FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Scie & Tech

പൂക്കാലം ഒരുക്കി ഫെയ്‌സ്ബുക്ക്

Friday, May 12, 2017,15:49 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ലൈക്കും ലൗവും കഴിഞ്ഞ് പുതിയൊരു റിയാക്ഷനായ എത്തിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ലൈക്കും ലൗവും കഴിഞ്ഞ് മൂന്നാമതാണ് പുതിയ റിയാക്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ പുതിയ റിയാക്ഷന്‍ ഫീച്ചര്‍ ആഘോഷമാക്കുകയാണ് ഉപയോക്താക്കള്‍.

‘നന്ദി’ അറിയിക്കാന്‍ വേണ്ടിയുള്ള ഈ റിയാക്ഷന്‍ മാതൃദിനത്തിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്.
നേരത്തേ അമെരിക്കയിലടക്കം ഫെയ്‌സ്ബുക്കില്‍ അടങ്ങിയിരിക്കുന്ന ഈ റിയാക്ഷന്‍ നമുക്ക് മാതൃദിനത്തിന് ശേഷം ലഭ്യമാകില്ലെന്നാണ് വിവരം. മാതൃദിനത്തിന് ശേഷം റിയാക്ഷന്‍ സൗകര്യം ഇല്ലാതാകുമെങ്കിലും പോസ്റ്റുകളില്‍ ലഭിക്കുന്ന ‘പൂക്കള്‍ ഇഫക്ട്’ ലൈക്കുകളുടെ കൂട്ടത്തില്‍ കാണും. അത് കൊണ്ട് തന്നെ ‘ഗ്രേറ്റ്ഫുള്‍’ റിയാക്ഷന്‍ പരമാവധി ഉപയോഗിച്ച് പൂക്കളം തീര്‍ക്കുകയാണ് സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍.
പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് ചില റിയാക്ഷനുകളുംഫെയ്‌സ്ബുക്ക് പുറത്തിറക്കുമെന്നാണ് അറിയുന്നത്. പുതിയ റിയാക്ഷന്‍ പുറത്തിറങ്ങിയതോടെ ട്രോളന്മാര്‍ ഇതിനേയും ട്രോളുകളിലൂടെയാണ് വരവേറ്റത്.

facebook troll