FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

സി​ന്ധു​വി​നെ ഡെ​പ്യൂ​ട്ടി ക​ല​ക്റ്റ​റാ​ക്കാ​ൻ നി​യ​മം മാ​റ്റി ആ​ന്ധ്ര​പ്ര​ദേ​ശ്

Wednesday, May 17, 2017,8:55 IST By സ്വന്തം ലേഖകൻ A A A

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​വും ഒ​ളിം​പി​ക് വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​മാ​യ പി.​വി. സി​ന്ധു​വി​നെ ഡെ​പ്യൂ​ട്ടി ക​ള​ക്റ്റ​റാ​യി നി​യ​മി​ക്കാ​ൻ ആ​ന്ധ്രാ പ്ര​ദേ​ശ് സ​ർ​ക്കാ​ർ തൊ​ഴി​ൽ നി​യ​മം ത​ന്നെ മാ​റ്റി​യെ​ഴു​തി.
ഒ​ളിം​പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ സി​ന്ധു​വി​ന് ഐ​എ​എ​സ് റാ​ങ്കി​ലു​ള്ള ജോ​ലി ന​ല്‍കു​മെ​ന്ന് അ​ന്ധ്ര സ​ര്‍ക്കാ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നാ​യി 1994ലെ ​സ്റ്റേ​റ്റ് പ്ല​ബി​ക് സ​ര്‍വീ​സ് ആ​ക്റ്റ് ഭേ​ദ​ഗ​തി ചെ​യ്താ​ണു ഗ്രൂ​പ്പ് വ​ണ്‍ ഓ​ഫി​സ​ര്‍ സ്ഥാ​ന​ത്തേ​ക്ക് സി​ന്ധു​വി​നെ പ​രി​ഗ​ണി​ച്ച​ത്.
സം​സ്ഥാ​ന ധ​ന​മ​ന്ത്രി യാ​ന​മാ​ല രാ​മ​കൃ​ഷ്ണു​ഡു നി​യ​മ​സ​ഭ​യി​ല്‍ ഈ ​ബി​ല്‍ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ പ​സാ​ക്കി. തു​ട​ർ​ന്നു നി​യ​മ​സ​ഭാ കൗ​ൺ​സി​ലും ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി. ഇ​ന്ന​ലെ​യാ​ണു സി​ന്ധു​വി​ന്‍റെ നി​യ​മ​നം സം​ബ​ന്ധി​ച്ച് സ​ര്‍ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​ന ഉ​ത്ത​ര​വ് ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൈ​മാ​റും. നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ്പ​റേ​ഷ​നി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നെ​ജ​രാ​ണു സി​ന്ധു.
സി​ന്ധു​വി​നെ സം​സ്ഥാ​ന​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മി​ക​വു പു​ല​ർ​ത്തു​ന്ന മ​റ്റു കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ‌ച​ന്ദ്ര​ബാ​ബു നാ​യി​ഡു വ്യ​ക്ത​മാ​ക്കി.
സി​ന്ധു​വി​നു മൂ​ന്നു​കോ​ടി രൂ​പ​യും ആ​ന്ധ്ര​യു​ടെ പു​തി​യ ത​ല​സ്ഥാ​ന​മാ​യ അ​മ​രാ​വ​തി​യി​ൽ വീ​ടു​വ​യ്ക്കാ​ൻ സ്ഥ​ല​വും നേ​ര​ത്തേ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.