FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Editorial

യാ​ത്ര​ക്കാ​രെ വെ​ല്ലു​വി​ളി​ച്ച് റെ​യ്ൽ​വേ​യു​ടെ ജ​ന​ദ്രോ​ഹം

Saturday, May 13, 2017,10:13 IST By സ്വന്തം ലേഖകൻ A A A

മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ വി​​വി​​ധ റൂ​​ട്ടു​​ക​​ളി​​ലെ 24 ട്രെ​​യ്ൻ സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കി, യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ക​​യാ​​ണു ദ​​ക്ഷി​​ണ റെ​​യ്ൽ​​വേ. തി​​രു​​വ​​ന​​ന്ത​​പു​​രം, പാ​​ല​​ക്കാ​​ട്, സേ​​ലം ഡി​​വി​​ഷ​​നു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന സ​​ർ​​വീ​​സു​​ക​​ളാ​​ണി​​വ. റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​വ​​യി​​ൽ ഇ​​രു​​പ​​തെ​​ണ്ണ​​വും കേ​​ര​​ള​​ത്തി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ഹ്ര​​സ്വ​ദൂ​​ര ട്രെ​​യ്നു​​ക​​ളാ​​ണ്. അ​​തു​​കൊ​​ണ്ടു ത​​ന്നെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു മ​​ല​​യാ​​ളി​​ക​​ളാ​​ണു ദു​​രി​​ത​​ത്തി​​ലാ​​യ​​ത്. പി​​റ​​വം- അ​​ങ്ക​​മാ​​ലി, എ​​റ​​ണാ​​കു​​ളം- പി​​റ​​വം, അ​​ങ്ക​​മാ​​ലി- തൃ​​പ്പൂ​​ണി​​ത്തു​​റ ഡെ​​മു സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്ക​​പ്പെ​​ട്ട​​വ​​യി​​ൽ പെ​​ടു​​ന്നു. കൊ​​ച്ചു​​വേ​​ളി- പോ​​ണ്ടി​​ച്ചേ​​രി, പാ​​ല​​ക്കാ​​ട്-​​പൊ​​ള്ളാ​​ച്ചി- പ​​ള​​നി പാ​​സ​​ഞ്ച​​ർ, ക​​ണ്ണൂ​​ർ- കാ​​സ​​ർ​​ഗോ​​ഡ് സ്പെ​​ഷ്യ​​ൽ, കാ​​സ​​ർ​​ഗോ​​ഡ്-​​ബൈ​​ന്ദൂ​​ർ പാ​​സ​​ഞ്ച​​ർ എ​​ന്നി​​വ​​യും റ​​ദ്ദാ​​ക്ക​​പ്പെ​​ട്ടു. ഈ ​​ട്രെ​​യ്നു​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഓ​​ർ​​ഡി​​ന​​റി പാ​​സ​​ഞ്ച​​ർ ട്രെ​​യ്നു​​ക​​ളാ​​യ​​തി​​നാ​​ൽ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യാ​​ണു ബാ​​ധി​​ക്കു​​ന്ന​​ത്.

പാ​​ത​​ക​​ളി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തു കൊ​​ണ്ടും യാ​​ത്ര​​ക്കാ​​രി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടു​​മാ​​ണ് സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കു​​ന്ന​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. ഇ​​ത്ര​​യും സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ടാ​​ണോ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ എ​​ന്നു യാ​​ത്ര​​ക്കാ​​ർ. വ​​ലി​​യ തി​​ര​​ക്കു​​ള്ള എ​​റാ​​ണാ​​കു​​ളം- പാ​​ല​​ക്കാ​​ട്, കാ​​യം​​കു​​ളം- തി​​രു​​വ​​ന​​ന്ത​​പു​​രം റൂ​​ട്ടു​​ക​​ളി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തു​​മ്പോ​​ഴും സ​​ർ​​വീ​​സു​​ക​​ൾ ഇ​​ത്ര​​ത്തോ​​ളം റ​​ദ്ദാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. രാ​​ത്രി​​യി​​ൽ പ​​ണി ന​​ട​​ത്തി​​യും പ്ര​​ധാ​​ന വ​​ണ്ടി​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​ഴി​​ക്കും കോ​​ട്ട​​യം വ​​ഴി​​ക്കും തി​​രി​​ച്ചു​​വി​​ട്ടു​​മാ​​യി​​രു​​ന്നു സ​​ർ​​വീ​​സ് നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്ന​​ത്. മാ​​സ​​ങ്ങ​​ളോ​​ളം ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ടി​​യെ​​ങ്കി​​ലും പി​​ന്നീ​​ടു പ​​രി​​ഹ​​രി​​ച്ചു. ഇ​​പ്പോ​​ഴും ഈ ​​റൂ​​ട്ടു​​ക​​ളി​​ൽ ട്രെ​​യ്ൻ വൈ​​കി​​യോ​​ടു​​ന്ന​​തു പ​​തി​​വാ​​ണ്.
