FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
India

കുല്‍ഭൂഷണ്‍ യാദവ് കേസ്: ഹരീഷ് സാല്‍വെയുടെ ഫീസ് ആരെയും ഞെട്ടിക്കുന്നത്

Tuesday, May 16, 2017,13:45 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമയുടെ പ്രതികരണം.

ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാല്‍വെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ സുഷമ സ്വരാജ് പുറത്തുവിട്ടത്. ഇന്ത്യയുടെ മികച്ച അറ്റോര്‍ണികളില്‍ ഒരാളാണ് ഹരീഷ് സാല്‍വെ.