FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
Editorial

ആ​കാ​ശ​ത്തെ സൗ​ഹൃ​ദ​പ്പ​ക്ഷി

Monday, May 8, 2017,9:09 IST By മെട്രൊ വാർത്ത A A A

ബ​ഹി​രാ​കാ​ശ ന​യ​ത​ന്ത്ര​ത്തി​ലും ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ രം​ഗ​ത്തും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ​ലി​യൊ​രു നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​യ​പ​ദ്ധ​തി​യാ​യ സൗ​ത്ത് ഏ​ഷ്യ​ൻ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​യോ​ട് അ​യ​ൽ രാ​ജ്യ​ങ്ങ​ൾ ന​ന്ദി​പ​റ​യു​ന്നു, പ്ര​ശം​സി​ക്കു​ന്നു. പ​ദ്ധ​തി​യി​ൽ നി​ന്നു പി​ൻ​മാ​റി​യ പാ​ക്കി​സ്ഥാ​ൻ മ​റ്റൊ​രു ശ്ര​മ​ത്തി​ൽ കൂ​ടി അ​ങ്ങ​നെ ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു.
വെ​ള്ളി​യാ​ഴ്ച ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് വി​ക്ഷേ​പി​ച്ച സൗ​ത്ത് ഏ​ഷ്യ​ൻ ഉ​പ​ഗ്ര​ഹം (ജി ​സാ​റ്റ് 9) ഇ​പ്പോ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ്. ഈ ​വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ സേ​വ​നം ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം 12 വ​ർ​ഷ​ത്തോ​ളം ല​ഭ്യ​മാ​വും. മൊ​ത്തം 450 കോ​ടി രൂ​പ ചെ​ല​വു ക​ണ​ക്കാ​ക്കി, ഇ​ന്ത്യ നി​ർ​മി​ച്ചു വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹം സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം ന​മ്മു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്ക്. ഇ​ങ്ങ​നെ​യൊ​രു മേ​ഖ​ലാ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് ബ​ഹി​രാ​കാ​ശ ച​രി​ത്ര​ത്തി​ൽ ഇ​തി​നു​മു​ൻ​പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യു​ടെ വി​ശാ​ല ഹൃ​ദ​യ​മാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​ത്. ഈ ​ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച ഐ​എ​സ്ആ​ർ​ഒ​യ്ക്കും ശാ​സ്ത്ര​ജ്ഞ​ർ​ക്കും അ​തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ സ​ർ​ക്കാ​രി​നും തീ​ർ​ച്ച​യാ​യും അ​ഭി​മാ​നി​ക്കാം.
ഇ​ന്ത്യ​യെ കൂ​ടാ​തെ ശ്രീ​ല​ങ്ക, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കും വാ​ർ​ത്താ​വി​നി​മ​യ രം​ഗ​ത്ത് ഇ​തി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​കാ​ശ​ത്തെ ഈ ​സൗ​ഹൃ​ദ​പ്പ​ക്ഷി​യു​ടെ സേ​വ​നം വേ​ണ്ട​വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ സ​മ്മാ​നം വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റും. ഭൂ​ക​മ്പം, കൊ​ടു​ങ്കാ​റ്റ്, വെ​ള്ള​പ്പൊ​ക്കം, സു​നാ​മി തു​ട​ങ്ങി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​യാ​നും വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​ഉ​പ​ഗ്ര​ഹം. വി​ദ്യാ​ഭ്യാ​സം, ടെ​ലി മെ​ഡി​സി​ൻ, ടി​വി സം​പ്രേ​ഷ​ണം, വാ​ർ​ത്താ​വി​നി​മ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഉ​പ​കാ​ര​പ്പെ​ടും. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഹോ​ട്ട്‌​ലൈ​ൻ ബ​ന്ധ​ത്തി​ലും സ​ഹാ​യ​ക​മാ​വും. എ​ന്നാ​ൽ, ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​യോ​ജ​നം പ​ര​മാ​വ​ധി എ​ല്ലാ രാ​ജ്യ​ങ്ങ​ളും ചൂ​ഷ​ണം ചെ​യ്യ​ണ​മെ​ങ്കി​ൽ കൂ​ട്ടാ​യും വേ​റി​ട്ടും കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ വ​ർ​ഷം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. ഇ​ക്കാ​ര്യ​ത്തി​ൽ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ താ​ത്പ​ര്യം കാ​ണി​ക്കു​മ്പോ​ഴേ ഇ​ന്ത്യ​യു​ടെ സ​മ്മാ​നം അ​തി​ന്‍റെ പ​ര​മാ​വ​ധി മൂ​ല്യ​ത്തി​ലെ​ത്തൂ. അ​തു സം​ഭ​വി​ക്കു​മെ​ന്നു ത​ന്നെ ക​രു​തു​ക. സ​മ്മാ​നം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് അ​തു ല​ഭി​ക്കു​ന്ന​വ​രാ​ണ​ല്ലോ.
