FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Top News

മ​രി​യ എ​ന്ന ഡ​ബ്സ്മാ​ഷ് താ​രം

Friday, May 12, 2017,12:48 IST By സ്വന്തം ലേഖിക A A A

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​ണ് ഈ ​ഡ​ബ്സ്മാ​ഷ്.. തേ​ൻ​മാ​വി​ൻ കൊ​മ്പ​ത്തി​ലെ കാ​ർ​ത്തു​മ്പി​യു​ടെ ശ​ബ്ദ​ത്തി​ൽ ഇ​വ​ൾ പ​റ​യു​ന്ന​ത് കേ​ട്ട് ഞെ​ട്ടി​യ​വ​ർ അ​ഭി​ന​ന​ന്ദ​പൂ​ക്ക​ൾ കൊ​ണ്ടു മൂ​ടു​ക​യാ​ണ് ഈ ​മി​ടു​ക്കി​യെ. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി​യാ​യ മ​രി​യ പ്രിൻ‌സ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ താ​ര​മാ​യി​രി​ക്കു​ന്നു.. എ​ന്നാ​ൽ ന​മ​സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല പ്ര​മു​ഖ​രും മ​രി​യ​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​രി​കി​ലെ​ത്തി​യ ഭാ​ഗ്യ​മാ​ണി​തെ​ന്നാ​ണ് മ​രി​യ പ​റ​യു​ന്ന​ത്.
പ്രി​യ​ദ​ര്‍ശ​ന്‍ ചി​ത്രം തേ​ൻ​മാ​വി​ൻ കൊ​മ്പ​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു രം​ഗ​മാ​ണ് മ​രി​യ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​മു​ടി വേ​ണു അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് പ​ണം ന​ല്‍കി കാ​ള​വ​ണ്ടി​യി​ല്‍ ക​യ​റി ഇ​രി​പ്പു​റ​പ്പി​ച്ച ശോ​ഭ​ന​യു​ടെ ക​ഥാ​പാ​ത്രം കാ​ർ​ത്തു​മ്പി… ആ ​കാ​ർ​ത്തു​മ്പി​യു​ടെ ഡ​യ​ലോ​ഗു​ക​ളാ​ണ് ഡ​ബ്സ്മാ​ഷി​ലൂ​ടെ മ​രി​യ അ​വ​ത​രി​പ്പി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം പേ​രു ചോ​ദി​ക്കു​ന്ന​തും കാ​ള​വ​ണ്ടി​യി​ൽ നി​ന്നി​റ​ങ്ങി പോ​കാ​നു​മൊ​ക്കെ പ​റ​യു​ന്ന​തി​നു​ള്ള കാ​ർ​ത്തു​മ്പി​യു​ടെ മ​റു​പ​ടി​ക​ളാ​ണ് മ​രി​യ പ​റ​ഞ്ഞ​ത്. പ​ല ഷോ​ട്ടു​ക​ളാ​യി വി​ഭ​ജി​ച്ചാ​ണ് ചി​ത്ര​ത്തി​ല്‍ ആ ​സീ​ന്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഡ​ബ്‌​സ്മാ​ഷി​ല്‍ ഒ​രൊ​റ്റ ഷോ​ട്ട് പോ​ലെ ദൈ​ര്‍ഘ്യ​മേ​റി​യ രം​ഗം വ​ള​രെ മി​ക​വോ​ടെ​യും ത​ൻ​മ​യ​ത്വ​ത്തോ​ടെ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ശോ​ഭ​ന​യു​ടെ അ​തേ അ​ഭി​ന​യ​വും അ​തേ ഭാ​വ​ങ്ങ​ളും. അ​തും തു​ട​ര്‍ച്ച​യാ​യി ചെ​യ്യു​ന്ന​തി​ന്‍റെ ഒ​രു ഇ​ട​ര്‍ച്ച​യും ഇ​ല്ലാ​തെ. ഇ​തു ക​ണ്ട് അ​മ്പ​ര​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലൊ​രാ​ൾ തേ​ൻ​മാ​വി​ൻ കൊ​മ്പ​ത്തി​ൽ ശോ​ഭ​ന​യ്ക്ക് ശ​ബ്ദം ന​ൽ​കി​യ ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ്.
