FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
World

സിൽക്ക് റൂട്ട് പ​ദ്ധ​തി​: ചൈ​ന 12,400 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കും

Monday, May 15, 2017,11:38 IST By മെട്രൊ വാർത്ത A A A

ബെ​യ്‌​ജി​ങ്: മ​ധ്യ ഏ​ഷ്യ​‍-​യൂ​റോ​പ്പ്, ആഫ്രിക്ക‍ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന വ​ൺ ബെ​ൽ​റ്റ്, വ​ൺ റോ​ഡ് പ​ദ്ധ​തി​ക്കാ​യി 124 ബി​ല്യ​ൺ (12,400 കോ​ടി) യു​എ​സ് ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് ചൈ​ന. സി​ൽ​ക്ക് റൂ​ട്ട് ഉ​ച്ച​കോ​ടി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പി​ങ്ങി​ന്‍റെ പ്ര​ഖ്യാ​പ​നം. മ​ധ്യ ഏ​ഷ്യ​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും സാ​മ്പ​ത്തി​ക പാ​ത തു​റ​ക്കാ​നാ​യു​ള്ള പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പി​ങ്ങി​ന്‍റെ വ​ൻ​നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണി​ത്. വൈ​ര​ത്തി​ന്‍റെ​യും ന​യ​ത​ന്ത്ര​ക്ക​ളി​ക​ളു​ടെ​യും വ​ഴി​യി​ലൂ​ടെ​യു​ള്ള വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് സ്വ​ത​ന്ത്ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യി വ്യാ​പാ​രം ന​ട​ത്താ​നു​ള്ള പാ​ത​യാ​ണ് പു​തി​യ സി​ൽ​ക്ക് റൂ​ട്ട് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന കു​തി​പ്പു​ശ​ക്തി സ്വ​ത​ന്ത്ര​മാ​യ വ്യാ​പാ​ര​മാ​ണെ​ന്ന് ഷി ​ചി​ൻ​പി​ങ് പ​റ​ഞ്ഞു. ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വി​ക​സ​ന​ത്തി​നാ​യി പു​തി​യ വ​ഴി​കാ​ട്ടി​ക​ളെ ആ​വ​ശ്യ​മു​ണ്ട്. പു​തി​യ സി​ൽ​ക്ക് റൂ​ട്ട് ആ​ഫ്രി​ക്ക, യൂ​റോ​പ്പ് തു​ട​ങ്ങി ഏ​വ​ർ​ക്കും വേ​ണ്ടി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സം​രം​ഭം ചൈ​ന​യു​ടെ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി മി​ക​ച്ച ബ​ന്ധ​മു​ണ്ടാ​ക്കാ​നാ​കും. മാ​ത്ര​മ​ല്ല, പു​തി​യ സി​ൽ​ക്ക് റൂ​ട്ട് പ​ദ്ധ​തി​യു​മാ​യി കൈ​കോ​ർ​ക്കു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളെ​യും രാ​ജ്യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കാ​നാ​യി 8.70 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റും ഷി ​വാ​ഗ്ദാ​നം ചെ​യ്തു.
പൗ​രാ​ണി​ക വ്യാ​പാ​ര​പാ​ത​യാ​യ സി​ൽ​ക്ക് റൂ​ട്ട് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വ​ൺ ബെ​ൽ​റ്റ്, വ​ൺ റോ​ഡ്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പി​ങ് 2013 ലാ​ണ് ഇ​തു പ്ര​ഖ്യാ​പി​ച്ച​ത്. മ​ധ്യ, പ​ശ്ചി​മ, ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​യി​ലും യൂ​റോ​പ്പി​ലും റെ​യി​ൽ​വേ​യും ഊ​ർ​ജ​നി​ല​യ​ങ്ങ​ളും അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലൂ​ന്നി​യ പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം. ഏ​ക​ദേ​ശം ഏ​ഷ്യ–​യൂ​റോ​പ്പ്–​ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണു സി​ൽ​ക്ക് റൂ​ട്ട്.
28 ലോ​ക​നേ​താ​ക്ക​ളാ​ണ് സി​ൽ​ക്ക് റൂ​ട്ട് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫ്, ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ എ​ന്നി​വ​ർ​ക്കു പു​റ​മെ ഏ​ഴ് ആ​സി​യാ​ൻ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ ഉ​ച്ച​കോ​ടി ബ​ഹി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചൈ​ന-​പാ​കി​സ്താ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി പ​ദ്ധ​തി​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചാ​ണ് സ​മ്മേ​ള​നം ഇ​ന്ത്യ ബ​ഹി​ഷ്‌​ക​രി​ച്ച​ത്.