FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Articles

ക​ല്യാ​ണ​വീ​ട്ടി​ലെ camera woman

Friday, May 12, 2017,10:15 IST By ടി.​എ​സ്. നൗ​ഫി​യ A A A

പൊ​ന്നും പ​ട്ടു​മൊ​ക്കെ അ​ണി​ഞ്ഞ്, പൂ​വും ചൂ​ടി​യെ​ത്തു​ന്ന പ​തു​ക്ക​പ്പെ​ണ്ണ്.. അ​വ​ൾ​ക്ക് ചു​റ്റും ഇ​ളം​നി​റ​ത്തി​ലു​ള്ള കു​ഞ്ഞു​ടു​പ്പും ഗൗ​ണു​മൊ​ക്കെ ധ​രി​ച്ച് നി​ൽ​ക്കു​ന്ന ബ്രൈ​ഡ​ൽ ഗേ​ൾ​സ്.. ഇ​ങ്ങ​നെ​യൊ​രു ക​ല്യാ​ണ​കാ​ഴ്ച​യ്ക്കി​ട​യി​ൽ ക്യാ​മ​റ​യു​മാ​യി ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും… ആ​രാ​യാ​ലും ഒ​ന്നും അ​മ്പ​ര​ക്കും… വി​സ്മ​യ​ത്തോ​ടെ വീ​ണ്ടും വീ​ണ്ടും ക​ല്യാ​ണ​വീ​ട്ടി​ലെ ആ ​ക്യാ​മ​റ​വു​മ​ണി​നെ നോ​ക്കും.. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ട​നും എം​എ​ൽ​എ​യു​മൊ​ക്കെ​യാ​യ മു​കേ​ഷും ഇ​ങ്ങ​നെ നോ​ക്കി​യി​ട്ടു​ണ്ട്. അ​വി​ചാ​രി​ത​മാ​യി ക​ല്യാ​ണ​വീ​ട്ടി​ൽ ക​ണ്ട വ​നി​താ​ഫോ​ട്ടൊ​ഗ്ര​ഫ​റെ. ആ ​ക്യാ​മ​റ​വു​മ​ണി​ന്‍റെ പേ​രാ​ണ് അ​നി​ജ ജ​ല​ൻ.. നാ​ളു​ക​ൾ​ക്കി​പ്പു​റം ക​ല്യാ​ണ​ങ്ങ​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ഫോ​ട്ടൊ​ഗ്ര​ഫ​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ക​ല്യാ​ണ​ഫോ​ട്ടൊ​ഗ്ര​ഫ​റു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.
അ​ച്ഛ​ന്‍റെ മ​ക​ൾ
കൊ​ച്ചി​ക്കാ​രി​യാ​ണ് അ​നി​ജ. പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദം നേ​ടി അ​വി​ചാ​രി​ത​മാ​യാ​ണ് വെ​ഡി​ങ് ഫോ​ട്ടൊ​ഗ്ര​ഫി രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. ബി​രു​ദ​പ​ഠ​ന​ത്തി​നി​ട​യ്ക്കാ​ണ് ക്യാ​മ​റ​യോ​ട് ഇ​ഷ്ടം തോ​ന്നു​ന്ന​ത്. ഫോ​ട്ടൊ​യൊ​ക്കെ എ​ടു​ക്കു​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​തൊ​രു പ്രൊ​ഫ​ഷ​നാ​ക്കാ​ൻ തോ​ന്നി​യി​രു​ന്നി​ല്ല. മ​റ്റൊ​രു ഇ​ഷ്ടം മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ടാ​ണ്. കാ​യി​ക​മേ​ഖ​ല​യാ​യി​രു​ന്നു ഇ​ഷ്ടം.. ജൂ​ഡോ പ​ഠി​ച്ചി​ട്ടു​ണ്ട്.. ദേ​ശീ​യ​കാ​യി​ക​മേ​ള​യി​ലൊ​ക്കെ പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്. പ​ക്ഷേ ആ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു​പ​ക്ഷേ ഇ​താ​യി​രി​ക്കും എ​ന്‍റെ നി​യോ​ഗം.. അ​ല്ലെ​ങ്കി​ൽ എ​ന്‍റെ അ​ച്ഛ​ൻ ആ​ഗ്ര​ഹി​ച്ച വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഞാ​നി​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍റെ പേ​ര് ജ​ല​ന്ദ​ര​ൻ.. അ​ദ്ദേ​ഹം മ​രി​ച്ചി​ട്ട് കു​റ​ച്ചു​കാ​ല​മാ​യി. യാ​ത്ര​ക​ൾ പോ​കാ​നി​ഷ്ട​പ്പെ​ടു​ന്ന, ഫോ​ട്ടൊ​യെ​ടു​ക്കാ​നി​ഷ്ട​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു അ​ച്ഛ​ൻ. അ​ച്ഛ​നി​ൽ നി​ന്നാ​കും എ​നി​ക്കും ക്യാ​മ​റ​യോ​ട് ക​മ്പം തോ​ന്നു​ന്ന​തെ​ന്നു അ​നി​ജ.
