FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

കൊച്ചി മെട്രൊയുടെ സര്‍വിസ് ട്രയല്‍ ആരംഭിച്ചു

Wednesday, May 10, 2017,10:31 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: കൊച്ചി മെട്രൊയുടെ സര്‍വിസ് ട്രയല്‍ ആരംഭിച്ചു. രാവിലെയോടെ തന്നെ പൂര്‍ണസജ്ജമായ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. രാവിലെ ആറിന് ആലുവയില്‍ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നാല് ട്രെയ്‌നുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി 9.30ന് സര്‍വിസ് അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര റെയ്ല്‍ സുരക്ഷാ കമ്മീഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് സര്‍വിസ് ട്രയല്‍ ഓട്ടം നടക്കുന്നത്.

സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റുന്നില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും.
അനൗണ്‍സ്മെന്റ് കൂടാതെ ട്രെയ്‌നിനകത്തുള്ള ഡിസ്പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.
കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രൊയ്ക്ക് കേന്ദ്ര മെട്രൊ റെയ്ല്‍ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചത്.