ഗേ​​ജ്മാ​​റ്റ​​ത്തി​​ലൂ​​ടെ അ​​ടു​​ത്ത​​കാ​​ല​​ത്തു വി​​ക​​സി​​പ്പി​​ച്ച​​താ​​ണ് പാ​​ല​​ക്കാ​​ട്- പൊ​​ള്ളാ​​ച്ചി- പ​​ള​​നി പാ​​ത. ഇ​​തു​​വ​​ഴി കൂ​​ടു​​ത​​ൽ ട്രെ​​യ്നു​​ക​​ൾ അ​​നു​​വ​​ദി​​ച്ച് മ​​ധു​​ര, വേ​​ളാ​​ങ്ക​​ണ്ണി, രാ​​മേ​​ശ്വ​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു മ​​ല​​ബാ​​റി​​ലെ യാ​​ത്ര​​ക്കാ​​രെ വേ​​ഗ​​ത്തി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴാ​​ണ്, നി​​ല​​വി​​ലു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ പോ​​ലും റ​​ദ്ദാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഗേ​​ജ് മാ​​റ്റ​​ത്തി​​നു വേ​​ണ്ടി മൂ​​ന്നു വ​​ർ​​ഷം മു​​ൻ​​പ് അ​​ട​​ച്ചി​​ട്ട കൊ​​ല്ലം- വി​​രു​​ദു​​ന​​ഗ​​ർ പാ​​ത, പു​​ന​​ലൂ​​രി​​ൽ വ​​രെ പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​പ്പോ​​ൾ പു​​ന​​ലൂ​​ർ വ​​രെ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​വ​​ശേ​​ഷി​​ക്കു​​ന്ന പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​തു മൂ​​ലം വി​​രു​​ദു​​ന​​ഗ​​റി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ മു​ട​​ങ്ങി​​യി​​രി​​ക്ക​​യാ​​ണ്. ഈ ​​പാ​​ത പൂ​​ർ​​ണ​​തോ​​തി​​ൽ പൂ​​ർ​​ത്തി​​യാ​​യാ​​ൽ, തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ നി​​ന്നു ചെ​​ന്നൈ​​യി​​ലേ​​ക്കു​​ള്ള എ​​ളു​​പ്പ​​വ​​ഴി​​യാ​​കും. പ​​ക്ഷേ, റെ​​യ്ൽ​​വേ മെ​​ല്ലെ​​പ്പോ​​ക്കി​​ലാ​​ണ്.
ചെ​​ങ്ങ​​ന്നൂ​​രി​​ൽ നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് സ​​ബ​​ർ​​ബ​​ൻ സ​​ർ​​വീ​​സു​​ക​​ൾ തു​​ട​​ങ്ങു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു വ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. സ്ഥാ​​പി​​ത ശേ​​ഷി​​യു​​ടെ 150 ശ​​ത​​മാ​​ന​​ത്തോ​​ളം സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​ൽ അ​​തി​​നു ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നാ​​ണു റെ​​യ്‌​​ൽ​​വേ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. എ​​ന്നാ​​ൽ, ഇ​​തി​​നെ​​ക്കാ​​ൾ തി​​ര​​ക്കേ​​റി​​യ ചെ​​ന്നൈ, മും​​ബൈ, ബം​​ഗ​​ളൂ​​രു തു​​ട​​ങ്ങി​​യ മെ​​ഗാ​​സി​​റ്റി​​ക​​ളി​​ൽ​​പ്പോ​​ലും സ​​മാ​​ന്ത​​ര പാ​​ത​​ക​​ൾ നി​​ർ​​മി​​ച്ച് സ​​ബ​​ർ​​ബ​​ൻ സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. പാ​​റ​​ശാ​​ല മു​​ത​​ൽ കാ​​സ​​ർ​​ഗോ​​ഡ് വ​​രെ സു​​ദീ​​ർ​​ഘ​​മാ​​യ മെ​​യ്ൻ ലൈ​​ൻ ഉ​​ണ്ടെ​​ങ്കി​​ലും പാ​​ത ഇ​​ര​​ട്ടി​​പ്പി​​ക്ക​​ൽ പോ​​ലും പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. എ​​റ​​ണാ​​കു​​ളം-​​പാ​​ല​​ക്കാ​​ട്-​​സേ​​ലം, കാ​​യം​​കു​​ളം- തി​​രു​​വ​​ന​​ന്ത​​പു​​രം ലൈ​​നു​​ക​​ൾ നാ​​ലു​​വ​​രി​​പ്പാ​​ത​​യാ​​ക്ക​​ണ​​മെ​​ന്നാ​​ണു റെ​​യ്‌​​ൽ​​വേ ത​​ന്നെ പ​​റ​​യു​​ന്ന​​ത്. സ്ഥ​​ല​​മെ​​ടു​​പ്പു ദു​​ഷ്ക​​ര​​മാ​​യ​​തി​​നാ​​ൽ പ​​ദ്ധ​​തി ക​​ട​​ലാ​​സി​​ൽ​​പ്പോ​​ലും വ​​ന്നി​​ട്ടി​​ല്ല.
