FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Editorial

പി​ന്തു​ണ​യ്ക്ക​രു​ത്, ഈ ​കൊ​ല​പാ​ത​കി​ക​ളെ

Monday, May 15, 2017,12:06 IST By മെട്രൊ വാർത്ത A A A

ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ൽ വീ​​ണ്ടും രാ​​ഷ്ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​വി​​ടെ സ​​ർ​​വ​​ക​​ക്ഷി സ​​മാ​​ധാ​​ന യോ​​ഗം ചേ​​ർ​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ബി​​ജെ​​പി- സി​​പി​​എം നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു ശേ​​ഷ​​മാ​​യി​​രു​​ന്നു ക​​ണ്ണൂ​​രി​​ലെ സ​​മാ​​ധാ​​ന യോ​​ഗം. കേ​​ര​​ളം മു​​ഴു​​വ​​ൻ ഏ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യും ആ​​ശ്വാ​​സ​​ത്തോ​​ടെ​​യും ക​​ണ്ട ഒ​​രു നീ​​ക്ക​​മാ​​യി​​രു​​ന്നു അ​​ത്. സം​​ഘ​​ർ​​ഷ​​ര​​ഹി​​ത ജി​​ല്ല​​യാ​​യി ക​​ണ്ണൂ​​രി​​നെ മാ​​റ്റാ​​നും നേ​​താ​​ക്ക​​ളു​​ണ്ടാ​​ക്കു​​ന്ന സ​​മാ​​ധാ​​ന ഉ​​ട​​മ്പ​​ടി​​ക​​ൾ താ​​ഴെ​​ത്ത​​ട്ടി​​ലെ​​ത്തി​​ക്കാ​​നും അ​​ന്നു തീ​​രു​​മാ​​ന​​മാ​​യി. ക​​ണ്ണൂ​​രി​​ൽ ഇ​​നി രാ​​ഷ്ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ങ്ങ​​ളാ​​ണ് എ​​ല്ലാ​​വ​​രും അം​​ഗീ​​ക​​രി​​ച്ച​​ത്. സി​​പി​​എ​​മ്മി​​ലെ പി. ​​ജ​​യ​​രാ​​ജ​​നും എം.​​വി. ജ​​യ​​രാ​​ജ​​നും അ​​ട​​ക്കം വി​​വി​​ധ ക​​ക്ഷി​​ക​​ളു​​ടെ നേ​​താ​​ക്ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ വീ​​ട് സ​​ന്ദ​​ർ​​ശി​​ച്ച​​തു രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ മേ​​ഖ​​ല​​ക​​ളി​​ലെ വ്യ​​ത്യ​​സ്ത​​മാ​​യ കാ​​ഴ്ച​​യാ​​യി​​രു​​ന്നു. രാ​​ഷ്ട്രീ​​യ ക​​ലാ​​പ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി​​വ​​രു​​ത്താ​​നും സ​​മാ​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കാ​​നു​​മു​​ള്ള സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​തും. രാ​​ഷ്ട്രീ​​യ പ​​ക​​പോ​​ക്ക​​ലു​​ക​​ളു​​ടെ അ​​ക്ര​​മ​​പാ​​ത വെ​​ടി​​ഞ്ഞു സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം വീ​​ണ്ടെ​​ടു​​ക്കാ​​ൻ ഇ​​ത്ത​​രം സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ളും അ​​ടി​​ത്ത​​ട്ടു​​വ​​രെ​​യെ​​ത്തു​​ന്ന സൗ​​ഹൃ​​ദ സ​​ന്ദേ​​ശ​​വും ഉ​​പ​​ക​​രി​​ക്കു​​മെ​​ന്നു ത​​ന്നെ ജ​​ന​​ങ്ങ​​ൾ വി​​ശ്വ​​സി​​ച്ചു. ഒ​​രു സം​​ശ​​യ​​വു​​മി​​ല്ലാ​​തെ എ​​ല്ലാ​​വ​​രും സ്വാ​​ഗ​​തം ചെ​​യ്ത നീ​​ക്ക​​ങ്ങ​​ൾ.
