FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Art-culture

കു​രു​ന്നു​ക​ൾ​ക്ക് ഇ​താ.. ടീ​ച്ച​റു​ടെ സ​മ്മാ​നം

Sunday, May 14, 2017,6:02 IST By ടി.​എ​സ്. നൗ​ഫി​യ A A A

വെ​ളു​ത്ത നി​റ​മു​ള്ള ചു​മ​രി​ൽ വ​ൻ​മ​ര​ങ്ങ​ളും കു​ഞ്ഞു​ചെ​ടി​ക​ളും പ​ച്ച​പു​ത​ച്ച മ​ല​നി​ര​ക​ളും.. പൂ​ച്ച​ക്കു​ട്ടി​യും കി​ളി​ക്കൂ​ട്ട​ങ്ങ​ളും ക​ളി​ച്ചു​ല്ല​സി​ച്ച് ന​ട​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ൽ ഇ​ളം​നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളും പൂ​മ​ര​ങ്ങ​ളും സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ​ക്ക​രി​കി​ലെ​ത്തി​യ പൂ​മ്പാ​റ്റ​ക​ൾ…. പൂ​ക്കോ​ട്ടൂ​രി​ലെ എ​ൽ​പി സ്കൂ​ളി​ന്‍റെ ചു​മ​രു​ക​ളി​ലാ​ണ് ഈ ​വ​ർ​ണ​ക്കാ​ഴ്ച​ക​ൾ. അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ച്ച് സ്കൂ​ൾ മു​റ്റ​ത്തേ​ക്കെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​ക്കെ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ക്കോ​ട്ടൂ​ർ ജി​എം​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ധ്യാ​പി​ക​യാ​ണ് ഈ ​ചി​ത്ര​ക്കാ​ഴ്ച​യ്ക്ക് പി​ന്നി​ൽ. മി​നി ജോ​ർ​ജ്… പ​രീ​ക്ഷ​യൊ​ക്കെ ക​ഴി​ഞ്ഞു സ്കൂ​ളും അ​ട​ച്ച​പ്പോ​ൾ കു​ട്ടി​ക​ളൊ​ക്കെ വേ​ന​ല​വ​ധി​യാ​ഘോ​ഷി​ക്കാ​നു​ള്ള സ​ന്തോ​ഷ​ത്തി​ൽ വീ​ടു​ക​ളി​ലേ​ക്ക് പോ​യ​പ്പോ​ൾ ഒ​രാ​ൾ മാ​ത്രം എ​ങ്ങും പോ​യി​ല്ല. കു​ട്ടി​ക​ളു​ടെ സ്വ​ന്തം മി​നി ടീ​ച്ച​റാ​ണ് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​ലും പോ​കാ​തെ സ്വ​യം പ​ഠി​ച്ചെ​ടു​ത്ത ചി​ത്ര​ക​ല സ്കൂ​ൾ ചു​മ​രു​ക​ളി​ലേ​ക്ക് ആ​വാ​ഹിച്ചത്.
സ്കൂ​ൾ ചു​മ​രി​ലെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ
മ​ര​ങ്ങ​ളും മ​ല​നി​ര​ക​ളും പൂ​ക്ക​ളും ചെ​ടി​യ​ക​ളും മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​രു​മെ​ല്ലാം സ്കൂ​ൾ വ​രാ​ന്ത​യി​ലെ ചു​മരു​ക​ളി​ൽ കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ജീ​വ​ൻ തു​ടി​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് മി​നി സ്കൂ​ളി​ന്‍റെ ചു​മ​രി​ൽ വ​ര​ച്ചി​രി​ക്കു​ന്ന​ത്. കു​റേ വ​ർ​ഷ​മാ​യി ഇ​ങ്ങ​നെ​യൊ​രു സ്വ​പ്നം മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ടീ​ച്ച​ർ പ​റ​യു​ന്നു. സ്കൂ​ളി​ന്‍റെ ചു​മ​രി​ൽ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ഴാ​ണ് ആ ​മോ​ഹം സ​ഫ​ല​മാ​യ​ത്. കൂ​ടു​ത​ൽ മി​ക​വും തെ​ളി​വു​മൊ​ക്കെ കി​ട്ടു​ന്ന​തി​ന് വേ​ണ്ടി ഫാ​ബ്രി​ക് പെ​യി​ന്‍റാ​ണ് ചി​ത്രം​വ​ര​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ടം തോ​ന്നു​ന്ന​ത​ര​ത്തി​ലാ​ണ് വ​ര​ച്ചി​രി​ക്കു​ന്ന​ത്.
