FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
Editorial

ശ​ബ​രി, കു​റ്റി​പ്പു​റം പാ​ത​ക​ൾ​ക്കു സം​ഭ​വി​ച്ച​ത് ന​ഞ്ച​ൻ​കോ​ടി​നും

Wednesday, May 17, 2017,11:05 IST By മെട്രൊ വാർത്ത A A A

കു​ളി​പ്പി​ച്ചു കു​ളി​പ്പി​ച്ചു കൊ​ച്ചി​നെ കൊ​ന്നു എ​ന്നു പ​റ​യു​മ്പോ​ലെ​യാ​ണു നി​ർ​ദി​ഷ്ട നി​ല​മ്പൂ​ർ-​വ​യ​നാ​ട്- ന​ഞ്ച​ൻ​കോ​ട് റെ​യ്ൽ​പ്പാ​ത​യു​ടെ അ​വ​സ്ഥ. കോ​ഴി​ക്കോ​ട് മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വ​ള​രെ വേ​ഗ​ത്തി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും വ​യ​നാ​ട്, നി​ല​മ്പൂ​ർ, മൈ​സൂ​രു, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണു നി​ർ​ദി​ഷ്ട ലൈ​ൻ. വ​ള​രെ​യേ​റെ ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള മെ​യ്ൻ റെ​യ്ൽ‌​വേ ലൈ​നി​ന്‍റെ തി​ര​ക്കു കു​റ​യ്ക്കാ​നും കൊ​ച്ചി​യി​ൽ നി​ന്നു സേ​ലം, കോ​യ​മ്പ​ത്തൂ​ർ, മൈ​സൂ​രു, ബം​ഗ്ലൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര​ക്കു നീ​ക്കം എ​ളു​പ്പ​മാ​ക്കാ​നും ക​ഴി​യു​ന്ന പ​ദ്ധ​തി​യി​ൽ നി​ന്ന് റെ​യ്‌​ൽ​വേ​യു​ടെ പെ​രു​ന്ത​ച്ച​ൻ ഇ. ​ശ്രീ​ധ​ര​നും ഡി​എം​ആ​ർ​സി​യും പി​ന്മാ​റി എ​ന്ന​താ​ണു പു​തി​യ വാ​ർ​ത്ത. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണു പ​ദ്ധ​തി​യി​ൽ നി​ന്നു പി​ന്മാ​റാ​ൻ കാ​ര​ണ​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ, നാ​ളെ വ​യ​നാ​ട് ജി​ല്ല​യി​ൽ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും സം​യു​ക്ത ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്ക​യാ​ണ്.
റ​യ്‌​ൽ​വേ ഭൂ​പ​ട​ത്തി​ൽ പി​ന്നാ​ക്ക ജി​ല്ല​യാ​യ വ​യ​നാ​ടി​ന് ഇ​ടം പി​ടി​ക്കാ​വു​ന്ന നി​ർ​ദി​ഷ്ട പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യാ​ത്ര​യ്ക്കു മാ​ത്ര​മ​ല്ല, മ​ല​ഞ്ച​ര​ക്കു നീ​ക്ക​ത്തി​നും വേ​ഗ​ത കി​ട്ടും. എ​ന്നാ​ലി​പ്പോ​ൾ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി​ക്കും, മു​ൻ​പ് ഇ​വി​ടെ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫി​നും ന​ഞ്ച​ൻ​കോ​ട് പാ​ത​യോ​ടു ചി​റ്റ​മ്മ ന​യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​താ​ണു സ​ത്യം. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ റെ​യ്‌​ൽ​വേ​യു​ടെ ചു​മ​ത​ല. സ്വ​ന്തം നി​യോ​ജ​ക മ​ണ്ഡ​ല​മാ​യ നി​ല​മ്പൂ​ർ വ​രെ റെ​യ്‌​ൽ​വേ സ​ർ​വീ​സു​ക​ൾ‌ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും മൈ​സൂ​രു​വി​ൽ എ​ത്തി നി​ൽ​ക്കു​ന്ന പ്ര​ധാ​ന ലൈ​നു​മാ​യി നി​ല​മ്പൂ​ർ പാ​ത ബ​ന്ധി​പ്പി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ല്ല. എ​ങ്കി​ലും പ​ദ്ധ​തി നി​ർ​വ​ഹ​ണ സ​ർ​വെ (ഡി​പി​ആ​ർ) ന​ട​ത്താ​ൻ ഡി​എം​ആ​ർ​സി​യെ​യും ഇ. ​ശ്രീ​ധ​ര​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തു നേ​ട്ട​മാ​യി.
സ​ർ​വെ പൂ​ർ​ത്തി​യാ​ക്കി, സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കി​യാ​ൽ നി​ർ​മാ​ണ ജോ​ലി​ക​ളെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​റ​വേ​റ്റും. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കേ​ര​ളം, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്നു മാ​ത്രം. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലു​ള്ള ബ​ന്ദി​പ്പു​ർ വ​ന​മേ​ഖ​ല​യി​ലെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ നി​ർ​ദി​ഷ്ട പാ​ത ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് മൂ​ലം പ​ദ്ധ​തി പി​ന്നെ​യും വൈ​കി. എ​ന്നാ​ൽ വ​ന​മേ​ഖ​ല​യി​ൽ 35 മീ​റ്റ​ർ അ​ടി​യി​ലൂ​ടെ പ്ര​ത്യേ​ക ട​ണ​ൽ നി​ർ‌​മി​ക്കാ​മെ​ന്ന ഡി​എം​ആ​ർ​സി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഉ​റ​പ്പി​ൽ ക​ർ​ണാ​ട​ക എ​തി​ർ​പ്പ് പി​ൻ​വ​ലി​ച്ചു. പ്ര​തി​മാ​സം നാ​ല​ര ല​ക്ഷം രൂ​പ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ൽ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണു ഡി​എം​ആ​ർ​സി പ​ദ്ധ​തി​ക്കു വേ​ണ്ടി പ്ര​ത്യേ​ക ഓ​ഫി​സു​ക​ൾ തു​റ​ന്ന​ത്. ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യി ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഒ​രു രൂ​പ പോ​ലും ന​ൽ​കി​യി​ല്ലെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ പ​റ​യു​ന്നു. ഇ​നി​യും ഡി​എം​ആ​ർ‌​സി​യു​ടെ ചെ​ല​വി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​പ്പി​ച്ചു സ​ർ​വെ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ഓ​ഫി​സു​ക​ൾ പൂ​ട്ടി സ​ർ​വെ നി​ർ​ത്തി​യ​ത്. ഫീ​ൽ​ഡ് സ​ർ​വെ​യും ട​ണ​ൽ സ​ർ​വെ‍യും ഒ​രു​പോ​ലെ മു​ട​ങ്ങി.
പു​തി​യ ഇ​ട​തു മു​ന്ന​ണി​യു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​മാ​ണു പ​ദ്ധ​തി നി​ർ​വീ​ര്യ​മാ​ക്കി​യ​തെ​ന്നു പ​ദ്ധ​തി​ക്കു വേ​ണ്ടി സ​മ​ര​രം​ഗ​ത്തു​ള്ള നീ​ല​ഗി​രി റെ​യ്ൽ​വേ ക​ർ​മ​സ​മി​തി ആ​രോ​പി​ക്കു​ന്നു. ന​ഞ്ച​ൻ​കോ​ട് പാ​ത​യ്ക്കു പ​ക​രം ത​ല​ശേ​രി-​മൈ​സൂ​രു പാ​ത​യോ​ടാ​ണ​ത്രേ സ​ർ​ക്കാ​രി​നു താ​ത്പ​ര്യം. എ​ന്നാ​ൽ ത​ല​ശേ​രി-​മൈ​സൂ​രു പാ​ത സാ​മ്പ​ത്തി​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല എ​ന്നാ​ണു റെ​യ്‌​ൽ​വേ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ത​ന്നെ​യു​മ​ല്ല, ത​ല​ശേ​രി​യി​ൽ നി​ന്നു മൈ​സൂ​രു​വി​ലേ​ക്കു​ള്ള പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ് കൂ​ടും. ഡി​പി​ആ​ർ, സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി​യ ചെ​ല​വു​ക​ളും ഉ​യ​രും. ത​ന്നെ​യു​മ​ല്ല, നി​ല​മ്പൂ​ർ- ന​ഞ്ച​ൻ​കോ​ട് പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​നും അ​നു​മ​തി​ക്കും വ​ള​രെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. നി​ല​മ്പൂ​ർ വ​രെ ഇ​പ്പോ​ൾ സ​ർ​വീ​സു​മു​ണ്ട്. പാ​രി​സ്ഥി​തി​ക​മാ​യും ഈ ​പാ​ത​യാ​ണ് കൂ​ടു​ത​ൽ അ​നു​യോ​ജ്യം.
ഓ​രോ അ​വ​സ​ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റി​മ​റി​യേ​ണ്ട​ത​ല്ല, ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ എ​ത്ര​വേ​ണ​മെ​ങ്കി​ലു​മു​ണ്ട്, കേ​ര​ള​ത്തി​ൽ. അ​ര നൂ​റ്റാ​ണ്ട് മു​ൻ​പേ സ​ർ​വെ ന​ട​ത്തി​യ തൃ​ശൂ​ർ- ഗു​രു​വാ​യൂ​ർ- കു​റ്റി​പ്പു​റം പാ​ത​യു​ടെ നി​ർ​മാ​ണം ഗു​രു​വാ​യൂ​ർ​വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​മാ​ണ് ഗു​രു​വാ​യൂ​ർ വ​രെ​യെ​ങ്കി​ലും ട്രെ​യ്ൻ എ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം കേ​ന്ദ്ര മ​ന്ത്രി​യാ​യി​രി​ക്കെ, ഗു​രു​വാ​യൂ​രി​ൽ നി​ന്നും കു​റ്റി​പ്പു​റ​ത്തേ​ക്കു​ള്ള പാ​ത നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ലും വി​വാ​ദ​ങ്ങ​ളി​ൽ കു​ടു​ങ്ങി പ​ണി മു​ട​ങ്ങി. കു​റ്റി​പ്പു​റ​ത്തി​നു പ​ക​രം താ​നൂ​ർ മ​തി​യെ​ന്നും തി​രു​നാ​വാ​യ മ​തി​യെ​ന്നു​മൊ​ക്കെ പ​ല ആ​ലോ​ച​ന​ക​ളാ​യി. പ​ക്ഷേ, പാ​ത ത്രി​ശ​ങ്കു​വി​ലാ​യ​ത​ല്ലാ​തെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി പാ​ത​യു​ടെ ഗ​തി​യും മ​റി​ച്ച​ല്ല. പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പൊ​ന്നും വി​ല ഓ​ഫി​സു​ക​ള​ട​ക്കം എ​ല്ലാം പൂ​ട്ടി. കാ​ല​ടി​യി​ലെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യം പ്ര​ഖ്യാ​പ​നം വ​ന്നെ​ങ്കി​ലും വ​ഞ്ചി പി​ന്നെ​യും തി​രു​ന​ക്ക​ര​ത്ത​ന്നെ. റെ​യ്‌​ൽ​വേ പ​ദ്ധ​തി​ക്ക​ല്ല പ​ഞ്ഞം, അ​തു ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​ക്കാ​ണെ​ന്ന​ല്ലേ ഇ​തെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത്.