FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Cinema

രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യത തള്ളാതെ നടന്‍ രജനീകാന്ത്

Monday, May 15, 2017,12:47 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്‍ത്തും. ഞാനൊരു നടനാണ്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റുമെന്നും രജനീകാന്ത് പറഞ്ഞു. എട്ട് വര്‍ഷത്തിന് ശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തുക്കുകയായിരുന്നു രജനി.

ഡിഎംകെ സഖ്യത്തെ പിന്തുണച്ച നടപടിയും രജനീകാന്ത് ഓര്‍ത്തു. 21 വര്‍ഷം മുന്‍പ് ഞാനൊരു രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. അത് തെറ്റായിരുന്നു. അതിനുശേഷം ഓരോ തവണയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്റെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും സുപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി.