FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Business

എം ​​ഫോ​​ണ്‍ കേ​​ര​​ള​​ മാ​​ര്‍ക്ക​​റ്റി​​ലും

Wednesday, May 10, 2017,12:07 IST By സ്വന്തം ലേഖകൻ A A A

കൊ​​ച്ചി: മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​ഭി​​മാ​​ന​​മാ​​യി രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട എം​​ഫോ​​ണ്‍ സ്മാ​​ര്‍ട്ട്ഫോ​​ണു​​ക​​ള്‍ കേ​​ര​​ള​​ത്തി​​ലു​​മെ​​ത്തി. ദു​​ബാ​​യ് ഉ​​ള്‍പ്പ​​ടെ​​യു​​ള്ള അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളി​​ല്‍ റെ​​ക്കോ​​ര്‍ഡ് വി​​ല്പ​​ന കാ​​ഴ്ച​​വെ​​ച്ച​​തി​​ന് ശേ​​ഷ​​മാ​​ണ് എം​​ഫോ​​ണ്‍ ഇ​​ന്ത്യ​​ന്‍ റീ​​ട്ടെ​യ്‌​ൽ വി​​പ​​ണ​​യി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
കൊ​​റി​​യ​​ന്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ പി​​ന്‍ബ​​ല​​ത്തി​​ല്‍ മി​​ക​​ച്ച രൂ​​പ​​ക​​ല്‍പ്പ​​ന​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട എം​​ഫോ​​ണ്‍ ഓ​​ണ്‍ലൈ​ൻ വി​​പ​​ണി​​യി​​ല്‍ വ​​ന്‍ സ്വീ​​കാ​​ര്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. മൊ​​ബൈ​​ല്‍ ഫോ​​ണ്‍ വി​​പ​​ണി​​യി​​ല്‍ പു​​തു ത​​രം​​ഗ​​മാ​​യ (എം​​ഫോ​​ണ്‍) നി​​ല​​വി​​ലെ ക​​മ്പ​​നി​​ക​​ള്‍ക്ക് ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ര്‍ത്തു​​ന്നു​​ണ്ട്. സാം​​സ​​ങ് ഗാ​​ല​​ക്സി എ​​സ് 7 , ഐ​​ഫോ​​ണ്‍ 7 എ​​ന്നീ മോ​​ഡ​​ലു​​ക​​ളേ​​ക്കാ​​ളും സ​​വി​​ശേ​​ഷ​​ത​​ക​​ളു​​മാ​​യി​​യാ​​ണ് എം​​ഫോ​​ണ്‍ 8 ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ എ​​ത്തു​​ന്ന​​ത്.
ഏ​​റ്റ​​വും മി​​ക​​ച്ച സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ല​​യി​​ല്‍ ഉ​​പ​​യോ​​ക്താ​​വി​​ന് എ​​ത്തി​​ക്കാ​​ന്‍ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​യ എം​​ഫോ​​ണ്‍ കൊ​​റി​​യ​​ന്‍ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ലാ​​ണ് ത​​യ്യാ​​റാ​​ക്കു​​ന്ന​​ത്. ആ​​മ​​സോ​​ണ്‍, ഫ്ലി​​പ്കാ​​ര്‍ട്ട്, സ്നാ​​പ്ഡീ​​ല്‍, പേ​​യ് ടി ​​എം, ഈ​​ബേ, റെ​​ഡി​​ഫ്ഫ് തു​​ട​​ങ്ങി​​യ ഓ​​ണ്‍ലൈ​ൻ സൈ​റ്റു​​ക​​ളോ​​ടൊ​​പ്പം ക​​മ്പ​​നി വെ​​ബ് സൈ​​റ്റി​​ലും ല​​ഭ്യ​​മാ​​ണ്.
