FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Cinema

ത​ലൈ​വ​ന്‍റെ പ്ര​ണ​യി​നി​യാ​യി ഹു​മ

Wednesday, May 17, 2017,11:31 IST By മെട്രൊ വാർത്ത A A A

സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന് ഓ​രോ ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലു​മെ​ല്ലാം തി​ള​ങ്ങി നി​ൽ​ക്കു​ന്ന പു​തി​യ നാ​യി​ക​മാ​രാ​ണ്. ഐ​ശ്വ​ര്യ റാ​യ്, ദീ​പി​ക പ​ദു​ക്കോ​ൺ, സോ​നാ​ക്ഷി സി​ൻ​ഹ, രാ​ധി​ക ആ​പ്തേ അ​ങ്ങ​നെ പോ​കു​ന്നു നാ​യി​ക​മാ​രു​ടെ നി​ര. ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ക്കു​ന്നി​ല്ല. ക​ബാ​ലി​ക്ക് ശേ​ഷം സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തും സം​വി​ധാ​യ​ക​ന്‍ പാ ​ര​ഞ്ജി​ത്തും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യാ​ണ​ത്രേ. ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​ൻ കൂ​ടി​യാ​യ സൂ​പ്പ​ർ​സ്റ്റാ​ർ ധ​നു​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ലെ എ​ല്ലാ താ​ര​ങ്ങ​ളെ​യും നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത​ക​ൾ. ക​ബാ​ലി​യി​ലെ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​യ നെ​രു​പ്പ് ഡാ ​എ​ന്ന പാ​ട്ട​ട​ക്ക​മാ​മ് പു​തി​യ ചി​ത്രം ധ​നു​ഷ് ഒ​രു​ക്കു​ന്ന​ത​ത്രേ.
ശ​ങ്ക​ര്‍ ഒ​രു​ക്കു​ന്ന എ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0യു​ടെ ഷൂ​ട്ടി​ന് ശേ​ഷം പാ ​ര​ഞ്ജി​ത്ത് ചി​ത്ര​ത്തി​ല്‍ ര​ജ​നി ജോ​യി​ന്‍ ചെ​യ്യും. ക​ബാ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ചി​ത്ര​മെ​ന്നും ചി​ല കേ​ട്ടു കേ​ൾ​വി​ക​ളു​ണ്ട്. ചി​ത്ര​ത്തി​നി​തു വ​രെ​യും പേ​രി​ട്ടി​ട്ടി​ല്ല. അ​റു​പ​ത്താ​റു​കാ​ര​നാ​യ ര​ജ​നി​യു​ടെ പ്ര​ണ​യി​നി​യാ​യാ​ണ​ത്രേ ഹു​മ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​ണ് ഹു​മ​യെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ വാ​ദം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. ക​ലൈ​പു​ള്ളി എ​സ്. താ​ണു നി​ർ​മി​ച്ച ക​ബാ​ലി​ മ​ലേ​ഷ്യ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. വൈ​റ്റ് എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത​യാ​ണ് ഹു​മ ഖു​റേ​ഷി.