FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
kerala

സൈബര്‍ ആക്രമണം കേരളത്തിലും; തരിയോട് ഗ്രാമപഞ്ചായത്തിലെ കംപ്യൂട്ടറുകള്‍ തകരാറിലായി

Monday, May 15, 2017,13:30 IST By സ്വന്തം ലേഖകൻ A A A

കല്‍പ്പറ്റ: ലോകത്തെ നടുക്കിയ വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും. വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിലും പത്തനം തിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഓഫിസിലെ നാല് കംപ്യൂട്ടറുകള്‍ വനാക്രൈ സൈബര്‍ ആക്രമണത്തില്‍ തകരാറിലായി. കേരളത്തില്‍ നിന്നുള്ള ആദ്യ സംഭവമാണ് വയനാട്ടിലേത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് കംപ്യുട്ടറുകളില്‍ സന്ദേശം കണ്ടത്. കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിയുണ്ട്. വൈറസ് അകറ്റാന്‍ 300ഡോളറിന്റെ ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടത്. ഒരാഴ്ച്ചയ്ക്കകം പണം നല്‍കിയില്ലങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകരാറിലാക്കുമെന്നുമാണ് ഭീഷണി. ഇന്നു രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായത് കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൈബര്‍ ആക്രമണണത്തിനെതിരെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള എടിഎമ്മുകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. സോഫ്റ്റ്വയര്‍ അപ്ഡേറ്റിന് ശേഷം മാത്രമേ എടിഎമ്മുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ രണ്ടേകാല്‍ലക്ഷം എടിഎമ്മുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശ്യംഖലകളും വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്.