FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Art-culture

ജസ്റ്റിന്‍ ബീബറിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

Wednesday, May 10, 2017,16:03 IST By സ്വന്തം ലേഖകൻ A A A

മുംബൈ: പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും.
സംഗീത നിരൂപകനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അഞ്ച് ദിവസം നീളുന്ന ഇന്ത്യാസന്ദര്‍ശനത്തിന് കേട്ടാല്‍ ഞെട്ടുന്ന നിബന്ധനങ്ങളാണ് ബീബര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ബീബര്‍ മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ ഇതാണ്…

1- 120 അംഗ പരിവാരത്തിന്് യാത്ര ചെയ്യാന്‍ 10 ആഡംബര കാര്‍, രണ്ട് വോള്‍വോ ബസ്.

2- തന്റെ സ്വകാര്യ യാത്രയ്ക്കായി റോള്‍സ് റോയ്സ് കാര്‍

3- സ്റ്റേജിനു പുറത്തുള്ള വിനോദത്തിനായി സ്നൂക്കര്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ കളികള്‍ക്കായുള്ള പിങ്പോങ് ടേബ്ള്‍

4 -വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, മസാജ് ടേബ്ള്‍, വാര്‍ഡ്രോബ്

5- ഇന്ത്യയ്ക്കകത്ത് സഞ്ചരിക്കാന്‍ പ്രൈവറ്റ് ജെറ്റ്

6 – സംഗീത പരിപാടി അവതരിപ്പിക്കുന്ന ദിവസം സ്റ്റേഡിയത്തിലെത്താന്‍ ഹെലികോപ്ടര്‍

7- ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മൂന്ന് നില മുഴുവന്‍ തനിക്കും പരിവാരത്തിനും മാത്രം.

8 – 1000 ചതുരശ്ര അടി സ്യൂട്ട്, 100 ഹാങറുകള്‍, മുറി ഫ്രഷ് ചെയ്യാനുള്ള വാനില ഫ്രഷ്നേഴ്സുകള്‍ തുടങ്ങിയവ