FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്

Wednesday, May 17, 2017,10:23 IST By സ്വന്തം ലേഖകൻ A A A

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ ബാലകോട് സെക്റ്ററിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. ആര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴച രാവിലെ മുതല്‍ പാക്കിസ്ഥാനില്‍ നിന്ന് ഷെല്ലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 14 വയസുള്ള കുട്ടിയടക്കം നൗഷര ജില്ലയില്‍ രണ്ട് മരണമാണ് പാകിസ്ഥാന്റെ ആക്രമണത്തില്‍ ഉണ്ടായത്.