സ​​ർ​​വെ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും പ​​ണി തു​​ട​​ങ്ങു​​ക​​യും ചെ​​യ്ത ശ​​ബ​​രി​​പാ​​ത ഇ​​പ്പോ​​ൾ ത്രി​​ശ​​ങ്കു​​വി​​ലാ​​ണ്. ലാ​​ഭ​​ക​​ര​​മ​​ല്ലാ​​ത്ത റൂ​​ട്ട് എ​​ന്നാ​​ണു റെ​​യ്‌​​ൽ​​വേ ക​​രു​​തു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ യാ​​ത്ര മു​​ട​​ക്കാ​​ൻ റെ​​യ്ൽ​​വേ​​യ്ക്കു നൂ​​റു​​ണ്ട് കാ​​ര​​ണ​​ങ്ങ​​ൾ. ചെ​​ന്നൈ​​യി​​ലും സേ​​ല​​ത്തും ബം​​ഗ​​ളൂ​​രു​​വി​​ലു​​മി​​രു​​ന്ന് കേ​​ര​​ള​​ത്തി​​ന്‍റെ യാ​​ത്രാ​​ക്ലേ​​ശം വി​​ല​​യി​​രു​​ത്ത​​ന്ന​​വ​​ർ​​ക്ക് യാ​​ത്ര​​ക്കാ​​രു​​ടെ ശ​​രി​​യാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. ഇ​​ന്ത്യ​​ൻ റെ​​യ്ൽ​​വേ അ​​തി​​വേ​​ഗം കു​​തി​​ക്കു​​മ്പോ​​ഴും കേ​​ര​​ള​​ത്തി​​ൽ കി​​ത​​യ്ക്കു​​ക​​യാ​​ണ്. മ​​ഹാ​​രാ​​ഷ്‌​​ട്ര, ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, ഗു​​ജ​​റാ​​ത്ത്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണു റെ​​യ്ൽ​​വേ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​ത​​ൽ മു​​ട​​ക്കു​​ന്ന​​ത്. അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള കോ​​ച്ചു​​ക​​ള​​ട​​ക്കം വ​​ലി​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​വി​​ടു​​ത്തെ യാ​​ത്ര​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കു​​മ്പോ​​ൾ, പ​​ഴ​​കി​​പ്പൊ​​ളി​​ഞ്ഞ ബോ​​ഗി​​ക​​ളാ​​ണു കേ​​ര​​ള​​ത്തി​​ലെ മി​​ക്ക ട്രെ​​യ്നു​​ക​​ൾ​​ക്കു​​മു​​ള്ള​​ത്. പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു മു​​ക​​ളി​​ൽ പ​​ഴ​​ക്ക​​മു​​ള്ള ബോ​​ഗി​​ക​​ളാ​​ണു കൂ​​ടു​​ത​​ലും എ​​ന്നാ​​ണു യാ​​ത്ര​​ക്കാ​​രു​​ടെ പ​​രാ​​തി. ചെ​​ന്നൈ മെ​​യ്‌​​ലി​​ൽ എ​​ൽ​​എ​​ച്ച്പി കോ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ച്ച​​തു മാ​​ത്ര​​മാ​​ണ് അ​​ടു​​ത്ത കാ​​ല​​ത്തു ല​​ഭി​​ച്ച ഏ​​ക നേ​​ട്ടം.
അ​​ശാ​​സ്ത്രീ​​യ​​മാ​​യ ടൈം ​​ഷെ​​ഡ്യൂ​​ളാ​​ണ് ഇ​​പ്പോ​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ സ​​ർ​​വീ​​സു​​ക​​ളെ ന​​ഷ്ട​​ത്തി​​ലാ​​ക്കി​​യ​​ത്. പ​​ക​​ൽ‌ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന മ​​ധ്യ​​ദൂ​​ര ട്രെ​​യ്നു​​ക​​ളി​​ൽ സൂ​​ചി കു​​ത്താ​​ൻ ഇ​​ടം കി​​ട്ടു​​ന്നി​​ല്ല. അ​​വ​​യി​​ലെ തി​​ര​​ക്കു കു​​റ​​യ്ക്കാ​​ൻ അ​​നു​​ബ​​ന്ധ സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ടു​​ക​​യാ​​ണു വേ​​ണ്ട​​ത്. ഇ​​തൊ​​ന്നും ആ​​ലോ​​ചി​​ക്കു​​ക പോ​​ലും ചെ​​യ്യാ​​തെ ന​​ഷ്ട​​ത്തി​​ന്‍റെ ക​​ണ​​ക്കു പ​​റ​​ഞ്ഞ് വൈ​​കി​​ക്കി​​ട്ടി​​യ സ​​ർ​​വീ​​സു​​ക​​ൾ പോ​​ലും റ​​ദ്ദാ​​ക്കു​​ന്ന റെ​​യ്ൽ​​വേ​​യു​​ടെ ന​​ട​​പ​​ടി ജ​​ന​​ദ്രോ​​ഹ​​പ​​ര​​വും ക​​ടു​​ത്ത വ​​ഞ്ച​​ന​​യു​​മാ​​ണ്.