അ​വ​ധി​യി​ല്ലാ​ത്ത ദി​ന​ങ്ങ​ൾ
മ​ല​പ്പു​റ​ത്ത് പൂ​ക്കോ​ട്ടൂ​രി​ലെ ജി​എം​എ​ൽ​പി സ്കൂ​ളി​ൽ 135 കു​ട്ടി​ക​ളാ​ണു​ള്ള​ത്. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ൽ​കു​ന്ന സ്കൂ​ളി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ മാ​ത്ര​മ​ല്ല എ​ൽ​കെ​ജി​യും യു​കെ​ജി​യു​മു​ണ്ട്. കൊ​ച്ചു കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ആ​ന​യും മാ​നും മു​യ​ലും ആ​മ​യു​മൊ​ക്കെ​യാ​ണ് സ്കൂ​ൾ ചു​മ​രി​ൽ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴു ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ​ന്നി​നും ര​ണ്ട​ര​മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് വ​ര​ച്ച​ത്. എ​ട്ടു ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രം​വ​ര​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​വ​ധി​ക്കാ​ല​മാ​ണെ​ങ്കി​ലും സ്കൂ​ളി​ൽ വ​രു​മാ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ പ​ന്ത്ര​ണ്ട​ര വ​രെയുള്ള നേരത്ത് വ​ര​യ്ക്കു​മാ​യി​രു​ന്നു. മൂ​ന്നു പാ​ളി​യു​ള്ള ജ​ന​ലി​ന്‍റെ വ​ലി​പ്പ​ത്തി​ലാ​ണ് ഓ​രോ ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം വ​ര അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​നി​യും ര​ണ്ണെ​ണ്ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ചു​മ​രി​നോ​ട് ചേ​ർ​ന്ന ബ​ഞ്ചി​ട്ട് അ​തി​ൽ ക​യ​റി​നി​ന്നൊ​ക്കെ​യാ​ണ് ചി​ത്രം വ​ര പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും മി​നി ടീ​ച്ച​ർ.

മി​നി​ടീ​ച്ച​റു​ടെ  വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…

ചി​ത്ര​കാ​രി​യാ​കാ​ൻ മോ​ഹ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു.. പ​ക്ഷേ വ​ര​യ്ക്കാ​നൊ​ക്കെ ഇ​ഷ്ട​മാ​യി​രു​ന്നു.. എ​ന്‍റെ​യൊ​ക്കെ കു​ട്ടി​ക്കാ​ല​ത്ത് ചി​ത്രം​വ​ര പ​ഠി​ക്കാ​നോ പ​ഠി​പ്പി​ക്കാ​നോ ഒ​ന്നും സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് യ​ഥാ​ർ​ഥ്യം.. കോ​ട്ട​യ​ത്ത് കു​റി​ച്ചി​യാ​ണ് സ്വ​ദേ​ശം. —- പി​ന്നീ​ട് എ​ന്‍റെ കു​ടും​ബം ആ​ല​പ്പു​ഴ​യി​ലേ​ക്ക് താ​മ​സ​മൊ​ക്കെ മാ​റി. കോ​ട്ട​യം ബ​സേ​ലി​യ​സി​ൽ നി​ന്നു പ്രീ​ഡി​ഗ്രി പു​ർ​ത്തി​യാ​ക്കി​യാ​ണ് കോ​ട്ട​യ​ത്തെ ഗ​വ​ൺ​മെ​ന്‍റ് ടി​ടി​ഐ​യി​ൽ നി​ന്നു ടി​ടി​സി പാ​സാ​കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ട് 20 വ​ർ​ഷ​മാ​യി. പ​ല സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്തു. ഈ ​സ്കൂ​ളി​ലെ​ത്തി​യി​ട്ട് 10 വ​ർ​ഷം. ഇ​വി​ടെ മൂ​ന്നാം ക്ലാ​സി​ൽ ക​ണ​ക്ക് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. അ​വ​ധി​യ്ക്കാ​യി സ്കൂ​ൾ അ​ട​ച്ചെ​ങ്കി​ലും വീ​ട്ടി​ലി​രി​ക്കാ​തെ ചി​ത്രം വ​ര​യ്ക്കാ​ൻ വീ​ണ്ടും ക്ലാ​സ്മു​റി​യി​ലേ​ക്കെ​ത്തി​യ​തി​ന് പി​ന്നി​ൽ ടീ​ച്ച​ർ​ക്ക് ഒ​രു കാ​ര​ണ​മു​ണ്ട്.

