FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Sports

പാ​തി​വ​ഴി​യി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ഒ​ഴു​ക്ക് ന​ഷ്‌​ട​മാ​യി: ബൈ​ചു​ങ് ബൂ​ട്ടി​യ

Tuesday, May 16, 2017,11:29 IST By മെട്രൊ വാർത്ത A A A

ഹീ​റോ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് തു​ട​ങ്ങു​മ്പോ​ൾ മോ​ഹ​ൻ ബ​ഗാ​ന്‍റെ​യും ബം​ഗ​ളൂ​ർ എ​ഫ്സി​യു​ടെ​യും കാ​ര്യ​ത്തി​ൽ അ​ല്പം ഉ​ത്ക​ണ്ഠ​യാ​യി​രു​ന്നു. അ​വ​ർ എ​ത്ര​ത്തോ​ളം മു​ന്നോ​ട്ട് പോ​കു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ലാ​യി​രു​ന്നു സം​ശ​യം. എ​എ​ഫ്സി ക​പ്പി​നാ​യു​ള്ള നീ​ണ്ട യാ​ത്ര​ക​ളും വി​ശ്ര​മ​മി​ല്ലാ​ത്ത പ​രി​ശീ​ല​ന​വു​മാ​ണ് എ​ന്നെ അ​ങ്ങ​നെ ചി​ന്തി​പ്പി​ച്ച​ത്. അ​തി​നി​ട​യി​ൽ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ അ​വ​ർ​ക്ക് തി​ള​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ, മ​റ്റെ​ല്ലാ ക്ല​ബു​ക​ളും പു​ര​ത്താ​യി. ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ ബ​ഗാ​നും ബം​ഗ​ളൂ​രു എ​ഫ്സി​യു​മാ​ണ്. ഇ​രു​വ​രും ക​പ്പി​നാ​യി കൊ​മ്പു​കോ​ർ​ക്കാം. ഉ​റ​പ്പി​ച്ച് പ​റ​യാം ഇ​ത് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ പി​ടി​ച്ചി​രു​ത്തു​ന്ന ഫൈ​ന​ലാ​യി​രി​ക്കു​മെ​ന്ന്.
ഫെ​ഡ​റേ​ഷ​ൻ ക​പ്പ് മോ​ഹ​ൻ ബ​ഗാ​ന്‍റെ പ്ര​ക​ട​നം വാ​ക്കു​ക​ൾ​ക്ക​പ്പു​റ​ത്താ​യി​രു​ന്നു. ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും അ​വ​ർ ഗി​യ​ർ മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ സെ​മി ഫൈ​ന​ലി​ൽ, ത​ന്ത്ര​പ​ര​മാ​യി​രു​ന്നു ഒ​രോ നീ​ക്ക​ങ്ങ​ളും. ഗോ​ളി​നാ​യി കാ​ത്തി​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ത​ന്ത്രം. അ​തു​കൊ​ണ്ട്ത​ന്നെ ആ​ദ്യ​പ​കു​തി​യി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. എ​ന്നാ​ൽ മോ​ഹ​ൻ ബ​ഗാ​ൻ ഗോ​ൾ നേ​ടി​യെ​ന്ന​ത് മ​ത്സ​ര​ത്തി​ലെ വ്യ​ത്യ​സ്ത​ത​യാ​യി. ഇ​ത്ത​രം ടീ​മു​ക​ൾ ശ​രി​ക്കും അ​പ​ക​ട​കാ​രി​ക​ളാ​ണ്.
ബ​ഗാ​ന്‍റെ ശ​ക്തി അ​വ​ർ ഒ​രു ടീ​മാ​യി ക​ളി​ക്കു​ന്നു​വെ​ന്ന​തി​ലാ​ണ്. ഏ​വ​രും കൊ​തി​ക്കു​ന്ന മു​ന്നേ​റ്റ നി​ര​യാ​ണ് ബ​ഗാ​ന്‍റേ​ത്. സോ​ണി നോ​ർ​ദെ, യൂ​സ് ക​ട്സു​മി, ഡാ​രി​ൽ ഡ​ഫി, ജെ​ജെ ലാ​ൽ​പെ​ഖു​ൽ​വ, ബ​ൽ​വ​ന്ദ് സി​ങ് എ​ന്നി​വ​ർ ഫോ​മി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​ണ്. ജെ​ജെ ഇ​തു​വ​രെ ടീ​മി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മ​ല്ലെ​ന്നും ഓ​ർ​ക്ക​ണം. എ​ന്നി​ട്ടും അ​വ​ർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്നു.
