ്ചേ​രി​യി​ലെ പ്രാ​ദേ​ശി​ക​ചാ​ന​ലു​കാ​രു​മൊ​ക്കെ ഏ​റെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ന​ല്ല​വ​രാ​യ സു​ഹൃ​ത്തു​ക്കു​ള​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് ഓ​ട്ടോ​ക്കാ​ര​ൻ സി​എം എ​ന്ന പു​സ്ത​കം ഇ​റ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും മു​സ്ത​ഫ പ​റ​യു​ന്നു.

നാ​ട്ടു​കാ​രു​ടെ സ്വ​ന്തം ഓ​ട്ടൊ​ക്കാ​ര​ൻ

മ​ഴ​ജാ​ല​ക​ത്തി​ലൂ​ടെ നോ​ക്കു​മ്പോ​ള്‍ പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലും ഒ​രു മ​രം പെ​യ്യു​ന്ന​തു കാ​ണും. ആ ​പെ​യ്യു​ന്ന മ​ര​ത്തി​ല്‍ നി​ന്ന് ഒ​രു പ​ഴം താ​ഴേ​ക്ക് വീ​ണ് അ​തി​ന്‍റെ വി​ത്തു​ക​ള്‍ കാ​ക്ക​ക​ള്‍ കൊ​ത്തി​പെ​റു​ക്കി പ​ല​യി​ട​ത്ത് ഇ​ട​ട്ടെ. പി​ന്നീ​ട് ഇ​ടി​വെ​ട്ടി മു​ള​പൊ​ട്ടി ഇ​ല​നീ​ട്ടി വെ​യി​ല്‍മോ​ന്തി സ​ത​ശാ​കി​യാ​യ ആ ​വി​ത്തി​ല്‍ നി​ന്ന് ഒ​രു വൃ​ക്ഷ​മു​ണ്ടാ​യി. ആ ​വൃ​ക്ഷ​ത്തി​ല്‍ ഒ​രു വി​ത്താ​കാ​ന്‍ മു​സ്ത​ഫ​യ്ക്ക് ക​ഴി​ഞ്ഞാ​ല്‍ അ​തു ത​ന്നെ​യാ​ണ് ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ ഇ​ബാ​ദ​ത്താ​യി മു​സ്ത​ഫ ക​രു​തേ​ണ്ട​ത്…. മു​സ്ത​ഫ​യു​ടെ ഓ​ട്ടോ​ക്കാ​ര​ന്‍ cm എ​ന്ന പു​സ്ത​ക​ത്തി​ന് ആ​മു​ഖ​മാ​യി ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ ജി.​എ​സ്. പ്ര​ദീ​പ് കു​റി​ച്ച വ​രി​ക​ളാ​ണി​ത്. എ​ന്നാ​ൽ പ്ര​ദീ​പ് മാ​ത്ര​മ​ല്ല മു​സ്ത​ഫ​യു​ടെ എ​ഴു​ത്തി​നെ പു​ക​ഴ്ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​സ്ത​കം വാ​ങ്ങാ​നെ​ത്തി​യൊ​രാ​ളെ​ക്കു​റി​ച്ച് മു​സ്ത​ഫ ത​ന്നെ എ​ഫ്ബി​യി​ൽ കു​റി​ച്ചി​ട്ടി​രു​ന്നു. സ​ചി​ത്ര​മാ​യി​രു​ന്നു ഈ ​ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്. പോ​ക്ക​റ്റി​ൽ കി​ട​ന്ന ഫോ​ണി​ന്‍റെ നി​ല​വി​ളി കേ​ട്ടാ​ണ് ഞ​മ്മ​ള് ഫോ​ണെ​ടു​ത്ത​ത്… മ​റു​വ​ശ​ത്ത് ഹ​ലോ ന​മ​സ്കാ​രം മു​സ്ത​ഫ അ​ല്ലേ… ഞാ​ൻ ടി.​പി. സു​രേ​ഷ്.. നി​ന്‍റെ ഒ​രു പു​സ്ത​കം വേ​ണ​മാ​യി​രു​ന്നു…. ഏ​റെ വൈ​കി​യി​ല്ല അ​ദ്ദേ​ഹം അ​രി​കി​ലെ​ത്തി. സാ​റും സാ​റി​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ജോ​ലി​സം​ബ​ന്ധ​മാ​യ എ​ന്തോ ആ​വ​ശ്യ​ത്തി​നാ​യി കു​റ്റി​പ്പു​റ​ത്ത് വ​ന്ന​താ​യി​രു​ന്നു. തി​രി​ച്ചു പോ​കു​മ്പോ​ൾ ഞ​മ്മ​ള് എ​ഴു​തി​യ പു​സ്ത​ക​വും വാ​ങ്ങി​യാ​ണ് സാ​റു​മാ​ർ മ​ട​ങ്ങി​യ​ത്!.. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​റാ​യ സു​രേ​ഷി​നെ പോ​ലെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മു​സ്ത​ഫ​യു​ടെ പു​സ്ത​കം തേ​ടി​യെ​ത്തു​ന്ന​ത്.
കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും വി​വി​ധ ജോ​ലി​ക​ളു​മാ​യി സ​ഞ്ച​രി​ച്ചു. ബേ​ക്ക​റി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും എ​ന്തി​ന് ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ വ​രെ ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നു പ​റ​യു​ന്നു മു​സ്ത​ഫ. ഇ​തി​നെ​ല്ലാം ശേ​ഷ​മാ​ണ് ഓ​ട്ടൊ ഡ്രൈ​വ​റാ​യ​ത്. കു​റ്റി​പ്പു​റം ന​ഗ​ര​ത്തി​ല്‍ ഏ​തു സ​മ​യ​ത്തും എ​ന്തു സ​ഹാ​യ​ത്തി​നും മു​സ്ത​ഫ​യു​ടെ ഓ​ട്ടൊ​യു​ണ്ടാ​കും. ഹോ​ട്ട​ലി​ലെ​യും ക്വാ​റി​യി​ലെ​യും ജോ​ലി അ​വ​സാ​നി​പ്പി​ച്ച് ഓ​ട്ടൊ ഓ​ടി​ക്കാ​നി​റ​ങ്ങാ​ന്‍ ത​ന്നെ കാ​ര​ണം സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ന​ല്ല​ത് ഓ​ട്ടൊ ഡ്രൈ​വ​റു​ടെ ജോ​ലി​യാ​ണ്. സ​മൂ​ഹ​വു​മാ​യി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധ​പ്പെ​ട്ടാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും ജീ​വി​തം. വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ളെ​യാ​ണ് ഒ​രോ ദി​വ​സ​വും പ​രി​ച​യ​പ്പെ​ടു​ക. വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ​ല​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കും. ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ള്‍ ഇ​വ​ര്‍ക്കു വേ​ണ്ടി ചെ​യ്യു​ക. കു​റെ പ​ണം സ​മ്പാ​ദി​ച്ച് അ​ടി​ച്ചു പൊ​ളി​ച്ച് ജീ​വി​ക്ക​ണ​മെ​ന്നൊ​ന്നും ആ​ഗ്ര​ഹ​മി​ല്ല, നാ​ടി​നും നാ​ട്ടു​കാ​ര്‍ക്കും ഉ​പ​കാ​ര​മാ​കു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മു​സ്ത​ഫ.

