FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Scie & Tech

ലോകത്തെ ഞെട്ടിച്ച് വന്‍ സൈബര്‍ ആക്രമണം

Saturday, May 13, 2017,9:23 IST By സ്വന്തം ലേഖകൻ A A A

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങി 99 രാജ്യങ്ങളില്‍ വന്‍ സൈബര്‍ ആക്രമണം. ഇന്ത്യയിലെ കംപ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമെരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര് കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന് പണം ആവശ്യപ്പെടുന്ന റാന്‌സംവെയര് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന് വഴി ഏകദേശം 19,000 രൂപ മുതല് 38,000 രൂപ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല് കറന്‌സി ആയതിനാല് ബിറ്റ്‌കോയിന് നേടിയകുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന് വഴി വന്‌തോതില് പണം കൈമാറ്റം നടക്കുന്നതായിറിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര് ബാധിച്ച 75,000 കേസുകള്‍ റിപ്പോര്ട്ട് ചെയ്യപ്പെട്ടതായി സൈബര്‌സുരക്ഷാ കമ്പനിയായ അവാസ്റ്റ് പറയുന്നു.
അതേസമയം, നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്മാര് മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. മാര്ച്ചില് ഇത് പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.
ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.
സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള് തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.