FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Business

ആ​ഗോ​ള സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക​യ​റ്റു​മ​തി​യി​ല്‍ 11% വ​ര്‍ധ​ന

Thursday, May 18, 2017,12:05 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡെ​ല്‍ഹി: ആ​ഗോ​ള സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക​യ​റ്റു​മ​തി​യി​ല്‍ നേ​ട്ടം. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ നി​ന്നു​ള്ള സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ക​യ​റ്റു​മ​തി​യി​ല്‍ 11 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച നി​രീ​ക്ഷി​ച്ച​താ​യും മാ​ര്‍ക്ക​റ്റ് റി​സ​ര്‍ച്ച് സം​രം​ഭ​മാ​യ കൗ​ണ്ട​ര്‍പോ​യി​ന്‍റ് റി​സ​ര്‍ച്ചി​ന്‍റെ പ​ഠ​നം. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ര​ണ്ട് ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വു​ണ്ടാ​യ സ്ഥാ​ന​ത്താ​ണി​ത്. ഏ​പ്രി​ൽ – ജൂ​ണ്‍ പാ​ദ​ത്തി​ല്‍ ഇ​തു​വ​രെ ആ​കെ 375 മി​ല്യ​ണ്‍ യൂ​ണി​റ്റ് സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ ക​യ​റ്റി അ​യ​ച്ചി​ട്ടു​ള്ള​താ​യും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ ആ​ദ്യ പാ​ദ​ത്തി​ല്‍ ക​യ​റ്റു​മ​തി ചെ​യ്ത മൊ​ത്തം മൊ​ബൈ​ലു​ക​ളു​ടെ 80 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ല്‍ മു​ന്‍നി​ര​യി​ലു​ള്ള പ​ത്ത് ബ്രാ​ന്‍ഡു​ക​ളാ​ണ് 73 ശ​ത​മാ​ന​ത്തോ​ളം സം​ഭാ​വ​ന ചെ​യ്യു​ന്ന​തെ​ന്നും റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ബ​ജ​റ്റ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ സെ​ഗ്മെ​ന്‍റാ​ണ് (300 ഡോ​ള​റി​നും 399 ഡോ​ള​റി​നും ഇ​ട​യി​ല്‍ മൂ​ല്യ​മു​ള്ള സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളു​ടെ വി​ഭാ​ഗം) ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​ദ്യ പാ​ദ​ത്തി​ല്‍ നി​ന്നു​ള്ള വി​ല​യി​രു​ത്ത​ല്‍. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഓ​പ്പോ, വി​വോ, സാം​സ​ങ്ങ് എ ​സീ​രീ​സ് സ്മാ​ര്‍ട്ട്‌ ഫോ​ണു​ക​ളാ​ണ് നേ​തൃ​നി​ര​യി​ലു​ള്ള​തെ​ന്നും കൗ​ണ്ട​ര്‍പോ​യി​ന്‍റ് റി​സ​ര്‍ച്ച് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഐ​ഫോ​ണു​ക​ളു​ടെ വി​ല്‍പ്പ​ന​യി​ലു​ണ്ടാ​യ ഇ​ടി​വും സാം​സം​ങ്ങ് ഗ്യാ​ല​ക്‌​സി എ​സ്8 മോ​ഡ​ലി​നു​ണ്ടാ​യ തി​രി​ച്ച​ടി​യെ തു​ട​ര്‍ന്ന് ഗ്യാ​ല​ക്‌​സി 7, 7പ്ല​സ് മോ​ഡ​ലു​ക​ള്‍ വി​പ​ണി​യി​ല്‍ വി​പു​ല​മാ​കു​ന്ന​തി​ന് ജാ​ഗ്ര​താ​പൂ​ര്‍ണ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തും കാ​ര​ണം പ്രീ​മി​യം സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ഗോ​ള​ത​ല​ത്തി​ല്‍ ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ള്ള മൂ​ന്ന് സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളി​ല്‍ ഒ​രെ​ണ്ണം 100-199 ഡോ​ള​ര്‍ വി​ല നി​ല​വാ​ര​ത്തി​ലു​ള്ള സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളാ​ണ്.
ഈ ​വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ പാ​ദ​ത്തി​ലെ ക​ണ​ക്ക് പ്ര​കാ​രം 29 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച​യാ​ണ് നി​രീ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. സാം​സ​ങ് ജെ ​സീ​രീ​സ്, ഹ്യൂ​വെ​യ് ഹോ​ണ​ര്‍ സീ​രീ​സ്, ഓ​പ്പോ എ ​സീ​രീ​സ്, ഷ​വോ​മി റെ​ഡ്മി സീ​രീ​സ് സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വ​മ്പ​ന്മാ​ര്‍.