പി​ന്തു​ണ​യേ​കി​യ​വ​ർ
അ​തേ​ക്കു​റി​ച്ച് ടീ​ച്ച​ർ പ​റ​ഞ്ഞു തു​ട​ങ്ങി.. ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് വ​ർ​ഷം കു​റേ​യാ​യി… ഇ​തു​വ​രെ കു​ഞ്ഞു​ങ്ങ​ളൊ​ന്നു​മി​ല്ല.. അ​തി​ന്‍റെ സ​ങ്ക​ട​മു​ണ്ട്.. ആ ​നൊ​മ്പ​ര​മൊ​ക്കെ മ​റ​ക്കു​ന്ന​ത് ഈ ​സ്കൂ​ൾ മു​റ്റ​ത്തേ​ക്കെ​ത്തു​മ്പോ​ഴാ​ണ്. ഇ​വി​ടെ​യു​ള്ള കു​രു​ന്നു​ക​ളു​ടെ ക​ളി​ച്ചി​രി​ക​ൾ കാ​ണു​മ്പോ​ഴാ​ണ്. അ​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​ചു​മ​രു​ക​ളി​ൽ ആ​ന​യെ​യും മു​യ​ലി​നെ​യും ആ​മ​യെ​യും പൂ​മ്പാ​റ്റ​ക​ളെ​യു​മൊ​ക്കെ വ​ര​ച്ച​ത്. കു​റേ നാ​ളു​ക​ളാ​യി സ്കൂ​ൾ ചു​മ​രി​ൽ ചി​ത്രം വ​ര​യ്ക്ക​ണ​മെ​ന്നാ​ലോ​ചി​ക്കു​ന്നു. പ​ക്ഷേ ന​ട​ന്ന​ത് ഇ​പ്പോ​ഴാ​ണെ​ന്നു മാ​ത്രം. ഇ​തേ​ക്കു​റി​ച്ച് സ്കൂ​ളി​ൽ പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും പി​ന്തു​ണ​ച്ചു. ഹെ​ഡ്മി​സ്ട്ര​സും സ​ഹ​അ​ധ്യാ​പ​ക​രു​മെ​ല്ലാം പി​ന്തു​ണ​യോ​ടെ കൂ​ടെ നി​ന്നു. ചി​ത്രം​വ​ര​യു​ടെ ചെ​ല​വൊ​ക്കെ ഞാ​ൻ ത​ന്നെ​യാ​ണ് നോ​ക്കി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും മി​നി ടീ​ച്ച​ർ. ഞാ​ൻ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​ൽ മാ​ത്ര​മ​ല്ല പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന സ്കൂ​ളി​ലൊ​ക്കെ​യും വ​ര​യ്ക്ക​ണ​മെ​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ഹെ​ഡ്മി​സ്ട്ര​സ്മാ​രു​ടെ യോ​ഗ​മു​ണ്ടാ​കും. അ​ന്നേ​രം ഇ​ക്കാ​ര്യം കൂ​ടി അ​വ​ത​രി​പ്പി​ച്ച് സ​മ്മ​തം വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും ടീ​ച്ച​ർ.