പ​ക​ര​ക്കാ​രി​യാ​യു​ള്ള വ​ര​വ്
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വെ​ഡി​ങ് ആ​ൽ​ബം ഡി​സൈ​നി​ങ് മേ​ഖ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നൊ​പ്പം, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് വെ​ഡി​ങ് ഇ​വ​ന്‍റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ കു​റ​ച്ചു​കാ​ലം ഗ​ൾ​ഫി​ലും ജോ​ലി ചെ​യ്തു. അ​വി​ടെ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ലേ​ഡി ഫോ​ട്ടൊ​ഗ്ര​ഫ​ർ വ​രു​ന്ന​തി​നോ​ട് കൂ​ടു​ത​ൽ ഇ​ഷ്ട​മാ​യി​രു​ന്നു. വ​ലി​യൊ​രു എ​ക്സ്പീ​രി​യ​ൻ​സാ​യി​രു​ന്നു അ​ന്നാ​ളു​ക​ൾ. പ​ക്ഷേ ഏ​റെ​ക്കാ​ലം അ​വി​ടെ നി​ന്നി​ല്ല. നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​ന്നു. എ​ന്‍റെ​യൊ​രു സു​ഹൃ​ത്ത് എ​ന്നും പ​റ​യു​മാ​യി​രു​ന്നു അ​വ​ളു​ടെ ക​ല്യാ​ണ​ത്തി​ന് ഞാ​ൻ ഫോ​ട്ടൊ​യെ​ടു​ക്ക​ണ​മെ​ന്ന്. വെ​റും ത​മാ​ശ​യെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ക്ഷേ ക​ല്യാ​ണ​മാ​യ​പ്പോ​ൾ അ​വ​ൾ വി​ളി​ച്ചു. പ​ക്ഷേ എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സു​ഹൃ​ത്താ​ണ് ചി​ത്ര​മെ​ടു​ത്ത​ത്. എ​ന്നി​ട്ട് ഞാ​ൻ ഡി​സൈ​ൻ ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം ഗ​ൾ​ഫി​ൽ പോ​കു​ന്ന​തി​നൊ​ക്കെ മു​ൻ​പാ​യി​രു​ന്നു.
ഫോ​ട്ടൊ​ഗ്ര​ഫി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് മാ​ത്ര​മ​ല്ല വെ​ഡി​ങ് ഫോ​ട്ടൊ​ഗ്ര​ഫ​റാ​കു​ന്ന​തും അ​വി​ചാ​രി​ത​മാ​യി​രു​ന്നു. ഒ​രു ദി​വ​സം വെ​ഡി​ങ് ഫോ​ട്ടൊ​ഗ്ര​ഫി ചെ​യ്യാം എ​ന്ന് ഇ​ട്ടി​രു​ന്ന ഫോ​ട്ടൊ​ഗ്ര​ഫ​ർ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല , മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​നി​ജ ഫോ​ട്ടൊ​ഗ്ര​ഫി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഉ​ള്ളി​ൽ അ​ല്പം ഭ​യം നി​ഴ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ക​ല്യാ​ണ​പ്പെ​ണ്ണി​നും വീ​ട്ടു​കാ​ർ​ക്കും ഇ​ഷ്ട​മാ​യ​തോ​ടെ ആ ​ഭ​യം ഇ​ല്ലാ​താ​യി. വ​നി​താ ഫൊ​ട്ടോ​ഗ്ര​ഫ​ർ​മാ​രു​ടെ അ​ടു​ത്ത് വ​ധു കു​റേ​കൂ​ടി കം​ഫ​ർ​ട്ട​ബി​ൾ ആ​ണ്. മാ​ത്ര​മ​ല്ല, ആ ​വി​വാ​ഹ​ത്തി​ന് ശേ​ഷം അ​നി​ജ​യെ തേ​ടി മ​റ്റു ചി​ല അ​വ​സ​ര​ങ്ങ​ൾ കൂ​ടി എ​ത്തി. അ​പ്പോ​ൾ പി​ന്നെ എ​ന്തു​കൊ​ണ്ട് വെ​ഡി​ങ് ഫൊ​ട്ടോ​ഗ്ര​ഫി എ​ന്ന​ത് ഗൗ​ര​വ​മാ​യി ക​ണ്ടു കൂ​ടാ എ​ന്ന ചി​ന്ത​യായി.