അ​ഭി​നേ​ത്രി​യും ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റു​മൊ​ക്കെ​യാ​യ ഭാ​ഗ്യ​ല​ക്ഷ്മി ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് മ​രി​യ​യെ അ​ഭി​ന​ന്ദി​ച്ച​ത്. താ​ന്‍ ഡ​ബ്ബ് ചെ​യ്ത​ത് ശോ​ഭ​ന​യ്ക്കാ​ണോ അ​തോ ഈ ​കു​ട്ടി​ക്കോ എ​ന്ന് ചോ​ദി​ച്ച് അ​വ​ര്‍ ഡ​ബ്സ്മാ​ഷി​ന്‍റെ വി​ഡി​യൊ​യും ഷെ​യ​ർ ചെ​യ്തു. ഗാ​യി​ക​മാ​രാ​യ സി​താ​ര കൃ​ഷ്ണ​കു​മാ​റും രാ​ജ​ല​ക്ഷ്മി​യും വി​ഡി​യൊ ഷെ​യ​ര്‍ ചെ​യ്തു. എ​ന്നാ​ൽ ഇ​വ​ർ മാ​ത്ര​മ​ല്ല ന​ട​നും സം​വി​ധാ​യ​ക​നു​മൊ​ക്കെ​യാ​യ നാ​ദി​ർ​ഷാ​യും മ​രി​യ​യെ അ​ഭി​ന​ന്ദി​ച്ചു രം​ഗ​ത്തെ​ത്തി. മ​രി​യ​യ്ക്ക് മെ​സേ​ജ് അ​യ​ക്കു​ക​യാ​യി​രു​ന്നു നാ​ദി​ർ​ഷ​യെ​ന്നു മ​രി​യ പ​റ​യു​ന്നു. ഡ​ബ്സ്മാ​ഷ് വി​ഡി​യൊ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടു.. അ​മെ​രി​ക്ക​യി​ലാ​ണി​പ്പോ​ൾ.. നാ​ട്ടി​ലെ​ത്തി​യാ​ൽ വി​ളി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. വ​ള​രെ ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ടെ​ന്നും മി​ടു​ക്കി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട് മ​തി​മ​റ​ന്നു.. ഡ​ബ്സ്മാ​ഷ് ഇ​തി​നു മു​ൻ​പും ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന്‍റെ​യൊ​ക്കെ വി​ഡി​യൊ ഫെ​യ്സ്ബു​ക്കി​ലി​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ കാ​ർ​ത്തു​മ്പി​യു​ടെ ഡ​ബ്സ്മാ​ഷ് ഇ​ത്ര​യേ​റെ ഹി​റ്റാ​കു​മെ​ന്നു ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും മ​രി​യ പ​റ​യു​ന്നു.
ഭ​ർ​ത്താ​വി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഡ​ബ്സ്മാ​ഷ് ചെ​യ്യു​ന്ന​തും വി​ഡി​യൊ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തും. തേ​ൻ​മാ​വി​ൻ കൊ​മ്പ​ത്തി​ലെ കാ​ർ​ത്തു​മ്പി​യെ ചെ​യ്യ​ണ​മെ​ന്നു ഇ​ഷ്ടം തോ​ന്നി. ചേ​ട്ട​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ന​ന്നാ​യി ചെ​യ്യാ​നാ​കു​മെ​ന്നു തോ​ന്നു​ന്നു​വെ​ങ്കി​ൽ ചെ​യ്തോ​ളൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത്ര​യേ​റെ മി​ക​ച്ച അ​ഭി​പ്രാ​യം കി​ട്ടു​മെ​ന്ന് ഞ​ങ്ങ​ളാ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന് മു​ൻ​പ് മ​ഞ്ജു വാ​ര്യ​രു​ടെ ശ​ബ്ദ​മാ​ണ് ഡ​ബ്സ്മാ​ഷി​നെ​ടു​ത്ത​ത്. ആ​റാം​ത​മ്പു​രാ​നി​ലെ മു​ക്കൂ​ത്തി​യു​ടെ കാ​ര്യം പ​റ​യു​ന്ന സീ​നാ​ണ് അ​ഭി​ന​യി​ച്ചു നോ​ക്കി​യ​ത്. ഇ​ത്ര​യും പ്ര​ശ​സ്ത​മാ​യി​ല്ലെ​ങ്കി​ലും അ​തി​നും വ​ലി​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. കു​റേ ഷെ​യ​ർ ല​ഭി​ച്ചു​വെ​ന്നും മ​രി​യ.