കു​റ്റി​പ്പു​റ​ത്തെ ഓ​ട്ടൊ​ക്കൂ​ട്ടം
കു​റ്റി​പ്പു​റം ടൗ​ണി​ലെ ഓ​ട്ടൊ​ഡ്രൈ​വ​ര്‍മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഓ​ട്ടൊ​ക്കൂ​ട്ടം. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഓ​ട്ടൊ​ക്കൂ​ട്ട​ത്തി​ലൂ​ടെ ഞ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പ​റ​യു​ന്നു മു​സ്ത​ഫ. ര​ക്ത​ദാ​നം, ചി​കി​ത്സ സ​ഹാ​യം, പ്ര​കൃ​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ നി​ര്‍മാ​ജ​നം, കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി ഒ​രു​പാ​ടു​കാ​ര്യ​ങ്ങ​ള്‍ ഓ​ട്ടൊ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ്റി​പ്പു​റ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തു​ന്നു. ഗൃ​ഹ​നാ​ഥ​ന്‍ അ​പ​ക​ടം പ​റ്റി കി​ട​പ്പി​ലാ​യാ​ല്‍ കു​ടും​ബ​ത്തി​ന് അ​രി​യും സാ​ധ​ന​ങ്ങ​ളു​മെ​ല്ലാം വാ​ങ്ങി ന​ല്‍കും, റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രു​ക്ക് പ​റ്റി​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും… തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഓ​ട്ടൊ​ക്കൂ​ട്ടം എ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഗ​ള്‍ഫി​ലും നാ​ട്ടി​ലു​മു​ള്ള സ​ന്മ​ന​സു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ല​ഭി​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു മു​സ്ത​ഫ.

പി​ന്തു​ണ​യോ​ടെ കു​ടും​ബം
കു​റ്റി​പ്പു​റ​ത്ത് മൊ​യ്തീ​ന്‍-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​സ്ത​ഫ. ഖ​ദീ​ജ​യാ​ണ് ഭാ​ര്യ. ഉ​മ്മ​യും ഭാ​ര്യ​യും അ​നു​ജ​ന്‍റെ ഭാ​ര്യ​യു​മൊ​ക്കെ എ​ഴു​ത്തി​നെ തു​ട​ക്കം മു​ത​ൽ പി​ന്തു​ണ​ച്ചി​രു​ന്നു. മൂ​ന്നു അ​നു​ജ​ൻ​മാ​രാ​ണ്. അ​ബ്ദു​ൽ സ​ലാം, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ബ്ദു​ൽ നി​സാ​ർ… ഇ​വ​രും ബാ​പ്പ​യു​മൊ​ക്കെ ആ​ദ്യ​മൊ​ന്നും വ​ലി​യ പി​ന്തു​ണ​യൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​സ്ത​പ്ര​കാ​ശ​ന​ച​ട​ങ്ങി​ന് ഇ​വ​രാ​ണ് നേ​തൃ​ത്വം കൊ​ടു​ത്ത​ത്തെ​ന്നു മു​സ്ത​ഫ പ​റ​യു​ന്നു. പു​തി​യ പു​സ്ത​ക​മൊ​ന്നും എ​ഴു​തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ല.. ഫെ​യ്സ്ബു​ക്കി​ലെ എ​ഴു​ത്തു​ക​ൾ ഇ​ന്നു​മു​ണ്ട്.. എ​ല്ലാം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു… ഒ​രു​പ​ക്ഷേ ഇ​നി​യും അ​ങ്ങ​നെ​യാ​കു​മെ​ന്നും മു​സ്ത​ഫ.