കൊ​​റി​​യ​​യി​​ല്‍ റി​​സ​​ര്‍ച്ച് വി​​ഭാ​​ഗം പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​മ്പ​​നി​​യു​​ടെ ഫോ​​ണു​​ക​​ള്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത് ചൈ​​ന​​യി​​ലെ ക​​മ്പ​​നി​​യു​​ടെ പ്ലാ​​ന്‍റി​​ലാ​​ണ്. നി​​ര്‍മ്മി​​ക്കു​​ന്ന ഓ​​രോ എം​​ഫോ​​ണു​​ക​​ളും നൂ​​റി​​ല​​ധി​​കം പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്ക് ശേ​​ഷ​​മാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്തു​​ക. എം​​ഫോ​​ണ്‍ 8, എം​​ഫോ​​ണ്‍ 7 പ്ല​​സ്, എം​​ഫോ​​ണ്‍ 6, എ​​ന്നീ ആ​​ന്‍ഡ്രോ​​യി​​ഡ് സ്മാ​​ര്‍ട്ട്ഫോ​​ണു​​ക​​ളാ​​ണ് ഇ​​പ്പോ​​ള്‍ കേ​​ര​​ള വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​വു​​ക.
പി​​ന്നി​​ല്‍ 21 മെ​​ഗാ​​പി​​ക്സ​​ല്‍ പി​​ഡി​​എ​​എ​​ഫ് ക്യാ​​മ​​റ​​യോ​​ടെ​​യാ​​ണ് എം​​ഫോ​​ണ്‍ 8ന്‍റെ വ​​ര​​വ്. സെ​​ല്‍ഫി പ്രേ​​മി​​ക​​ള്‍ക്കാ​​യി എം​​ഫോ​​ണ്‍ പു​​റ​​ത്തി​​റ​​ക്കു​​ന്ന മോ​​ഡ​​ലാ​​ണ് എം​​ഫോ​​ണ്‍ 7 പ്ല​​സ്. ഗോ​​ള്‍ഡ്, റോ​​സ്, വൈ​​റ്റ്, ഗ്രേ ​​എ​​ന്നീ നി​​റ​​ങ്ങ​​ളി​​ല്‍ വി​​പ​​ണി​​യി​​ല്‍ എ​​ത്തു​​ന്ന എം​​ഫോ​​ണ്‍ 6ന് ​​ഇ​​തി​​നോ​​ട​​കം ത​​ന്നെ മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ഓ​​ണ്‍ലൈ​​നി​​ല്‍ ല​​ഭി​​ക്കു​​ന്ന​​ത്.
ഇ​​ന്‍ഫ്രാ​​റെ​​ഡ് ബ്ളാ​​സ്റ്റ​​ര്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യെ​​ത്തി​​യി​​രി​​ക്കു​​ന്ന ഈ ​​സ്മാ​​ര്‍ട്ട്ഫോ​​ണി​​നെ ആ​​പ്പി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു യൂ​​ണി​​വേ​​ഴ്സ​​ല്‍ റി​​മോ​​ട്ട് ആ​​യും ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യും. സ്മാ​​ര്‍ട്ട്ഫോ​​ണി​​ന് പു​​റ​​മേ സ്മാ​​ര്‍ട്ട് വാ​​ച്ച്, പ​​വ​​ര്‍ ബാ​​ങ്ക്, ബ്ലൂ ​​ടൂ​​ത്ത് ഹെ​​ഡ്സെ​​റ്റ്, വ​​യ​​ര്‍ലെ​സ്ചാ​​ര്‍ജ്ജ​​ര്‍, ടാ​​ബ്ലെ​​റ്റ് തു​​ട​​ങ്ങി​​വ​​യും ​ക​​മ്പ​​നി പു​​റ​​ത്തി​​റ​​ക്കു​​ന്നു​​ണ്ട്. പൂ​​ര്‍ണ​​മാ​​യി 24 ക്യാ​​ര​​റ്റ് സ്വ​​ര്‍ണ പ്ലേ​​റ്റിം​​ഗോ​​ട് കൂ​​ടി​​യ പ​​വ​​ര്‍ ബാ​​ങ്കു​​ക​​ള്‍, ഗോ​​ള്‍ഡ് ഫീ​​ച്ച​​ര്‍ ഫോ​​ണു​​ക​​ള്‍ എ​​ന്നി​​വ വൈ​​കാ​​തെ ത​​ന്നെ വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​കും.