FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Sports

മ​ഹാ​രാ​ഷ്‌​ട്ര ഡെ​ർ​ബി കാ​ണി​ക​ൾ​ക്കു​ള്ള വി​രു​ന്ന്: സു​നി​ൽ ഗ​വാ​സ്ക​ർ

Tuesday, May 16, 2017,11:35 IST By സ്വന്തം ലേഖകൻ A A A

മ​ഹാ​രാ​ഷ്‌​ട്ര ഡെ​ർ​ബി​യി​ൽ പ​റ​യാ​ൻ സാ​ധി​ക്കും ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗ് ഫൈ​ന​ലി​ലെ​ത്തു​ന്ന ടീം ​ഏ​താ​യി​രി​ക്കു​മെ​ന്ന്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ അ​സൂ​യാ​വ​ഹ​മാ​യ വി​ജ​യം നേ​ടി​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്താ​ണ് റൈ​സി​ങ് പൂ​നെ സൂ​പ്പ​ർ ജ​യ​ന്‍റ് ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ പൂ​നെ ക​ളി​ച്ച രീ​തി മും​ബൈ ഒ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. പ​ന്തു​കൊ​ണ്ടും ഫീ​ൽ​ഡി​ങ്ങി​ലും ടോ​പ്ക്ലാ​സ് പ്ര​ക​ട​ന​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ൽ പി​ന്നെ മ​റി​ച്ച് പ​റ​യേ​ണ്ട​ത് ഒ​ന്നു​മി​ല്ല. പൂ​നെ ബാ​റ്റ്സ്മാ​ന്മാ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​യ​തും ഈ ​പ്ര​ക​ട​ന​മാ​ണ്.
പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ന​ട​ന്ന ര​ണ്ട് മ​ഹാ​രാ​ഷ്‌​ട്ര ഡെ​ർ​ബി​യി​ലും വി​ജ​യം പൂ​നെ​യ്ക്കാ​യി​രു​ന്നു. അ​തി​നി​യും ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സം പൂ​നെ​യ്ക്കു​ണ്ട്. എ​ന്നാ​ൽ, ബെ​ൻ സ്റ്റോ​ക്സി​നെ പൂ​നെ ടീ​മി​ന് ന​ഷ്‌​ട​മാ​വും. പൂ​നെ​യു​ടെ ഇ​തു​വ​രെ​യു​ള്ള വി​ജ​യ​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക്ത​ന്നെ വ​ഹി​ച്ച താ​ര​മാ​ണ് ബെ​ൻ സ്റ്റോ​ക്സ്. സ്റ്റോ​ക്സി​ന്‍റെ എ​ന​ർ​ജി, ക​ളി​യോ​ടു​ള്ള സ​മീ​പ​നം ക​ഴി​വു​ക​ൾ എ​ല്ലാം കൂ​ടി​ച്ചേ​ർ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ സീ​സ​ണി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ പൂ​നെ​യെ​യാ​ണ് ക​ണ്ട​ത്. ഒ​രു താ​ര​ത്തി​ന് അ​പൂ​ർ​വ​മാ​യി​ട്ടെ ഒ​രു ടീ​മി​നെ മാ​റ്റാ​ൻ ക​ഴി​യൂ. അ​ത്, ഇം​ഗ്ലി​ഷ് താ​ര​ത്തി​ന് ക​ഴി​ഞ്ഞു. ക്രി​ക്ക​റ്റ് ഒ​രു ടീം ​ഗെ​യി​മാ​ണ്, എ​ന്നാ​ൽ ചി​ല താ​ര​ങ്ങ​ൾ​ക്കെ​ങ്കി​ലും അ​ത് താ​നും എ​തി​ർ ടീ​മും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്നു​ള്ള പ്ര​തീ​തി ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും. അ​ത്ത​രം താ​ര​ങ്ങ​ൾ ക്രീ​സി​ലു​ള്ള​പ്പോ​ൾ അ​ല്ലെ​ങ്കി​ൽ പ​ന്തെ​ടു​ക്കു​മ്പോ​ൾ എ​തി​ർ​ടീ​മി​ന് ഒ​രി​ക്ക​ലും വി​ശ്ര​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക​പി​ൽ ദേ​വ്, ഇ​യാ​ൻ ബോ​തം, ജാ​വേ​ദ് മി​യാ​ൻ​ദാ​ദ്, സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ, ബ്ര​യാ​ൻ ലാ​റ, എ​ബി ഡി​വി​ല്ലി​യേ​ഴ്സ്, വി​രാ​ട് കോ​ഹ്‌​ലി ഇ​ങ്ങ​നെ​യു​ള്ള പേ​രു​ക​ളാ​ണ് ആ​ദ്യം മ​ന​സി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​പ്പോ​ൾ ബെ​ൻ സ്റ്റോ​ക്സും. എ​ന്നാ​ൽ ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​രേ​ണ്ട​തി​നാ​ൽ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ക്ല​ബി​നേ​ക്കാ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത് ദേ​ശീ​യ ടീ​മി​ന് ത​ന്നെ​യാ​ണ്.
കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ പ​ക​ര​ക്കാ​രു​ടെ നി​ര​യാ​ണ് മുംബൈെയെ വി​ജ​യി​പ്പി​ച്ച​ത്. ആ​റ് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് അ​വ​ർ കോ​ൽ​ക്ക​ത്ത​യെ​ക്കെ​തി​രേ ക​ളി​ച്ച​ത്. എ​ന്നി​ട്ടും അ​നാ​യാ​സം വി​ജ​യം ക​ണ്ടെ​ത്തി. പ​രു​ക്കി​ന് ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ അ​മ്പാ​ടി റാ​യു​ഡു​വി​ന്‍റെ ഫോം ​മും​ബൈ​യെ ഏ​റെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടാ​വും. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ താ​ര​മാ​ണ് റാ​യു​ഡു. മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്നി​ങ്സ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​വ​സ​ര​ത്തി​നൊ​ത്ത് ഗി​യ​ർ മാ​റ്റു​ക​യും ചെ​യ്തു.
ഈ ​മ​ത്സ​ര​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്. പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മി​ന് ഇ​നി​യും ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നു​ന്നുള്ളത്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് – സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​ണ് അ​വ​ർ ര​ണ്ടാം അ​വ​സ​ര​ത്തി​ൽ നേ​രി​ടു​ക. അ​തു​കൊ​ണ്ട് ഭ​യ​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ഇ​ന്ന് ക​ളി​ക്കു​ക. ഒ​രു​പ​ക്ഷേ കാ​ണി​ക​ൾ​ക്ക് വി​രു​ന്നാ​യി​രി​ക്കും ഇ​ന്ന​ത്തെ മ​ത്സ​രം.