ഓ​​രോ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​വും ആ​​രോ​​പ​​ണ പ്ര​​ത്യാ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​യ​​രു​​ന്ന​​തും സ​​മാ​​ധാ​​ന യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തു​​മെ​​ല്ലാം പ​​തി​​വു കാ​​ഴ്ച​​ക​​ളാ​​ണ്. ഇ​​നി സ​​മാ​​ധാ​​നം എ​​ന്നു പ​​റ​​യു​​ന്ന​​തു വെ​​ള്ള​​ത്തി​​ൽ വ​​ര​​ച്ച വ​​ര​​യു​​മാ​​കാ​​റു​​ണ്ട്. പ​​ക്ഷേ, ഇ​​ക്കു​​റി അ​​ങ്ങ​​നെ​​യാ​​വി​​ല്ല എ​​ന്ന് വി​​ശ്വ​​സി​​പ്പി​​ക്കു​​ന്ന​​തു ത​​ന്നെ​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന സ​​മാ​​ധാ​​ന യോ​​ഗ​​വും ജി​​ല്ല​​യു​​ടെ രാ​​ഷ്ട്രീ​​യ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യു​​ണ്ടാ​​യ സ​​ർ​​വ​​ക​​ക്ഷി​​സം​​ഘ സ​​ന്ദ​​ർ​​ശ​​ന​​വു​​മെ​​ല്ലാം. പ​​ക്ഷേ, ആ ​​വി​​ശ്വാ​​സ​​ത്തി​​നും കോ​​ട്ടം ത​​ട്ടി​​യി​​രി​​ക്കു​​ന്നു ഇ​​പ്പോ​​ൾ. പ​​യ്യ​​ന്നൂ​​രി​​ന​​ടു​​ത്ത് ആ​​ർ​​എ​​സ്എ​​സ് മ​​ണ്ഡ​​ൽ കാ​​ര്യ​​വാ​​ഹ​​ക് ചൂ​​ര​​ക്കാ​​ട്ട് ബി​​ജു വെ​​ട്ടേ​​റ്റു മ​​രി​​ച്ച​​ത് സ​​മാ​​ധാ​​ന ശ്ര​​മ​​ങ്ങ​​ൾ​​ക്കു മേ​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം കൂ​​ടി​​യാ​​യി കാ​​ണ​​ണം. ക​​ണ്ണൂ​​രി​​ൽ സ​​മാ​​ധാ​​നം വേ​​ണ്ട എ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ മാ​​ത്ര​​മേ ഇ​​ത്ത​​രം ഹീ​​ന​​കൃ​​ത്യ​​ങ്ങ​​ൾ​​ക്കു പി​​ന്തു​​ണ ന​​ൽ​​കൂ.
സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ൻ സി.​​വി. ധ​​ന​​രാ​​ജി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പ​​ന്ത്ര​​ണ്ടാം പ്ര​​തി​​യാ​​യി​​രു​​ന്ന ബി​​ജു​​വി​​നു​​ണ്ടാ​​യി​​രു​​ന്ന പൊ​​ലീ​​സ് സം​​ര​​ക്ഷ​​ണം പി​​ൻ​​വ​​ലി​​ച്ചു ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​ക​​മാ​​ണ് കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​ത്. അ​​ക്ര​​മി​​ക​​ൾ അ​​വ​​സ​​രം കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ഇ​​തി​​ൽ നി​​ന്നു ല​​ഭി​​ക്കു​​ന്ന സൂ​​ച​​ന. ക​​ണ്ടാ​​ല​​റി​​യാ​​വു​​ന്ന ഏ​​ഴു സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കെ​​തി​​രേ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​മു​​ണ്ട്. പ്ര​​തി​​ക​​ളെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​യ ഈ ​​സം​​ഭ​​വം സ​​മാ​​ധാ​​ന ശ്ര​​മ​​ങ്ങ​​ൾ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി കാ​​ണേ​​ണ്ട​​തി​​ല്ല എ​​ന്നും പ​​റ​​യു​​ന്നു മു​​ഖ്യ​​മ​​ന്ത്രി. ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ​​വ​​രും അ​​തീ​​വ ജാ​​ഗ്ര​​ത കാ​​ണി​​ക്കു​​ക​​യും ആ​​ത്മാ​​ർ​​ഥ​​മാ​​യി പ​​രി​​ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യ​​ണം ഇ​​നി​​യും മ​​നു​​ഷ്യ​​ക്കു​​രു​​തി​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന്. ഒ​​പ്പം യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ളെ ആ​​രും സ​​ഹാ​​യി​​ക്കാ​​തി​​രി​​ക്ക​​ണം. അ​​ർ​​ഹി​​ക്കു​​ന്ന ശി​​ക്ഷ ത​​ന്നെ അ​​വ​​ർ​​ക്കു ല​​ഭ്യ​​മാ​​ക്കാ​​ൻ ത​​ക്ക​​വ​​ണ്ണം ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ വീ​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​തെ പൊ​​ലീ​​സ് സ്വീ​​ക​​രി​​ക്കു​​ക​​യും വേ​​ണം. സ​​മ്മ​​ർ​​ദ​​ത്തി​​നു വ​​ഴ​​ങ്ങാ​​തെ പൊ​​ലീ​​സ് ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം എ​​ന്നാ​​ണ് ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്ന​​ത്. അ​​തേ നി​​ല​​പാ​​ട് കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കി മു​​ഖം നോ​​ക്കാ​​തെ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ പൊ​​ലീ​​സി​​നു ക​​ഴി​​യ​​ണം. പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ അ​​ക്ര​​മി​​ക​​ളെ സം​​ര​​ക്ഷി​​ക്കി​​ല്ല എ​​ന്നും സ്വ​​യം ഉ​​റ​​പ്പാ​​ക്ക​​ണം. നി​​യ​​മ​​വാ​​ഴ്ച ഉ​​റ​​പ്പാ​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി മാ​​ത്ര​​മ​​ല്ല ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട എ​​ല്ലാ രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളും മു​​ന്നി​​ട്ടി​​റ​​ങ്ങേ​​ണ്ട​​തു​​ണ്ട്. അ​​ക്ര​​മ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് നേ​​താ​​ക്ക​​ൾ ഉ​​റ​​പ്പു​​ന​​ൽ​​കി​​യ ശേ​​ഷ​​വും എ​​ന്താ​​ണു സം​​ഭ​​വി​​ച്ച​​തെ​​ന്നു പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം തി​​ക​​ച്ചും ന്യാ​​യ​​മാ​​ണ്. സ​​ത്യ​​സ​​ന്ധ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യും പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ളും സ​​മാ​​ധാ​​നം നി​​ല​​നി​​ർ​​ത്താ​​ൻ അ​​നി​​വാ​​ര്യം.