പ്രി​ൻ​സ് ആ​ന്‍റ​ണി അ​ഗ​സ്റ്റി​നാ​ണ് ഭ​ർ​ത്താ​വ്. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും നാ​ട​ക​രം​ഗ​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു.. അ​തി​ൽ നി​ന്നാ​ണ് നാ​ട​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഒ​രു​മി​ച്ചാ​ണ് പ​ഠി​ച്ച​ത്. എ​ന്‍റെ സീ​നി​യ​റാ​യി​രു​ന്നു പ്രി​ൻ​സ്. ഞ​ങ്ങ​ളു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്കും സാ​മ്യ​മു​ണ്ടാ​യി​രു​ന്നു.. അ​ങ്ങ​നെ​യാ​ണ് ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ച​ത്. വ​ള്ളു​വ​നാ​ട് കൃ​ഷ്ണ ക​ലാ​നി​ല​യ​ത്തി​ന്‍റെ വെ​യി​ൽ എ​ന്ന നാ​ട​ക​ത്തി​ലാ​ണി​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ക്കാ​ഡ​മി​യു​ടെ മ​ത്സ​ര​ത്തി​ൽ വ​രെ ഇ​ടം നേ​ടി​യി​ട്ടു​ണ്ട് വെ​യി​ൽ. ഇ​തി​നോ​ട​കം ഇ​രു​ന്നൂ​റി​ലേ​റെ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​പ്പോ​ഴും നാ​ട​ക​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ്. ബോ​ധി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ൽ വെ​യി​ലി​ന് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ന​ടി​യ്ക്കു​ള്ള പു​ര​സ്കാ​രം മ​രി​യ പ്രി​ൻ​സി​നാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ വ​രെ ഈ ​നാ​ട​കം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ന​യം ഇ​ഷ്ട​മാ​ണ്.. അ​ങ്ങ​നെ​യാ​ണ് നാ​ട​ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ഏ​റെ നാ​ളു​ക​ളാ​യി​ട്ടി​ല്ല നാ​ട​ക​ലോ​ക​ത്തി​ലെ​ത്തി​യി​ട്ട്. ര​ണ്ടു വ​ർ​ഷ​മാ​കു​ന്നു. എ​ന്നാ​ൽ ചി​ല സി​നി​മ​ക​ളി​ലൊ​ക്കെ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട് മ​രി​യ. സ​ഖാ​വ്, കൊ​ച്ച​വ്വ പൗ​ലോ അ​യ്യ​പ്പ കൊ​യ്‌​ലോ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ചി​ല ആ​ൽ​ബ​ത്തി​ലും ഷോ​ർ​ട്ട്ഫി​ലി​മി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ചേ​ട്ട​ൻ ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്ത് ആ​ർ​ട്ട് ഡ​യ​റ​ക്റ്റ​റാ​ണ്. ഷാ​ന്‍റോ​യെ​ന്നാ​ണ് പേ​ര്. അ​ങ്ങ​നെ​യൊ​രു പ​രി​ച​യ​മു​ണ്ടെ​ന്ന​ല്ലാ​തെ അ​ഭി​ന​യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും മ​രി​യ പ​റ​യു​ന്നു. ചാ​ക്കോ തോ​മ​സി​ന്‍റെ​യും സെ​ലി​ന്‍റെ​യും മ​ക​ളാ​ണ് മ​രി​യ. ഇ​വ​ർ മാ​ത്ര​മ​ല്ല ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യു​മാ​യ കെ.​എ​സ്. അ​ഗ​സ്റ്റി​നും മേ​രി​ക്കു​ട്ടി​യു​മൊ​ക്കെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കൂ​ടെ​യു​ണ്ട്. അ​ഭി​ന​യ​ത്തോ​ട് എ​ന്നും ഇ​ഷ്ട​മാ​ണ്. സി​നി​മ എ​ന്നും സ്വ​പ്ന​മാ​ണ്. മി​ക​ച്ച അ​ഭി​നേ​ത്രി​യാ​കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും മ​രി​യ പ​റ​ഞ്ഞു​നി​റു​ത്തു​ന്നു.