FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Business

എ​മി​റേ​റ്റ്സ് ഗ്രൂ​പ്പി​ന് 2.5 ബി​ല്യ​ണ്‍ ദി​ര്‍ഹം ലാ​ഭം

Tuesday, May 16, 2017,11:22 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: എ​മി​റേ​റ്റ്സ് ഗ്രൂ​പ്പ് 2016-2017 സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ 2.5 ബി​ല്യ​ണ്‍ ദി​ര്‍ഹം ലാ​ഭം നേ​ടി. മു​ന്‍ വ​ര്‍ഷ​ത്തെ റെ​ക്കോ​ര്‍ഡ് ലാ​ഭ​ത്തേ​ക്കാ​ള്‍ 70 ശ​ത​മാ​നം കു​റ​വാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ വി​റ്റ​വ​ര​വ് ര​ണ്ടു ശ​ത​മാ​നം വ​ര്‍ദ്ധി​ച്ച് 94.7 ബി​ല്യ​ണ്‍ യു​എ​ഇ ദി​ര്‍ഹ​മാ​യി. ഗ്രൂ​പ്പി​നു​കീ​ഴി​ലു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​സ​ര്‍വീ​സ് ഈ ​കാ​ല​യ​ള​വി​ല്‍ 1.3 ബി​ല്യ​ണ്‍ ദി​ര്‍ഹം ലാ​ഭം​നേ​ടി. വി​റ്റു​വ​ര​വ് 85.1 ബി​ല്യ​ണ്‍ ദി​ര്‍ഹ​മാ​യി​രു​ന്നു. എ​മി​റേ​റ്റ്സി​ന്‍റെ കാ​ര്‍ഗോ, ഗ്രൗ​ണ്ട് ഹാ​ന്‍ഡ്‌​ലി​ങ് വി​ഭാ​ഗ​മാ​യ ഡി​നേ​റ്റ 2016-17 കാ​ല​യ​ള​വി​ല്‍ 1.2 ബി​ല്യ​ണ്‍ ദി​ര്‍ഹം ലാ​ഭ​വും 12.2 ബി​ല്യ​ണ്‍ വി​റ്റു​വ​ര​വും സ്വ​ന്ത​മാ​ക്കി.
ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ ഗ്രൂ​പ്പ് പു​തി​യ വി​മാ​ന​ങ്ങ​ള്‍ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്കും വി​വി​ധ ക​മ്പ​നി​ക​ളു​ടെ ഏ​റ്റെ​ടു​ക്ക​ലി​നും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കു​മാ​യി 13.7 ബി​ല്യ​ണ്‍ ദി​ര്‍ഹ​മാ​ണ് മു​ത​ല്‍മു​ട​ക്കി​യ​ത്. ആ​കെ യാ​ത്ര​ക്കാ​രു​ടെ​യും കാ​ര്‍ഗോ​യു​ടെ​യും ശേ​ഷി 60 ബി​ല്യ​ണ്‍ അ​വെ​യ്‌​ല​ബി​ള്‍ ട​ണ്‍ കി​ലോ​മീ​റ്റ​ര്‍ എ​ടി​കെ​എം​എ​സ് ആ​യി വ​ള​ര്‍ന്നു. 19 എ380​യും 16 ബോ​യിം​ഗ് 777-300ഇ​ആ​ര്‍ വി​മാ​ന​ങ്ങ​ളും അ​ട​ക്കം പു​തി​യ 35 വി​മാ​ന​ങ്ങ​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ എ​മി​റേ​റ്റ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. 27 പ​ഴ​യ വി​മാ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ മാ​ര്‍ച്ച് അ​വ​സാ​നം ആ​കെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 259 ആ​യി ഉ​യ​ര്‍ന്നു.