രാ​​ഷ്ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട് ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വം. ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​ജെ​​പി സം​​ഘം ന​​ൽ​​കി​​യ നി​​വേ​​ദ​​നം മു​​ഖ്യ​​മ​​ന്ത്രി​​ക്കു കൈ​​മാ​​റി​​യ​​തി​​നൊ​​പ്പ​​മു​​ള്ള കു​​റി​​പ്പി​​ലാ​​ണ് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഗ​​വ​​ർ​​ണ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ക​​ണ്ണൂ​​രി​​ൽ വീ​​ണ്ടും രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​കു​​ന്ന​​തി​​ലെ അ​​സ്വ​​സ്ഥ​​ത ഗ​​വ​​ർ​​ണ​​ർ ഈ ​​കു​​റി​​പ്പി​​ലൂ​​ടെ പ്ര​​ക​​ട​​മാ​​ക്കു​​ന്നു എ​​ന്നു​​വേ​​ണം ധ​​രി​​ക്കാ​​ൻ. എ​​ന്നാ​​ൽ, സൈ​​ന്യ​​ത്തി​​ന് പ്ര​​ത്യേ​​ക അ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന അ​​ഫ്സ്പാ നി​​യ​​മം ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ൽ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന​​ത​​ട​​ക്കം ഗ​​വ​​ർ​​ണ​​റു​​ടെ നേ​​രി​​ട്ടു​​ള്ള ഇ​​ട​​പെ​​ട​​ലാ​​ണു ബി​​ജെ​​പി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഗ​​വ​​ർ​​ണ​​റെ നി​​ശി​​ത​​മാ​​യി വി​​മ​​ർ​​ശി​​ച്ചു​​കൊ​​ണ്ടു​​ള്ള ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ടെ ചി​​ല പ്ര​​സ്താ​​വ​​ന​​ക​​ൾ വ​​ന്നി​​ട്ടു​​ണ്ട്. ക​​ണ്ണൂ​​രി​​ൽ ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ നി​​ര​​ന്ത​​രം കൊ​​ല്ല​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഗ​​വ​​ർ​​ണ​​ർ ചെ​​റു​​വി​​ര​​ൽ പോ​​ലും അ​​ന​​ക്കു​​ന്നി​​ല്ല എ​​ന്നാ​​ണു വി​​മ​​ർ​​ശ​​നം.
സ​​ർ​​ക്കാ​​രി​​നെ രാ​​ഷ്ട്രീ​​യ​​മാ​​യി എ​​ങ്ങ​​നെ നേ​​രി​​ട​​ണ​​മെ​​ന്നു ബി​​ജെ​​പി തീ​​രു​​മാ​​നി​​ക്ക​​ട്ടെ. അ​​തു ഗ​​വ​​ർ​​ണ​​റെ വ​​ലി​​ച്ചി​​ഴ​​ച്ചു വേ​​ണോ എ​​ന്ന് അ​​വ​​ർ ആ​​ലോ​​ചി​​ക്ക​​ട്ടെ. പ്ര​​തി​​പ​​ക്ഷ നീ​​ക്ക​​ങ്ങ​​ളെ എ​​ങ്ങ​​നെ നേ​​രി​​ട​​ണ​​മെ​​ന്നു സി​​പി​​എ​​മ്മും തീ​​രു​​മാ​​നി​​ച്ചോ​​ട്ടെ. പ​​ക്ഷേ, ഒ​​രു രാ​​ഷ്ട്രീ​​യ നീ​​ക്ക​​വും ആ​​യു​​ധം ഉ​​പ​​യോ​​ഗി​​ച്ചാ​​വ​​രു​​ത്. അ​​ക്ര​​മ​​വും സം​​ഘ​​ർ​​ഷ​​വും കൊ​​ല​​പാ​​ത​​ക​​വും ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ഇ​​റ​​ങ്ങ​​രു​​ത്. എ​​തി​​രാ​​ളി​​ക​​ളെ അ​​ക്ര​​മ​​ത്തി​​ലൂ​​ടെ നി​​ഷ്കാ​​സ​​നം ചെ​​യ്ത​​ല്ല ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥി​​തി​​യി​​ൽ രാ​​ഷ്ട്രീ​​യ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വ​​ള​​രേ​​ണ്ട​​തും നി​​ല​​നി​​ൽ​​ക്കേ​​ണ്ട​​തും.