FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി

Wednesday, May 17, 2017,13:19 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: മുത്തലാഖില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കിക്കൂടേയെന്നാണ് മുസ്‌ലിം വ്യക്തി നിയമബോര്‍ഡിനോട് സുപ്രീം കോടതി ചോദിച്ചത്. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വാദത്തിനിടയില്‍ സുപ്രീം കോടതി മ നിര്‍ദേശിച്ചു. ഒറ്റയടിക്കുള്ള മുത്തലാഖിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കണം. താഴെ തട്ടിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മുത്തലാഖ് പാപമാണെന്ന് പ്രമേയം ഇറക്കിയിട്ടുണ്ടെന്നാണ് ഇതിന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മറുപടി നല്‍കിയത്.

പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുത്തലാഖ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കാമെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം തുടരുകയാണ്.