മു​ന്നേ​റ്റ നി​ര​യ്ക്കൊ​ത്ത പ്ര​ക​ട​നം പ്ര​തി​രോ​ധ​വും പു​റ​ത്തെ​ടു​ത്തു. ഗോ​ൾ കീ​പ്പ​ർ ദേ​ബ്ജി​ത് മ​ജും​ദാ​ർ അ​വ​രു​ടെ നി​ശ​ബ്‌​ദ​നാ​യ പോ​രാ​ളി​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ട്. ബ​ഗാ​ന് തു​ണ​യാ​കു​ന്ന​തും ഗോ​ൾ കീ​പ്പ​റു​ടെ പ്ര​ക​ട​ന​മാ​ണ്.
ഈ​സ്റ്റ് ബം​ഗാ​ളി​ന് വി​ന​യാ​യ​ത് അ​വ​രു​ണ്ടാ​ക്കി​യ കു​ഴ​പ്പ​ങ്ങ​ൾ ത​ന്നെ​യാ​ണ്. സെ​മി ഫൈ​ന​ലി​ലെ തോ​ൽ​വി മാ​ത്ര​മ​ല്ല, ഫു​ട്ബോ​ൾ സീ​സ​ൺ പാ​തി​വ​ഴി പി​ന്നി​ട്ട ശേ​ഷം അ​വ​രു​ടെ പ്ര​ക​ട​നം ശ​രാ​ശ​രി​ക്കും താ​ഴെ​യാ​യി​രു​ന്നു. ഫു​ട്ബോ​ൾ ഒ​രു ടീം ​ആ​ധി​പ​ത്യ​ത്തോ​ടെ ക​ളി​ക്കു​മ്പോ​ൾ അ​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ കൂ​ടി ശ്ര​ദ്ധി​ക്ക​ണം. അ​തി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ തോ​ൽ​വി​യി​ൽ വി​ഷ​മി​ക്കേ​ണ്ടി​വ​രും. ഒ​രു മി​ക​ച്ച തു​ട​ക്ക​ത്തി​ന് ശേ​ഷം ഈ​സ്റ്റ് ബം​ഗാ​ൾ പോ​ലെ ഒ​രു ടീം ​ഇ​ത്ത​ര​ത്തി​ൽ വീ​ണു​പോ​യ​ത് നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന കാ​ര്യം ത​ന്നെ​യാ​ണ്.
മ​റ്റൊ​രു സെ​മി​യി​ൽ അ​മ്രി​ര​ന്ദ​ർ സി​ങ്ങി​ന്‍റെ ഒ​റ്റ​ഗോ​ളി​ന്‍റെ ബ​ല​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​സ്വാ​ളി​നെ മ​റി​ക​ട​ന്നു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് അ​വ​ർ ഗോ​ൾ വ​ഴ​ങ്ങി​യ​ത്. ഐ​സ്വാ​ൾ തി​രി​കെ വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ മി​സോ​റാം ടീ​മി​ന് ഇ​ത്ത​വ​ണ അ​തി​ന് ക​ഴി​ഞ്ഞി​ല്ല. പ​രു​ക്ക് കാ​ര​ണം സു​നി​ൽ ഛേത്രി ​ഇ​ല്ലാ​തെ​യാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി ഇ​റ​ങ്ങി​യ​ത്. എ​ങ്കി​ലും ബം​ഗ​ളൂ​രു ഫൈ​നി​ൽ ഒ​രി​ടം നേ​ടി. ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ ര​ണ്ട് ടീ​മു​ക​ൾ​ക്കും സീ​സ​ണി​ൽ ഒ​രു കി​രീ​ട​മെ​ങ്കി​ലും നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്. പു​റ​ത്ത് നി​ന്ന് നോ​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നു​മ​ല്ല. എ​ന്നാ​ൽ ഫു​ട്ബോ​ൾ കാ​ർ​ണി​വെ​ലാ​ണ് വ​രു​ന്ന​ത്.