FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Sports

റോജർ ഫെ​ഡ​റ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല

Wednesday, May 17, 2017,11:00 IST By മെട്രൊ വാർത്ത A A A

പാ​രി​സ്: ഈ ​മാ​സം തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നി​സി​ല്‍ നി​ന്ന് മു​ന്‍ ചാം​പ്യ​ൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പി​ന്‍വാ​ങ്ങി. ഇ​ത് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ പ​രു​ക്ക് മൂ​ലം ഫെ​ഡ് എ​ക്സ്പ്ര​സ് റോ​ളോ​ങ് ഗാ​രോ​സി​ല്‍ ക​ളി​ച്ചി​രു​ന്നി​ല്ല. മെ​യ് 28 മു​ത​ല്‍ ജൂ​ണ്‍ പ​തി​നൊ​ന്ന് വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ്.
വിം​ബി​ള്‍ഡ​ണി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​സീ​സ​ണി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ കി​രീ​ടം നേ​ടി​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ത​നി​ക്ക് അ​ധി​കം വ​ഴ​ങ്ങാ​ത്ത ക്ലേ ​കോ​ര്‍ട്ടി​ല്‍ ക​ളി​ച്ചാ​ല്‍ അ​ത് വിം​ബി​ള്‍ഡ​ണി​ലെ സാ​ധ്യ​ത​ക​ളെ കൂ​ടി ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട് 2009ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ ഫെ​ഡ​റ​ര്‍ക്ക്.
ഏ​ഴ് ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ താ​ര​മാ​ണ് ഫെ​ഡ​റ​ര്‍. എ.​ടി.​പി. വേ​ള്‍ഡ് ടൂ​റി​നെ​യും ഇ​ത് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക്ലേ ​കോ​ര്‍ട്ട് സീ​സ​ണ്‍ വേ​ണ്ടെ​ന്നു​വ​ച്ച് ഗ്രാ​സ്, ഹാ​ര്‍ഡ്കോ​ര്‍ട്ട് സീ​സ​ണു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഒ​രൊ​റ്റ ക്ലേ ​കോ​ര്‍ട്ട് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്കു​ന്ന​ത് സീ​സ​ണി​ലെ മ​റ്റ് ടൂ​ര്‍ണ​മെ​ന്‍റു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഞാ​നും എ​ന്‍റെ ടീ​മും ക​രു​തു​ന്നു-​ലോ​ക അ​ഞ്ചാം ന​മ്പ​റാ​യ ഫെ​ഡ​റ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ പ​റ​ഞ്ഞു.