യു​ദ്ധ​ങ്ങ​ൾ ത​ക​ർ​ത്ത അ​ഫ്ഗാ​നി​സ്ഥാ​ൻ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സൗ​ത്ത് ഏ​ഷ്യ​ൻ ഉ​പ​ഗ്ര​ഹ​ത്തെ കാ​ണു​ന്ന​തെ​ന്ന് അ​വ​രു​ടെ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്നു വ്യ​ക്ത​മാ​ണ്. പാ​വ​ങ്ങ​ളും അ​ധഃ​സ്ഥി​ത​രും അ​ട​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്ന സ​ഹ​ക​ര​ണ​മാ​ണ് ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. ഭൂ​മി​യി​ൽ സ​ഹ​ക​ര​ണം അ​സാ​ധ്യ​മാ​യാ​ലും ആ​കാ​ശ​ത്തു സ​ഹ​ക​രി​ക്കാം എ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു അ​ദ്ദേ​ഹം. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ക്ക് ഹ​സീ​ന, ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​റി​ങ് ടോ​ഗ്ബെ, മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യ​മീ​ൻ അ​ബ്ദു​ൾ ഗ​യൂം ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന തു​ട​ങ്ങി​യ​വ​ർ അ​യ​ൽ രാ​ജ്യ​ങ്ങ​ളോ​ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ പ്ര​ശം​സി​ക്കു​ന്നു​ണ്ട്.
ടെ​ലി മെ​ഡി​സി​നി​ൽ ഇ​ന്ത്യ​യു​ടെ ഇ​ൻ​സാ​റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട് നേ​പ്പാ​ൾ. കാ​ഠ്മ​ണ്ഡു​വി​ലെ ആ​ശു​പ​ത്രി​ക​ൾ മെ​ഡി​ക്ക​ൽ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ​ക്കാ​യി ന്യൂ​ഡ​ൽ​ഹി​യി​ലെ​യും ച​ണ്ഡി​ഗ​ഡി​ലെ​യു​മെ​ല്ലാം ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പു​തി​യ ഉ​പ​ഗ്ര​ഹം ഈ ​സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വി​ശാ​ല​മാ​ക്കു​ക ത​ന്നെ ചെ​യ്യും. നേ​പ്പാ​ളി​ന്‍റെ പ​ർ​വ​ത പ്ര​ദേ​ശ​ത്ത് ആ​ശ​യ​വി​നി​മ​യ​ത്തി​ന് വ​ള​രെ​യേ​റെ സ​ഹാ​യ​ക​മാ​വും പു​തി​യ ഉ​പ​ഗ്ര​ഹ​മെ​ന്ന് അ​വ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ ക​മാ​ൽ ദ​ഹ​ൽ ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു പ​റ​യു​ന്നു​ണ്ട്.
മേ​ഖ​ല​യി​ൽ സ്വാ​ധീ​നം വ​ള​ർ​ത്താ​ൻ ചൈ​ന സ​ജീ​വ​മാ​യി രം​ഗ​ത്തു വ​രി​ക​യും പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധ​ങ്ങ​ൾ മോ​ശ​മാ​യി നി​ൽ​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ എ​ത്ര​യോ മി​ക​ച്ച​താ​ണ് ഈ ​ബ​ഹി​രാ​കാ​ശ ന​യ​ത​ന്ത്രം. മോ​ദി​യു​ടെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​പോ​ലെ പൊ​തു​ന​ന്മ​യ്ക്കും മി​ക​ച്ച സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ​ക്കു​മാ​യി ഒ​രു​മി​ച്ചു നി​ൽ​ക്കു​ക. സ​ബ്കാ സാ​ത്ത്, സ​ബ് കാ ​വി​കാ​സ്. ഈ ​ഉ​പ​ഗ്ര​ഹം തു​ട​ക്കം കു​റി​ക്കു​ന്ന പു​തി​യ കാ​ല​ഘ​ട്ടം പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ​ത്തി​ൽ പു​ത്ത​ൻ അ​ധ്യാ​യ​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടാ​കും എ​ന്നു പ്ര​ത്യാ​ശി​ക്കു​ക.