FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Sports

മും​ബൈ – പൂ​നെ പ്ലേ ​ഓ​ഫ് പോ​രാ​ട്ടം

Monday, May 15, 2017,10:30 IST By മെട്രൊ വാർത്ത A A A

പൂ​നെ: ഇ​​ന്ത്യ​​ൻ പ്രി​മി​​യ​​ർ ലീ​​ഗ് പ്ലേ​ ​ഓ​​ഫ് ലൈ​​ന​​പ്പാ​​യി. കി​ങ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ ഒ​മ്പ​ത് വി​​ക്ക​​റ്റി​​നു പൂ​​നെ സൂ​​പ്പ​​ർ ജ​​യ​​ന്‍റ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് പ്ലേ​​ഓ​​ഫ് ലൈ​​ന​​പ്പ് ഉ​​റ​​ച്ച​​ത്. പ​​ഞ്ചാ​​ബ് ഉ​​യ​​ർ​​ത്തി​​യ 74 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പൂ​​നെ എ​​ട്ട് ഓ​​വ​​ർ ബാ​​ക്കി​​നി​​ൽ​​ക്കെ മ​​റി​​ക​​ട​​ന്നു. ര​​ണ്ടു വി​​ക്ക​​റ്റും ഒ​​രു ത​​ക​​ർ​​പ്പ​​ൻ ക്യാ​​ച്ചും റ​​ണ്ണൗ​​ട്ടും സ്വ​​ന്തം പേ​​രി​​ലെ​​ഴു​​തി​​യ ജ​​യ​​ദേ​​വ് ഉ​​നാ​​ദ്ഖ​​ട്ടാ​​ണ് ക​​ളി​​യി​​ലെ താ​​രം.
ജ​​യ​​ത്തോ​​ടെ 18 പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി​​യ പൂ​​നെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ പ്ലേ​​ഓ​​ഫി​​ൽ നേ​​രി​​ടും. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ത​​മ്മി​​ലാ​​ണ് ര​​ണ്ടാം പ്ലേ​​ഓ​​ഫ് മ​​ത്സ​​രം. പ്ലേ​​ഓ​​ഫ് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റു ചെ​​യ്ത പ​​ഞ്ചാ​​ബ് 15.5 ഓ​​വ​​റി​​ൽ 73 റ​​ണ്‍​സി​​ന് എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. ആ​​ദ്യ പ​​ന്തി​​ൽ​​ത​​ന്നെ ഓ​​പ്പ​​ണ​​ർ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലി​​നെ ന​​ഷ്‌​ട​​മാ​​യ പ​​ഞ്ചാ​​ബ് പി​​ന്നാ​​ലെ ത​​ക​​ർ​​ന്ന​​ടി​​യു​​ക​​യാ​​യി​​രു​​ന്നു. 22 റ​​ണ്‍​സ് നേ​​ടി​​യ അ​​ക്സ​​ർ പ​​ട്ടേ​​ലാ​​ണ് പ​​ഞ്ചാ​​ബ് ടോ​​പ് സ്കോ​​റ​​ർ. പൂ​​ന​​യ്ക്കാ​​യി ശ​​ർ​​ദു​​ൾ താ​​ക്കു​​ർ മൂ​​ന്നു വി​​ക്ക​​റ്റും ജ​​യ​​ദേ​​വ് ഉ​​നാ​​ദ്ഖ​​ട്, ആ​​ഡം സാം​​പ, ഡാ​​ൻ ക്രി​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ ര​​ണ്ടും വി​​ക്ക​​റ്റ് നേ​​ടി.
മ​​റു​​പ​​ടി ബാ​​റ്റി​ങ്ങി​നി​റ​ങ്ങി​യ പൂ​നെ​​യ്ക്ക് രാ​​ഹു​​ൽ ത്രി​​പ​​തി(28)​​യു​​ടെ വി​​ക്ക​​റ്റ് മാ​​ത്ര​​മാ​​ണ് ല​​ക്ഷ്യം കാ​​ണാ​​ൻ ന​​ഷ്‌​ട​​പ്പെ​​ടു​​ത്തേ​​ണ്ടി​​വ​​ന്ന​​ത്. അ​​ജി​​ൻ​​ക്യ ര​​ഹാ​​നെ(34), സ്റ്റീ​​വ് സ്മി​​ത്ത്(15) എ​​ന്നി​​വ​​ർ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.