സു​ഭ​ദ്ര​ടീ​ച്ച​റു​ടെ പ്രോ​ത്സാ​ഹ​നം
ചി​ത്രം​വ​ര​യൊ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ വ​ര​യ്ക്കാ​നി​ഷ്ട​മാ​യി​രു​ന്നു.. അ​ന്നാ​ളു​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ വ​ര​യ്ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. എ​ന്നാ​ൽ ടീ​ച്ച​റു​ടെ വ​ര​ക​ളി​ൽ അ​തി​ന്‍റെ പ​ത​ർ​ച്ച​ക​ളൊ​ന്നും കാ​ണാ​നാ​കി​ല്ല. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സു​ഭ​ദ്ര ടീ​ച്ച​റാ​ണ് ചി​ത്ര​ക​ല​യി​ലു​ള്ള എ​ന്‍റെ ക​ഴി​വ് തി​രി​ച്ച​റി​യു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും. ആ ​ടീ​ച്ച​റി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണി​തെ​ന്നും മി​നി പ​റ​യു​ന്നു. 93 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്കൂ​ളാ​ണി​ത്. പ​ക്ഷേ ഇ​ന്നും സ്വ​ന്ത​മാ​യൊ​രു കെ​ട്ടി​ടം ഞ​ങ്ങ​ൾ​ക്കി​ല്ല. ഇ​ന്നും വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. കു​ഞ്ഞാ​ല​ൻ എ​ന്നൊ​രാ​ളു​ടെ കെ​ട്ടി​ട​മാ​ണ്. ഇ​തി​നൊ​പ്പം ഈ ​സ്കൂ​ളി​ന്‍റെ മ​റ്റൊ​രു ഭാ​ഗം മ​ദ്ര​സ​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് മ​ദ്ര​സ​യു​ടെ ചു​മ​രു​ക​ളി​ൽ ചി​ത്ര​മൊ​ന്നും വ​ര​ച്ചി​ട്ടി​ല്ല. പ​ക​രം ബോ​ർ​ഡി​ൽ വ​ര​ച്ച പെ​യ്ന്‍റി​ങ് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ ​ചു​മ​രി​ൽ തൂ​ക്കി​യി​ടും വൈ​കു​ന്നേ​രം അ​ഴി​ച്ചു​മാ​റ്റും. സ്കൂ​ളി​ന്‍റെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ടീ​ച്ച​ർ.
വീ​ട് ഇ​നി​യും
സ​ഫ​ല​മാ​കാ​ത്ത സ്വ​പ്നം
ബേ​പ്പൂ​രി​ൽ ജി​എം​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സ​തീ​ശ​നാ​ണ് ഭ​ർ​ത്താ​വ്. ഇ​ഷ്ട​ങ്ങ​ൾ​ക്കൊ​ക്കെ​യും പി​ന്തു​ണ​യേ​കി അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ട്. സ്വ​ന്തം സ്കൂ​ളി​ന് വേ​ണ്ടി നി​റ​മു​ള്ള ചു​മു​ര​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ ടീ​ച്ച​റു​ടെ ജീ​വി​ത​ത്തി​ന് പ​ക്ഷേ നി​റ​ങ്ങ​ളു​ടെ ഏ​ഴ​ഴ​ക് ഇ​ല്ലെ​ന്നു പ​റ​യു​മ്പോ​ൾ ആ ​ക​ണ്ണു​ക​ളി​ൽ ന​ന​വ് പ​ട​രു​ന്നു​ണ്ട്. ഭ​ർ​ത്താ​വ് ആ​രം​ഭി​ച്ച ബി​സി​ന​സ് ന​ഷ്ട​മാ​യ​തോ​ടെ പ​ല​തും ന​ഷ്ട​മാ​യി. ക​ഷ്ട​പ്പാ​ടു​ക​ളും സാ​മ്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ച്ചു. സ്വ​ന്ത​മാ​യൊ​രു വീ​ട് പോ​ലും ഇ​ല്ലെ​ന്നും മി​നി ടീ​ച്ച​ർ പ​റ​യു​ന്നു. മോ​ങ്ങ​ത്ത് ഇ​പ്പോ​ൾ വാ​ട​ക​യ്ക്കാ​ണ് താ​മ​സം. സ്വ​ന്ത​മാ​യൊ​രു വീ​ട് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന​താ​ണ് ടീ​ച്ച​റു​ടെ സ്വ​പ്നം. എ​ന്നെ​ങ്കി​ലും ആ ​സ്വ​പ്നം സ​ഫ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടീ​ച്ച​ർ..