FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Top News

ഇസ്ലാമിക് സ്റ്റേറ്റിനെ നാമാവശേഷമാക്കാന്‍ തയ്യാറായി ട്രംപ്

Wednesday, May 17, 2017,11:36 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിനെ നാമാവശേഷമാക്കാന്‍ തയ്യാറായി അമെരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐസിന് തുരത്തി സമാധാനം വീണ്ടെടുക്കാന്‍ ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.

സുരക്ഷാ ഭീഷണിക്കെതിരെയും പ്രതിരോധ സഹകരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉള്‍പ്പെടെ മേഖലയിലെ പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദിഷ്ട സൗദി അറേബ്യ സന്ദര്‍ശനത്തിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച.
ഇതിന്റെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന ഉച്ചകോടിയില്‍ 56 ഇസ്ലാമിക അറബ് രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും.