FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Editorial

സൈ​ബ​ർ ആ​ക്ര​മ​ണം: ജാ​ഗ്ര​ത വേണം

Tuesday, May 16, 2017,10:41 IST By മെട്രൊ വാർത്ത A A A

ച​രി​ത്ര​ത്തി​ലെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടു​ന്ന​തി​ന്‍റെ തി​ര​ക്കി​ലും ജാ​ഗ്ര​ത​യി​ലു​മാ​ണു ലോ​ക രാ​ജ്യ​ങ്ങ​ൾ. നൂ​റ്റ​മ്പ​തോ​ളം രാ​ജ്യ​ങ്ങ​ളെ വ​നാ​ക്രൈ സൈ​ബ​ർ ആ​ക്ര​മ​ണം ബാ​ധി​ച്ചു എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​ൽ ഇ​ന്ത്യ​യും അ​തി​ൽ​ത്ത​ന്നെ ന​മ്മു​ടെ കേ​ര​ള​വും ഉ​ൾ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും വാ​നാ​ക്രൈ വൈ​റ​സ് കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി പ്ര​ശ്നം സൃ​ഷ്ടി​ച്ചു ഇ​ന്ന​ലെ. ഓ​ഫി​സു​ക​ളി​ൽ ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ർ കം​പ്യൂ​ട്ട​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ വാ​നാ​ക്രൈ മാ​ല്‍വേ​റു​ക​ള്‍ ഫ​യ​ലു​ക​ള്‍ ലോ​ക്ക് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. കം​പ്യൂ​ട്ട​ര്‍ തു​റ​ന്ന് ഫ​യ​ലു​ക​ള്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പ​ണം ന​ല്‍ക​ണ​മെ​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്. വി​ല​പ്പെ​ട്ട ഫ​യ​ലു​ക​ൾ ലോ​ക്ക് ചെ​യ്തു കൊ​ണ്ടു​ള്ള ഈ ​ആ​ക്ര​മ​ണം വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം ഒ​രു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ബാ​ങ്കു​ക​ൾ​ക്കും ഓ​ഹ​രി വി​പ​ണി​ക്കു​മെ​ല്ലാ​മു​ണ്ട് ആ​ശ​ങ്ക. ഇ​ന്ത്യ​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം എ​ടി​എ​മ്മു​ക​ൾ​ക്കും വ​നാ​ക്രൈ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്ന​ത് ജ​ന​ങ്ങ​ളെ ഉ​ത്ക​ണ്ഠ​യി​ലാ​ക്കു​ന്ന​തു സ്വാ​ഭാ​വി​കം.
മ​റ്റു ലോ​ക രാ​ജ്യ​ങ്ങ​ളു​ടേ​തു​പോ​ലെ ഇ​ന്ത്യ​യി​ലും സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വേ​ണ്ട മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന പൊ​ലീ​സി​നു കീ​ഴി​ലെ സൈ​ബ​ർ ഡോ​മും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​ണ്. സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഏ​തു സ​മ​യ​ത്തും ആ​ക്ര​മ​ണം ന​ട​ത്താ​മെ​ന്നു മു​ൻ​കൂ​ട്ടി​ക്ക​ണ്ട് സൈ​ബ​ർ ഡോം ​റാ​ൻ​സം​വെ​യ​ർ സ്കൂ​ൾ ആ​രം​ഭി​ച്ച് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യി​രു​ന്ന​താ​യി ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണം ത​ട​യാ​ൻ രാ​ജ്യ​ത്തെ ആ​ദ്യ സ്കൂ​ളാ​ണ് സൈ​ബ​ർ ഡോ​മി​നു കീ​ഴി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ഇ​ത് ഏ​ത​ള​വി​ൽ സ​ഹാ​യി​ച്ചു എ​ന്നൊ​ക്കെ അ​റി​യാ​നി​രി​ക്കു​ന്നു. ഏ​താ​യാ​ലും ആ​ക്ര​മ​ണ​ഭീ​ഷ​ണി തീ​ർ​ത്തും ഒ​ഴി​വാ​യി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം.
റ​ഷ്യ​ൻ ഭ​ര​ണ-​സേ​വ​ന സം​വി​ധാ​ന​ങ്ങ​ളും യു​കെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സും ജ​ർ​മ​ൻ റെ​യ്ൽ​വേ​യും ഫ്ര​ഞ്ച്, ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​ണ ക​മ്പ​നി​ക​ളും സ്പാ​നി​ഷ് ടെ​ലി​കോം ക​മ്പ​നി​യും തു​ട​ങ്ങി ആ​ന്ധ്ര​പ്ര​ദേ​ശ് പൊ​ലീ​സ് വ​രെ ഈ ​സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യി​ട്ടു​ണ്ട്. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ കം​പ്യൂ​ട്ട​റു​ക​ളി​ൽ ഇ​തു ബാ​ധി​ച്ചു. ഇ​തു​പോ​ലൊ​രാ​ക്ര​മ​ണം ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ന്ത്യ​യ്ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​യു​ടെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി യൂ​ണി​റ്റ് (സി​ഇ​ആ​ർ​ടി) ബാ​ങ്കി​ങ്, ടെ​ലി​കോം, വൈ​ദ്യു​തി, വി​മാ​ന മേ​ഖ​ല​ക​ൾ അ​ട​ക്കം എ​ല്ലാ​യി​ട​ത്തും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
അ​മെ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി ത​യാ​റാ​ക്കി​യ ഹാ​ക്കി​ങ് ടൂ​ൾ ചോ​ർ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. അ​തി​ന​ർ​ഥം അ​മെ​രി​ക്ക​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പാ​ക​പ്പി​ഴ ലോ​ക​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി എ​ന്നാ​ണ്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സു​ര​ക്ഷാ​പി​ഴ​വ് മു​ത​ലെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് അ​മെ​രി​ക്ക​ന്‍ ചാ​ര സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍സി ഈ ​ടൂ​ള്‍ ഉ​ണ്ടാ​ക്കി​യ​ത​ത്രേ.
ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ത​ല​ങ്ങ​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന വി​ന​ക​ളാ​ണ് ഇ​വ​യൊ​ക്കെ. ഇ​ത്ത​വ​ണ​ത്തെ ഈ ​കോ​ലാ​ഹ​ല​ങ്ങ​ളി​ൽ ഒ​തു​ങ്ങും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നും പ​റ​യാ​നാ​വി​ല്ല. എ​ത്ര​യോ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളാ​ണ് അ​ടു​ത്ത​കാ​ല​ത്തു ത​ന്നെ വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​യ വി​ഷ​യ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ന്നു. കം​പ്യൂ​ട്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ലും വ്യ​ക്തി​ത​ല​ത്തി​ലു​മെ​ല്ലാം ഇ​നി​യും ശ്ര​ദ്ധ​യു​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. സൈ​ബ​ർ പൊ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും ഒ​ന്നി​നൊ​ന്നു കൂ​ടു​ക​യാ​ണ്. അ​വ​ർ നേ​രി​ടു​ന്ന​തു വ​ലി​യ വെ​ല്ലു​വി​ളി ത​ന്നെ.