ഏ​താ​ണ്ട് 6 വ​ർ​ഷം മു​ൻ​പാ​ണ് ഈ ​സം​ഭ​വം. ഫോ​ട്ടൊ​ഗ്ര​ഫി ചെ​യ്യു​ന്ന ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ഡി​ങ് ഫോ​ട്ടൊ​ഗ്ര​ഫി​യി​ൽ സ​ജീ​വ​മാ​യി. പു​രു​ഷ ഫൊ​ട്ടോ​ഗ്ര​ഫ​ർ​മാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ അ​നി​ജ​യെ​ത്തേ​ടി​യെ​ത്തി. അ​ത്ര​യൊ​ക്കെ ആ​യ​പ്പോ​ൾ പി​ന്നെ സ്വ​ന്ത​മാ​യൊ​രു സം​രം​ഭം തു​ട​ങ്ങി​യാ​ൽ എ​ന്താ എ​ന്ന ചി​ന്ത​യാ​യി. അ​ങ്ങ​നെ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്‍റെ സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് അ​നി​ജ കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പോ​പ്പി​ൻ​സ് മീ​ഡി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. പി​ന്നീ​ട് വെ​ക്റ്റ​ർ​ഷേ​ഡ്സ് എ​ന്നൊ​രു വി​ഭാ​ഗ​വും ആ​രം​ഭി​ച്ചു.
അ​ന്ന് മു​കേ​ഷ് പ​റ​ഞ്ഞ​ത്
ഒ​രു​മാ​സം ഏ​താ​ണ്ട് ഇ​രു​പ​തോ​ളം ക​ല്യാ​ണ​വ​ർ​ക്ക് മാ​ത്രം ല​ഭി​ക്കാ​റു​ണ്ട്. പി​ന്നെ മാ​ഗ​സി​ൻ ഫോ​ട്ടൊ​ഷൂ​ട്ട്, സെ​ലി​ബ്രി​റ്റി ഷൂ​ട്ട്, പോ​ർ​ട്ട്ഫോ​ളി​യൊ ഒ​ക്കെ ചെ​യ്യാ​റു​ണ്ട്. ഒ​രി​ക്ക​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല്യാ​ണ​വ​ർ​ക്ക് കി​ട്ടി. അ​ന്നാ​ളി​ലാ​ണ് മു​കേ​ഷേ​ട്ട​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കു​റേ സെ​ലി​ബ്രി​റ്റി​ക​ൾ ആ ​വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ല്ലാ​വ​രെ​യും ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​മ്പോ​ഴാ​ണ് ഒ​രാ​ൾ എ​ന്നെ നോ​ക്കു​ന്ന​ത്.. മു​കേ​ഷേ​ട്ട​നാ​ണ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴും ക​ഴി​ച്ചു കൈ ​ക​ഴു​കി വ​രു​ന്ന നേ​ര​മൊ​ക്കെ എ​ന്നെ നോ​ക്കു​ന്നു​ണ്ട്. ചി​രി​ച്ചു കൊ​ണ്ട് അ​രി​കി​ലെ​ത്തി പ​രി​ച​യ​പ്പെ​ട്ടു.. ക​ല്യാ​ണ​ഫോ​ട്ടൊ​യെ​ടു​ക്കു​ന്ന വ​നി​ത​യെ പ​രി​ച​യ​പ്പെ​ടാ​ൻ വ​ന്ന​താ​ണ്. അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യൊ​ക്കെ ചെ​യ്തു​വെ​ന്നു അ​നി​ജ ഓ​ർ​ത്തെ​ടു​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വ​നി​ത വെ​ഡി​ങ് ഫൊ​ട്ടോ​ഗ്ര​ഫ​ർ​മാ​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു വ​രി​ക​യാ​ണ്. മ​ല​ബാ​ർ പോ​ലു​ള്ള മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വി​വാ​ഹ​ങ്ങ​ളി​ലും ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വ​നി​ത വെ​ഡി​ങ് ഫോ​ട്ടൊ​ഗ്ര​ഫ​ർ​മാ​രെ​യാ​ണ്. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ൾ പ​തി​ന്മ​ട​ങ്ങു വ​ർ​ധി​ക്കു​മെ​ന്നാ​ണ് അ​നി​ജ പ​റ​യു​ന്ന​ത്.
അ​മ്മ രാ​ധ​യും എം​ബി​എ വി​ദ്യാ​ർ​ഥി​യാ​യ അ​നി​യ​ൻ അ​രു​ൺ കു​മാ​റും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നും പൂ​ർ​ണ്ണ​പി​ന്തു​ണ​യാ​ണ് അ​നി​ജ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. വെ​ഡി​ങ് ഫൊ​ട്ടോ​ഗ്ര​ഫി​ക്ക് ഒ​പ്പം ഫാ​ഷ​ൻ​ഫൊ​ട്ടോ​ഗ്ര​ഫി​യി​ലും അ​നി​ജ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കു​ന്നു​ണ്ട്.